ചിക്കാഗോ : ചിക്കാഗോ സെൻറ് മേരീസ്
ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ
ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉഴവൂർ സെൻറ് സ്റ്റീഫൻസ് ദേവാലയത്തിലെ വിൻസൻറ് ഡീ പോൾ
യൂണിറ്റുമായി കൈകോർത്തുകൊണ്ട് , ഉഴവൂർ പൂവത്തിങ്കൽ ഭാഗത്ത് സ്ഥിതിചെയ്യുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ മിഷനറി ഭവന്റെ ശാഖയായ ഹോം സ്റ്റേയിൽ ഏപ്രിൽ 27ആം തീയതി പുതുഞായറാഴ്ച അന്നദാനവും പ്രസ്തുത ദിനം തന്നെ സെൻമേരിസ് ദേവാലയത്തിലെ മിഷൻ ലീഗ് കുട്ടികൾ വിശുദ്ധ കുർബാന പ്രാരംഭത്തിൽ ഹോംസ്റ്റേയിലെ അന്തേവാസികൾക്കായി പ്രാർത്ഥനാ സമർപ്പണവും നടത്തി.
സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തിൽ തുടക്കം കുറിച്ച ഒരു ചാരിറ്റി പ്രോജക്ട് ആണ്
Dedicate a Prayer Donate a Meal (പ്രാർത്ഥനാ സമർപ്പണവും അന്നദാനവും).
അഗതികളും നിലാരംഭരുമായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും അവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനും വേണ്ടിയുള്ള ഒരു എളിയ സംരംഭമാണിത്. ഇടവകയിലെ മിഷൻ ലീഗ് യൂണിറ്റിന്റെ ഓരോ ഗ്രൂപ്പുകളും അവർ നേതൃത്വം നൽകുന്ന അതാത് ഞായറാഴ്ചകളിൽ അവർക്കായി നിയോഗിക്കുന്ന അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി കുർബാനയുടെ തുടക്കത്തിൽ ഗ്രൂപ്പ് ലീഡർ ഒരു പ്രാർത്ഥനാ സമർപ്പണവും അതോടൊപ്പം ഗ്രൂപ്പ് മെമ്പേഴ്സ്ന്റെ അന്നത്തെ സ്തോത്രകാഴ്ച അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി ഒരുനേരത്തെ ഭക്ഷണത്തിനായി കൊടുക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ വിഹിതം കൂടാതെ ഇടവകയിലെ മറ്റ് കുടുംബങ്ങൾ ഈ സംരംഭത്തിൽ സഹായിക്കുന്നതുകൊണ്ട് ഒരു നിശ്ചിത തുക അഗതി മന്ദിരങ്ങളിലേക്ക് എല്ലാം ഞായറാഴ്ചയും കൊടുക്കുവാൻ ഈ ഒരു പ്രോജക്ട് വഴി സാധിക്കുന്നു. പ്രാർത്ഥനയുടെയും ദാനധർമ്മത്തിന്റെയും കരുണയുടെയും പുണ്യങ്ങൾ കുട്ടികളിൽ വളരാൻ ഉപകരിക്കുന്ന ഈ പരിപാടിയിൽ
ആത്മാർത്ഥമായ സഹകരണമാണ് മാതാപിതാക്കളിൽ നിന്നും അതുപോലെ കുട്ടികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ പ്രോജക്ട് വഴി കാരുണ്യത്തിന്റെ കൈത്താങ്ങാകുന്ന 31ാമത്തെ സ്ഥാപനമാണ് ഉഴവൂർ ഉള്ള ഹോംസ്റ്റേ എന്ന കാരുണ്യആലയം. ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ
ഇടവക വികാരി ഫാദർ സിജു മുടക്കോടിന്റെ മാർഗ്ഗനിർദ്ദേശത്തിൽ മിഷൻ ലീഗ് യൂണിറ്റിന്റെ ഡയറക്ടേഴ്സ് ആയ ജോജോ ആനാലിൽ സൂര്യ കരിക്കുളം , ബിബി നെടുംതുരുത്തി പുത്തൻപുരയിൽ എന്നീ ടീം അംഗങ്ങൾ ഈ പ്രോജക്ടിന്റെ സുഗമമായ നടത്തിപ്പിനായി ഇടവകയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഇടവകയിലെ 500 ഓളം കുട്ടികൾ പഠിക്കുന്ന മതബോധന സ്കൂളിൻറെ ഡയറക്ടേഴ്സ്
സജി പുത്രക്കീലും മനീഷ് കൈമൂലയിലും ആണ്.
ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് വിൻസൻറ് ഡീ പോൾ സൊസൈറ്റിയുടെ കീഴിൽ രാമപുരത്ത് തുടക്കം കുറിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ മിഷനറി ഭവന്റെ ശാഖയായാണ് ഹോംസ്റ്റേ എന്ന പേരിലുള്ള സ്ഥാപനം ഉഴവൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അന്നത്തെ ഉഴവൂർ ഫൊറോന അസിസ്റ്റൻറ് വികാരി ആയിരുന്ന ബഹുമാനപ്പെട്ട എൽബിൻ തിരുനെല്ലിപറമ്പിൽ അച്ഛനാണ് ഈ ഭവനം 2024 സെപ്റ്റംബർ ഒമ്പതാം തീയതി വെഞ്ചിരിച്ച് ഔദ്യോഗികമായി താമസ യോഗ്യമാക്കിയത്.
ഉഴവൂർ ഇടവകാംഗവും രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനിലെ അന്തേവാസിയുമായിരുന്ന തൈപ്പറമ്പിൽ ജോസ് തൻറെ സ്വഭവനം അഗതികളും നിലാരംഭമായ ആളുകളുടെ സംരക്ഷണത്തിനായിവിട്ടുകൊടുക്കുകയായിരുന്നു. നിലവിൽ മാനസിക അസ്വസ്ഥത അനുഭവിക്കുന്ന ആറ് വ്യക്തികളും അവരുടെ സംരക്ഷണത്തിനായി മറ്റൊരു വ്യക്തിയും ഉൾപ്പെടെ 7 അന്തേവാസികളാണ് ഈ സ്ഥാപനത്തിൽ ഉള്ളത്.
ഉഴവൂർ ഫോറോനാ ദേവാലയത്തിലെ വിൻസൻറ് ഡീ പോൾ യൂണിറ്റ് പ്രസിഡൻറ് ഫ്രാൻസിസ് കുര്യൻ മുടക്കാലിന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളാണ് ഹോം സ്റ്റൈയിലെ അന്തേവാസികളുടെ ആത്മീയ ശാരീരിക മാനസിക സംരക്ഷണം ഉറപ്പുവരുത്തി കൊണ്ടിരിക്കുന്നത് .
പുതു ഞായറാഴ്ചത്തെ ഹോം സ്റ്റേയിലെ
അന്നദാന ചടങ്ങിൽ ഉഴവൂർ സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയ വികാരി അലക്സ് ആക്കപ്പറമ്പിൽ അച്ഛനും ,വിൻസൻറ് ഡി പോൾ യൂണിറ്റ് പ്രതിനിധികളും , കുഞ്ഞച്ചൻ മിഷനറി ഭവൻ ഡയറക്ടർ ബ്രദർ ബിനോയിയും
പങ്കെടുത്തു.
പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ചിരിക്കുന്ന ഈ സ്ഥാപനം കൂടുതൽ അന്തേവാസികൾക്ക് വാസയോഗ്യമാക്കുന്ന രീതിയിൽ വിപുലീകരിക്കാനുള്ള ശ്രമങ്ങളിലേക്ക് മിഷന് ലീഗ് യൂണിറ്റിന്റെ സഹായഹസ്തം ഉപകരിക്കും എന്നും കൂടുതൽ സുമനസ്സുകൾക്ക് കാരുണ്യപ്രവർത്തികൾ ചെയ്യുവാൻ ചിക്കാഗോ സെൻമേരിസ് മിഷൻ ലീഗ് യൂണിറ്റിന്റെ ഇതുപോലുള്ള പ്രവർത്തനങ്ങൾ പ്രചോദനമാകട്ടെ എന്നും കുഞ്ഞച്ചൻ മിഷനറി ഭവൻ ഡയറക്ടർ ബ്രദർ ബിനോയി അഭിപ്രായപ്പെട്ടു.