PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ കേരളപ്പിറവി ദിനാഘോഷം നവംബർ 3 ന്; സാബു തോമസ് മുഖ്യാതിഥി

Blog Image
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 3 ന് മൌണ്ട് പ്രോസ്പെക്റ്റിൽ ഉള്ള അസോസിയേഷൻ ഹാളിൽ കേരളപ്പിറവി ആഘോഷം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .  നവംബർ 3 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയിൽ ധനകാര്യ വിദഗ്ധൻ സാബു തോമസ് മുഖ്യാതിഥി ആയിരിക്കും .

 ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 3 ന് മൌണ്ട് പ്രോസ്പെക്റ്റിൽ ഉള്ള അസോസിയേഷൻ ഹാളിൽ കേരളപ്പിറവി ആഘോഷം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .  നവംബർ 3 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയിൽ ധനകാര്യ വിദഗ്ധൻ സാബു തോമസ് മുഖ്യാതിഥി ആയിരിക്കും .റിട്ടയർമെന്റ് ആസൂത്രണം , ധനകാര്യ മാനേജ്മന്റ് ,എസ്റ്റേറ്റ് പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ക്ലാസ് എടുക്കുകയും ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയും ചെയ്യും .
         നേരത്തെ ഒന്നായ തിരു -കൊച്ചി നാട്ടു രാജ്യങ്ങളും പിന്നീട് മലബാറും ചേർന്ന് 1956 നവംബർ 1 ന് രൂപീകൃതമായ കേരളം അന്ന് മുതലാണ് കേരളപ്പിറവി ആഘോഷിച്ചു തുടങ്ങിയത് .ലോകത്തിന്റെ ഏതു കോണിൽ ചേക്കേറിയാലും തങ്ങളുടെ ഭാഷയും സംസ്കാരവും പൈതൃകവും മറക്കാത്ത മറ്റു മലയാളികളെപ്പോലെ നമ്മൾ അമേരിക്കൻ മലയാളികളും അത് കൊണ്ട് തന്നെയാണ് എല്ലാ ആഘോഷങ്ങളും നെഞ്ചിലേറ്റുന്നത് .
      സംഘടനകളിൽ നിന്ന് നാമെന്താണ് പ്രതീക്ഷിക്കുന്നത് .നിരവധി സംഘടനകൾ ഉള്ള ഈ രാജ്യത്ത് ഈ സംഘടനകളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണ് എന്ന വിഷയത്തെ അധികരിച്ചുള്ള ഒരു ചർച്ചയും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്നു .
          ഈ ആഘോഷത്തിലേക്ക് എല്ലാ ചിക്കാഗോ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ചിക്കാഗോ മലയാളി അസ്സോസ്സിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി ,സെക്രട്ടറി ആൽവിൻ ഷിക്കോർ ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് ലൂക്കോസ് ,സിബിൽ ഫിലിപ്പ് ,മനോജ് അച്ചേട്ട് , വിവീഷ് ജേക്കബ് എന്നിവർ അറിയിച്ചു .

Sabu Thomas 

JESSY RINCY 

ALWIN SHIKKORE 

MANOJ ACHETTU 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.