PRAVASI

സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ “Dedicate a Prayer Donate a Meal “ പ്രോഗ്രാമിന് തുടക്കം കുറിച്ചു.

Blog Image
ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “ Dedicate a Prayer Donate a Meal “ ( പ്രാർത്ഥനാ സമർപ്പണവും അന്നദാനവും) പ്രോഗ്രാമിന് തുടക്കം കുറിച്ചു. സെപ്റ്റംബർ 28 ആം തീയതി ഞായറാഴ്ച തുടക്കം കുറിച്ച ഈ പ്രോഗ്രാം ഈ CCD വർഷത്തിൽ ഉടനീളം തുടരുകയും ചെയ്യും.

ചിക്കാഗോ : ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “ Dedicate a Prayer Donate a Meal “ ( പ്രാർത്ഥനാ സമർപ്പണവും അന്നദാനവും) പ്രോഗ്രാമിന് തുടക്കം കുറിച്ചു. സെപ്റ്റംബർ 28 ആം തീയതി ഞായറാഴ്ച തുടക്കം കുറിച്ച ഈ പ്രോഗ്രാം ഈ CCD വർഷത്തിൽ ഉടനീളം തുടരുകയും ചെയ്യും. അഗതികളും നിലാരംഭരുമായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും അവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനും വേണ്ടിയുള്ള ഒരു എളിയ സംരംഭമാണിത്.

നൈൽസ് സബെർബിലുള്ള സെൻ്റ് ജോൺ ബ്രെബ്യൂഫ് പള്ളിയിലെ അസോസിയേറ്റ് പാസ്റ്ററും മിഷനറീസ് ഓഫ് ദ പുവറിൻ്റെ മുതിർന്ന അംഗവുമായ ഫാ. പോൾ വില്ലങ്ങപ്പാറ (എം.ഒ.പി. ) ആണ് ഈ പ്രോഗ്രാം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.ദരിദ്രരിൽ ഏറ്റവും ദരിദ്രരായ ആളുകൾക്ക് തങ്ങളുടെ എളിയ കാരുണ്യപ്രവൃത്തികൾ സൗജന്യമായി അർപ്പിക്കുന്ന, ചേരി സമൂഹങ്ങളിലുള്ള ഏറ്റവും ദുർബലരായ ആളുകളെ സേവിക്കുകയും ഭവനരഹിതരുടെയും രോഗികളുടെയും വികലാംഗരുടെയും നിരാലംബരായ കുട്ടികളുടെയും മുതിർന്നവരുടെയും സേവനത്തിനായി തങ്ങളുടെ ജീവിതം സ്വതന്ത്രമായി സമർപ്പിക്കുകയും ചെയ്യുന്ന
മിഷനറീസ് ഓഫ് പൂവർ സഭാംഗമായ ബഹുമാനപ്പെട്ട പോളച്ചൻ , പ്രാർത്ഥനയുടെയും കാരുണ്യപ്രവർത്തികളുടെയും
മാഹാത്മ്യം തൻറെ ജീവിതാനുഭവത്തിലൂടെ വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് ഈ പ്രോഗ്രാമിന് വേണ്ടി വിഭാവനം ചെയ്ത പ്രത്യേക പ്രാർത്ഥന കുട്ടികൾക്ക് പോളച്ചൻ ചൊല്ലിക്കൊടുക്കുകയും ഈ പ്രോഗ്രാംനായി പ്രത്യേകം തയ്യാറാക്കിയ ഡൊണേഷൻ ബോക്സ് സിഎംഎൽ പ്രസിഡൻറ് അശ്രിയൽ വാളത്താറ്റിന് കൈമാറുകയും ചെയ്തു.

സെൻ്റ് മേരീസ് സിഎംഎൽ യൂണിറ്റിന് ശരാശരി 15 അംഗങ്ങൾ അടങ്ങുന്ന 12 ഉപഗ്രൂപ്പുകളാണുള്ളത്, ഈ ഉപ ഗ്രൂപ്പുകളാണ് ഓരോ ഞായറാഴ്ചയും കുട്ടികളുടെ വിശുദ്ധ കുർബാന നയിക്കുന്നത്.മിഷൻ ലീഗിന്റെ ഓരോ ഗ്രൂപ്പുകളും അവർ നേതൃത്വം നൽകുന്ന അതാത് ഞായറാഴ്ചകളിൽ അവർക്കായി നിയോഗിക്കുന്ന അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി കുർബാനയുടെ തുടക്കത്തിൽ ഗ്രൂപ്പ് ലീഡർ ഒരു പ്രാർത്ഥനാ സമർപ്പണവും അതോടൊപ്പം ഗ്രൂപ്പ് മെമ്പേഴ്സ്ന്റെ അന്നത്തെ സ്തോത്രകാഴ്ച അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി ഒരുനേരത്തെ ഭക്ഷണത്തിനായി കൊടുക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാം
ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഭക്ഷണം നൽകുന്നതിനുള്ള ചെലവ് നിറവേറ്റുന്നതിനായി കുട്ടികളുടെ സംഭാവനയോടൊപ്പം ഇടവകയിലെ ഒരു കുടുംബവും കൈകോർക്കും.മിഷൻ ലീഗ് അംഗങ്ങളെ കൂടാതെ ഇടവകയിലെ എല്ലാ ആളുകൾക്കും ഈ സംരംഭത്തിൽ പങ്കെടുക്കത്തക്ക രീതിയിലാണ് ഈ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. ഇടവകാംഗങ്ങൾക്ക് തങ്ങളുടെ വിശേഷ ആഘോഷങ്ങളായ വിവാഹ വാർഷികം ജന്മദിനം ,മാമോദിസ, പ്രിയപ്പെട്ടവരുടെ ഓർമ്മ ദിനം എന്നീ അവസരങ്ങളിൽ അഗതിമന്ദിരങ്ങളിൽ താമസിക്കുന്ന നമ്മുടെ സഹോദരങ്ങളെ ഓർക്കുവാനും അവർക്കുവേണ്ടി ഒരുനേരത്തെ ആഹാരം കൊടുക്കുന്നതിനുമായി ഒരു ചെറിയ സംഭാവന നൽകണമെങ്കിൽ അത് നിക്ഷേപിക്കുവാനായി ചെറിയൊരു ഡൊണേഷൻ ബോക്സ് കുട്ടികൾ
പള്ളിയുടെ ഹോൾവേയിൽ സജ്ജമാക്കിയിട്ടുണ്ട്. ഈയൊരു സംരംഭത്തിലൂടെ ഏകദേശം മുപ്പതോളം അഗതിമന്ദിരങ്ങൾക്ക് ഈ മതബോധന അധ്യാന വർഷത്തിൽ ഒരു കൈത്താങ്ങാകാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ചിക്കാഗോ സെന്റ് മേരീസ് സി എം എൽ യൂണിറ്റ്.

പ്രാർത്ഥനയുടെയും ദാനധർമ്മത്തിന്റെയും കരുണയുടെയും പുണ്യങ്ങൾ കുട്ടികളിൽ വളരാൻ ഉപകരിക്കുന്ന ഈ പരിപാടിയിൽ
ആത്മാർത്ഥമായ സഹകരണമാണ് മാതാപിതാക്കളിൽ നിന്നും അതുപോലെ കുട്ടികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്

അഗതികളും നിലാരംഭരുമായ ആളുകളോട് അനുകമ്പയും സഹാനുഭൂതിയും ഉളവാക്കാൻ ഉതകുന്നതും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്ന പുണ്യം കുട്ടികളിൽ ജനിപ്പിക്കാൻ പ്രാപ്തരാക്കുന്ന മിഷൻ ലീഗ് യൂണിറ്റിന്റെ ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുവെന്ന് ഇടവക വികാരി ഫാദർ സിജു മുടക്കോടിയിൽ അറിയിച്ചു.സി എം എൽ യൂണിറ്റ് ഡയറക്ടേഴ്സ് ആയ ജോജോ ആനാലിൽ,ബിബി നെടുംതുരുത്തി പുത്തൻപുരയിൽ ,സൂര്യ കരികുളം എന്നിവർ ഈ പ്രോഗ്രാമിന് വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.