PRAVASI

ബെൻസൻവിൽ ഇടവകയിൽ കുടുംബനവീകരണധ്യാനം നവംബർ 1,2, തീയതികളിൽ

Blog Image
ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ കുടുംബ നവീകരണ ധ്യാനം നവംബർ 1,2, വെള്ളി,ശനി ദിവസങ്ങളിൽ നടത്തപ്പെടും.

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ കുടുംബ നവീകരണ ധ്യാനം നവംബർ 1,2, വെള്ളി,ശനി ദിവസങ്ങളിൽ നടത്തപ്പെടും. ഫാ. ജിബിൽ കുഴിവേലിൽ ധ്യാനത്തിനു നേതൃത്വം നൽകും. നവംബർ 1 വെള്ളിയാഴ്ച രാവിലെ 8.30 ന് വി. കുർബാനയും ആരാധനയും ആരംഭിക്കും. വൈകുന്നേരം 6 pm ന് വചനപ്രഘോഷണം 7 ന് വി.കുർബ്ബാന തുടർന്ന് 9 വരെ വചനപ്രഘോഷണം. ധ്യാനത്തിന്റെ രണ്ടാം ദിവസമായ നവംബർ 2 സകല മരിച്ച വിശ്വാസികളുടെയും തീരുന്നാൾ ദിവസമായി ആചരിക്കുന്നു. രാവിലെ 9 ന് സിമിത്തേരിയിൽ പ്രത്യക പ്രാർത്ഥനയും തുടർന്ന് 10 ന് ദൈവാലയത്തിൽ മരിച്ച വിശ്വാസികൾക്കായി വി.കുർബാനയും ഉണ്ടായിരിക്കും. വൈകുന്നേരം 4 pm നു ധ്യാനം സമാപിക്കും. നവംബർ 2 ശനിയാഴ്ച ഹോളി ചൈൽഡ്ഹു

ഡ് & മിഷൻലീഗ് കുട്ടികൾക്കായി പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും. പ്രയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ക്രമീകരിക്കുന്നു.

ലിൻസ് താന്നിച്ചുവട്ടിൽ പി. ആർ.ഓ.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.