PRAVASI

ഏർലി വോട്ടിങ്ങിന് സമാപനം ഇന്ന് ,പോളിംഗ് മന്ദഗതിയിൽ, തെരഞ്ഞെടുപ്പ് ദിനം മെയ് 3 ന്

Blog Image

ഡാളസ്:നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗണ്സിലുകളിലേക്ക് ഇതുവരെ നടന്ന ഏർലി വോട്ടിങ്ങിൽ പോളിംഗ് മന്ദഗതിയിലാണെങ്കിലും മത്സരിക്കുന്ന മലയാളി സ്ഥാനാർഥികൾ വിജയ പ്രതീക്ഷകൾ നിലനിർത്തുന്നു  ഏപ്രിൽ 22 നാണു  ഏർലി വോട്ടിംഗ് ആരംഭിച്ചത് .ഏർലി വോട്ടിങ്ങിന്റെ സമാപനം ഏപ്രിൽ 29 ചൊവ്വാഴ്ചയാണ്. തിരഞ്ഞെടുപ്പ് ദിനം മെയ് 3 ശനിയാഴ്ചയും.

 ഇതുവരെ പോളിംഗ് ശതമാനം കണക്കാക്കുമ്പോൾ മന്ദഗതിയിലാണ് പോളിംഗ് മുന്നോട്ട് പോകുന്നതെന്നും ഇന്ത്യൻ വോട്ടർമാരുടെ, പ്രത്യേകിച്ചു മലയാളി കമ്മ്യൂണിറ്റിയിലെ വോട്ടർമാർ  കഴിഞ്ഞ കാലങ്ങളിൽ പ്രകടിപ്പിച്ചിരുന്ന ആവേശം ഇത്തവണ കാണുന്നില്ലെന്നും  സ്ഥാനാർത്ഥികൾ അഭിപ്രായപ്പെട്ടു.

 മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന എലിസബത്ത് എബ്രഹാം ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന പി സി മാത്യു, ഡോ: ഷിബു സാമുവൽ ,സണ്ണിവെയ്ൽ  സിറ്റി മേയർ മത്സരിക്കുന്ന സജി ജോർജ് എന്നിവരുടെ  വിജയ സാധ്യതകൾ നിർണയിക്കുന്നതിൽ മലയാളി വോട്ടർന്മാരുടെ വോട്ടുകൾ നിർണായകമാണ്

ഗാർലൻഡ് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടുന്നത് ശക്തരായ രണ്ട് മലയാളികളാണ് .ഇരുവരും വിജയം അവകാശപെടുന്നുടെങ്കിലും ഈ മത്സരത്തിൽ ആർ  വിജയിക്കും എന്നുള്ളത് പ്രവചനാതീതമാണ്.

പി സി മാത്യു, ഡോ:ഷിബു സാമുവൽ എന്നീ രണ്ടു ഗാർലൻഡ് മേയർ സ്ഥാനാർത്ഥികളും ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ  പ്രത്യേകിച്ച് മലയാളി കമ്യൂണിറ്റിയിൽ   വളരെ അറിയപ്പെടുന്ന ,സ്വാധീനം ചെലുത്തുന്ന ശക്തമായ  സാന്നിധ്യമാണ്. സണ്ണിവെയ്ൽ  സിറ്റി മേയർ സ്ഥാനാർത്ഥി കഴിഞ്ഞ 20 വർഷമായി കൗൺസിലിൽ  സേവനമനുഷ്ഠിക്കുന്നു. .സിറ്റി മേയർ സ്ഥാനത്തേക്ക്  മൂന്നാമതും മത്സരിക്കുന്ന സജി ജോർജ് വിജയം ഏറെക്കുറെ ഉറപ്പാക്കിയിരിക്കുന്നു  

 മർഫി സിറ്റി കൗൺസിലിലേക്ക്  മത്സരിക്കുന്ന  എലിസബത്ത് അബ്രഹാം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരെഞ്ഞെടുപ്പ്വ  വൻഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു .ഈ വർഷത്തെ തിരഞ്ഞെടുപ്പ് അത്ര ആയാസകരമല്ല  എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏർലി വോട്ടിംഗിന്റെ  സമാപനം ദിനവും തിരെഞ്ഞെടുപ്പ് ദിനമായ മെയ് 3 നും   ഇന്ത്യൻ കമ്മ്യൂണിറ്റി, പ്രത്യേകിച്ച് മലയാളി കമ്മ്യൂണിറ്റി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്ന് സ്ഥാനാർത്ഥികൾ അഭ്യർത്ഥിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.