PRAVASI

ഡോ.എം.എസ്.ടി നമ്പൂതിരിയുടെ വിയോഗം: കേരളാ ലിറ്റററി സൊസൈറ്റിയുടെ അനുശോചനം

Blog Image
അമേരിക്കയിലെ മലയാള സാഹിത്യത്തിലെ  ഉന്നതവ്യക്തിത്വമായിരുന്ന ഡോ. എം.എസ്.ടി നമ്പൂതിരിയുടെ നിര്യാണത്തിൽ കേരളാ ലിറ്റററി സൊസൈറ്റി ഡാലസ്സിന്റെ പ്രവത്തകസമിതിയും അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി. ‌ അദ്ദേഹത്തിൻ്റെ വിയോഗം മലയാളി സമൂഹത്തിലും അദ്ദേഹത്തിൻ്റെ ജീവിതം സ്പർശിച്ച അനേകരുടെ ഹൃദയങ്ങളിലും അഗാധമായ ശൂന്യത അവശേഷിപ്പിക്കുന്നു എന്നത്‌ സ്മരണീയം.

ഡാളസ്: അമേരിക്കയിലെ മലയാള സാഹിത്യത്തിലെ  ഉന്നതവ്യക്തിത്വമായിരുന്ന ഡോ. എം.എസ്.ടി നമ്പൂതിരിയുടെ നിര്യാണത്തിൽ കേരളാ ലിറ്റററി സൊസൈറ്റി ഡാലസ്സിന്റെ പ്രവത്തകസമിതിയും അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി. ‌ അദ്ദേഹത്തിൻ്റെ വിയോഗം മലയാളി സമൂഹത്തിലും അദ്ദേഹത്തിൻ്റെ ജീവിതം സ്പർശിച്ച അനേകരുടെ ഹൃദയങ്ങളിലും അഗാധമായ ശൂന്യത അവശേഷിപ്പിക്കുന്നു എന്നത്‌ സ്മരണീയം.

കേരള ലിറ്റററി സൊസൈറ്റിയുടെയും യു.എസ്.എ.യിലെ വിവിധ സാഹിത്യ സംഘടനകളുടെയും മുൻകാല പ്രസിഡന്റ് ആയിരുന്ന ഡോ. നമ്പൂതിരി, മലയാള സാഹിത്യത്തിൻറെയും സംസ്‌കാരത്തിൻറെയും ഉന്നമനത്തിനായി തന്റെ ജീവിതം സമർപ്പിച്ചു. മലയാള സാഹിത്യത്തോടുള്ള തന്റെ അഭിനിവേശവും പ്രതിബദ്ധതയും കൊണ്ട്, അദ്ദേഹം നമ്മുടെ സമൂഹത്തിലെ എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ പ്രചോദിപ്പിച്ചു. സാഹിത്യ സൃഷ്ടികൾക്ക് പുറമേ, ഡാളസ് മോണിംഗ് ന്യൂസ് ദിനപ്പത്രത്തിലെ 'ലെറ്റർ ടു ദി എഡിറ്റർ' എന്ന കോളത്തിൽ, സമകാലിക സംഭവങ്ങളെ വിമർശിക്കുന്ന സ്ഥിരം പംക്തി എം.എസ്.ടി. കൈകാര്യം ചെയ്തിരുന്നു.

ഡോ. നമ്പൂതിരിയുടെ കൃതികൾ മനുഷ്യൻറെ വികാരങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണയെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹം വെറുമൊരു എഴുത്തുകാരനായിരുന്നില്ല; മറിച്ച്‌ ഒരു ദാർശ്ശനികനായിരുന്നുവെന്നു പ്രസിഡന്റ്‌ ഷാജു ജോൺ ആദരപൂർവ്വം സ്മരിച്ചു. KLS-ലെ എഴുത്തുകാരിൽ പലർക്കും അദ്ദേഹം ഒരു ഉപദേഷ്ടാവും മാർഗദർശിയും വഴികാട്ടിയുമായിരുന്നു. നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിൻറെയും സൗന്ദര്യവും ആഴവും നമ്മെ ഓർമ്മിപ്പിക്കത്തക്കവണ്ണം അദ്ദേഹത്തിൻ്റെ വാക്കുകൾ നമ്മുടെ ഹൃദയത്തിലും മനസ്സിലും എന്നേയ്ക്കും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.

അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രീയപ്പെട്ടവർക്കും, കേ എൽ എസ്സ്‌ അഗാധമായ അനുശോചനം രേഖപ്പെടുത്തി. 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.