നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 1600ൽ പരം മലയാളികൾ പങ്കെടുക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്റ്റ് 14, 15, 16 തീയതികളിൽ കൊച്ചിയിൽ നടക്കും. 9 പ്രവർത്തനമേഖലകളിൽ നിന്നായി ഗ്ലോബൽ മലയാളി രത്നാ പുരസ്കാര ദാനവും ഗ്ലോബൽ മലയാളി സൗന്ദര്യ മത്സരവും മറ്റ് ആകർഷകമായ കലാപരിപാടികളുമാണ് മൂന്നുദിവസത്തെ സമ്മേളനത്തിൽ ഒരുക്കിയിട്ടുള്ളത്.
കൊച്ചി: നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 1600ൽ പരം മലയാളികൾ പങ്കെടുക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്റ്റ് 14, 15, 16 തീയതികളിൽ കൊച്ചിയിൽ നടക്കും. 9 പ്രവർത്തനമേഖലകളിൽ നിന്നായി ഗ്ലോബൽ മലയാളി രത്നാ പുരസ്കാര ദാനവും ഗ്ലോബൽ മലയാളി സൗന്ദര്യ മത്സരവും മറ്റ് ആകർഷകമായ കലാപരിപാടികളുമാണ് മൂന്നുദിവസത്തെ സമ്മേളനത്തിൽ ഒരുക്കിയിട്ടുള്ളത്.
ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എൻജിനീയറിങ് , സാമ്പത്തിക ശാസ്ത്രം, കല, നാടകം, സാമൂഹ്യ സേവനം , രാഷ്ട്രീയ പ്രവർത്തനം എന്നീ മേഖലകളിലാണ് ഗ്ലോബൽ മലയാളി രത്ന പുരസ്കാരം നൽകുന്നത്. ഗ്ലോബൽ മലയാളി സൗന്ദര്യമത്സരത്തിൽ ഏത് രാജ്യത്ത് നിന്നുമുള്ള മലയാളി സുന്ദരികൾക്ക് പങ്കെടുക്കാവുന്നതാണ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന പരേഡ്, കലാപരിപാടികൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും.
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള മലയാളി സമൂഹത്തിന്റെ പരസ്പരമുള്ള കെട്ടുറപ്പ് വർദ്ധിപ്പിക്കാനും കേരളത്തിലെ , സാമൂഹ്യ സാമ്പത്തിക നിക്ഷേപകരംഗങ്ങളിൽ പ്രവാസിമലയാളികളുടെ സംഭാവന വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ നടത്തുന്നത്.
പുതുതലമുറ മലയാളികളെയാണ് ഈ ഫെസ്റ്റിവലിലേക്ക് സംഘാടകർ കാര്യമായി പ്രതീക്ഷിക്കുന്നത്. പ്രതിനിധികളുടെ എണ്ണം നിജപ്പെടുത്തിയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പരിപാടിയിൽ പങ്കെടുക്കാൻ മുൻഗണന നൽകുന്നത്.
ഗ്ലോബൽ മലയാളി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കേരള വ്യവസായ നിക്ഷേപക മേള, കൊച്ചിക്കായലിൽ പ്രത്യേക വള്ളംകളി എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തെ കുറിച്ച് കൂടുതൽ അറിയാനും രജിസ്റ്റർ ചെയ്യാനുമായി www.globalmalayaleefestival.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Board Members
Dr. George M. Kakkanatt, USA, Chief Operating Officer, Andrew Papapchen, USA, Chief Executive officer, Abdullah Manjeri, Saudi Arabia, Managing Director, Mr. Saji Thomas, Dubai, Chief Financial Officer, Prakash Mammen, Kochi, Chief Administrative Officer, Liju Mathew, Dubai, Chief Information Officer and Anish Karrinad, Trivandrum, Director of Creative Productions.