ആറ് മാസം നീണ്ടുനിൽക്കുന്ന പിങ്ക് പ്രോമിസ് സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ കൈപ്പട്ടൂർ സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയുടെയും സംയുക്ത മർത്തമറിയം വനിതാ സമാജത്തിന്റെയും സഹകരണത്തോടെ മാർച്ച് 29ന് സ്തനാർബുദ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കെ. എം. സി. ഹോസ്പിറ്റൽ കാൻസർ സെന്ററിലെ മെഡിക്കൽ ഡയറക്ടറും കൺസൽറ്റന്റ് ഓങ്കോളജിസ്റ്റുമായ ഡോ. സാറാ ജെ. ഈശോ ബോധവത്കരണ ക്ലാസ് നയിച്ചു. ഡോ. ഡെയ്സി ജെ. കോശി (സംയുക്ത മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി), റവ. ഫാ. ജോർജ് പ്രസാദ് (കൈപ്പട്ടൂർ സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക, വികാരി), റവ. ഫാ. അബിമോൻ വി. റോയ് (സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക അസ്സി. വികാരി) എന്നിവർ സന്നിഹിതരായിരുന്നു.