ഫൊക്കാനാ പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. ഫൊക്കാനാ കൺ വെൻഷനിൽ മറ്റു തടസ്സങ്ങളില്ലെങ്കിൽ, രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നും. തുടർ കാര്യങ്ങൾക്ക് രാഹുലിൻ്റെ സെക്രട്ടറിയുമായുള്ള കത്തിടപാടുകൾ തുടരണമെന്ന് രാഹുൽ അറിയിച്ചതാതായും സജി മോൻ ആൻ്റണി പറഞ്ഞു
വാഷിങ്ടൺ ഡി സി: ഫൊക്കാനാ പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. ഫൊക്കാനാ കൺ വെൻഷനിൽ മറ്റു തടസ്സങ്ങളില്ലെങ്കിൽ, രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നും. തുടർ കാര്യങ്ങൾക്ക് രാഹുലിൻ്റെ സെക്രട്ടറിയുമായുള്ള കത്തിടപാടുകൾ തുടരണമെന്ന് രാഹുൽ അറിയിച്ചതാതായും സജി മോൻ ആൻ്റണി പറഞ്ഞു. സെപ്റ്റംബർ 9 ന്, വെർജീനിയാ ഹയറ്റ് റീജൻസി ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫൊക്കാനാ വൈസ് പ്രസിഡൻ്റ് വിപിൻ രാജും സജിയ്ക്കൊപ്പമുണ്ടായിരുന്നു. സാം പിറ്റ്രഡോയും ജോർജ് അബ്രാഹവും സന്നിഹിതരായിരുന്നു. 2025 ആഗസ്റ്റ് ആദ്യ ആഴ്ച്ചയിലാണ് ഫൊക്കാനാ കേരളാ കൺ വെൻഷൻ നടത്തുവാൻ ലക്ഷ്യമിടുന്നത്.