കോണ്‍ഗ്രസ് വിട്ടു വന്ന പി സരിന്‍ ഇനി സിപിഎമ്മിനൊപ്പം. പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തി ഇനിയുള്ള യാത്ര സിപിഎമ്മിനൊപ്പമാണെന്ന് സരിന്‍ പ്രഖ്യാപിച്ചു. നേതാക്കള്‍ ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെയാണ് സരിനെ സ്വാഗതം ചെയ്തത്. പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
കോണ്‍ഗ്രസ് വിട്ടു വന്ന പി സരിന്‍ ഇനി സിപിഎമ്മിനൊപ്പം. പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തി ഇനിയുള്ള യാത്ര സിപിഎമ്മിനൊപ്പമാണെന്ന് സരിന്‍ പ്രഖ്യാപിച്ചു. നേതാക്കള്‍ ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെയാണ് സരിനെ സ്വാഗതം ചെയ്തത്. പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. എകെ ബാലന്‍, എന്‍എന്‍ കൃഷ്ണ ദാസ് തുടങ്ങിയ നേതാക്കളും സ്വീകരണത്തിന് എത്തി.
സരിനെ പാലക്കാട് മത്സരിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ കമ്മറ്റി യോഗത്തില്‍ ധാരണയായ ശേഷമാണ് സരിനെ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് കലാപം ഉയര്‍ത്തി സരിന്‍ പുറത്തു വന്നപ്പോള്‍ തന്നെ സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎം പരിഗണിച്ചിരുന്നു. സരിനുമായി നേതാക്കള്‍ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.
ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം സരിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ കമ്മറ്റിയും അത് അംഗീകരിച്ചു. സംസ്ഥാന സമിതിയുടെ അംഗീകാരം കൂടി ലഭിച്ച ശേഷമാകും പ്രഖ്യാപനമുണ്ടാവുക. സരിനെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കാനായിരുന്നു ജില്ലാ കമ്മറ്റി തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് തള്ളി. ഇടത് സ്വനതന്ത്രനായി മത്സരിപ്പിക്കാം എന്നാണ് സംസ്ഥാന നേതൃത്വത്തിലെ ധാരണ.