പാലാ :പ്രശസ്ത നേത്രരോഗ വിദഗ്ധനും ,ഇന്ത്യൻ വോളിബോൾ താരവുമായിരുന്ന ഡോ.ജോർജ് മാത്യു പുതിയിടം നിര്യാതനായി.ഏറെ നാളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു .ജോർജ് മാത്യുവിന്റെ വിടവാങ്ങൽ കനത്ത നഷ്ടമാണ് പൊതു സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത് .അദ്ദേഹത്തിന്റെ പുതിയിടം ആശുപത്രി തന്നെ മിതമായ ഫീസ് വാങ്ങുന്നതിൽ പ്രസിദ്ധമായിരുന്നു .ഒട്ടേറെ പേർക്ക് സൗജന്യ ചികിത്സയും അദ്ദേഹം നൽകിയിരുന്നു . ശ്രദ്ധിക്കപ്പെടുന്ന വോളിബോൾ താരമായിരുന്നു .ജിമ്മി ജോർജ്,ജോസ് ജോർജ് എന്നിവരോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .കോളേജ് പഠന കാലത്ത് നല്ലൊരു മിമിക്രി താരവുമായിരുന്നു.അദ്ദേഹം തന്നെ രൂപപ്പെടുത്തിയ പാലാ ഗുഡ് ഷെപ്പേർഡ് സെമിനാരിയും .കോട്ടയം വടവാതൂർ സെമിനാരിയും തമ്മിലുള്ള ഫുട്‌ബോൾ കമന്ററി അക്കാലത്ത് പ്രസിദ്ധമായിരുന്നു.ബൈബിൾ വാക്കുകൾ ഇടകലർത്തിയുള്ള കമന്ററി അദ്ദേഹത്തിന് ഏറെ ശ്രോതാക്കളെ നേടികൊടുത്തിരുന്നു. മിമിക്രിയിൽ മുൻ യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഡോ. ഡോ. ജോർജ് മാത്യു, താൻ അന്ന് അവതരിപ്പിച്ച കത്തോലിക്ക മിമിക്രിയായ വൈദികരുടെ ഫുട്‌ബോൾ കമ്മറ്റിയുടെ പുനർ ആവിഷ്ക്കരണം അതി ഗംഭീരമായിരുന്നു. ധൃഢരാഷ്ട്രർക്ക് കാഴ്ച ലഭിച്ച അദ്ദേഹത്തിന്റെ മറ്റൊരു തമാശയ്ക്കു വലിയ കൈയ്യടി ലഭിച്ചിരുന്നു .അമേരിക്കയിൽ നിരവധി തവണ വന്നിട്ടുള്ള അദ്ദേഹത്തിന് നിരവധി സൗഹൃദ വലയവും ഉണ്ട് .
ഡോ.ജോർജ് മാത്യു പുതിയിടം
അമേരിക്കൻ സുഹൃത്തുക്കളായ ജോയി നെടിയകാലായിൽ ,ജോയി ചെമ്മാച്ചേൽ ,പീറ്റർ കുളങ്ങര ,പോൾസൺ കുളങ്ങര എന്നിവരോടൊപ്പം ഡോ.ജോർജ് മാത്യു പുതിയിടം