PRAVASI

ഫോമാ സെൻട്രൽ റീജിയൻ പുതിയ നേതൃത്വവും പ്രവർത്തന ഉദ്ഘാടനവും

Blog Image
ഫോമ സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോൺസൺ കണ്ണൂക്കാടിന്റെ അധ്യക്ഷതയിൽ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടത്തപ്പെട്ട യോഗത്തിൽ  അടുത്ത രണ്ടു വർഷത്തേ ഫോമ സെൻട്രൽ റീജൻ കമ്മിറ്റി മെമ്പേഴ്സ് , ഫോം യുടെ സെൻട്രൽ ഭാരവാഹികളും ഫോമയെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന എല്ലാ അംഗ സംഘടനകളുടെയും പ്രതിനിധികളും ചിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി വ്യക്തിത്വങ്ങൾ പങ്കെടുക്കുകയുണ്ടായി

ഫോമ സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോൺസൺ കണ്ണൂക്കാടിന്റെ അധ്യക്ഷതയിൽ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടത്തപ്പെട്ട യോഗത്തിൽ  അടുത്ത രണ്ടു വർഷത്തേ ഫോമ സെൻട്രൽ റീജൻ കമ്മിറ്റി മെമ്പേഴ്സ് , ഫോം യുടെ സെൻട്രൽ ഭാരവാഹികളും ഫോമയെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന എല്ലാ അംഗ സംഘടനകളുടെയും പ്രതിനിധികളും ചിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി വ്യക്തിത്വങ്ങൾ പങ്കെടുക്കുകയുണ്ടായി.

പ്രസ്തുത യോഗത്തിൽ ഫോമ സെൻട്രൽ റീജന്റെ പ്രവർത്തന ഉദ്ഘാടനം നവംബർ 17 തീയതി ആറുമണിക്ക് സെൻമേരിസ് കാനായി കാത്തലിക് ചർച്ചിൽ  നടത്തപ്പെടുന്നതിന് തീരുമാനിക്കുകയും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ഫോമയുടെ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സും നാഷണൽ കമ്മറ്റി മെമ്പേഴ്സ് പങ്കെടുക്കുന്നതായിരിക്കും.

പ്രസ്തുത യോഗത്തിൽ ഫോമ സെൻട്രൽ റീജണൽ  ചെയർമാനായി  ആന്റോ കവലക്കൽനെയും സെക്രട്ടറിയായി അച്ചൻകുഞ്ഞ് മാത്യുവിനെയും ട്രഷറർ ആയി രാജൻ തലവടിയേയും വൈസ് ചെയർമാൻ രഞ്ജൻ എബ്രഹാമിനെയും ജോയിൻ സെക്രട്ടറിയായി ഡോക്ടർ ജീൻ പുത്തൻപുരക്കൽനെയും ജോയിൻ ട്രഷററായി ജോർജ് മാത്യുവിനെയും തിരഞ്ഞെടുക്കപ്പെട്ടു . റീജണൽ കോഡിനേറ്റേഴ്സ് ആയി സാബു കട്ടപ്പുറത്തിനെയും മനോജ് പ്രഭുവിനെയും തിരഞ്ഞെടുക്കപ്പെട്ട യുണ്ടായി .റീജണൽ പബ്ലിക് റിലേഷൻ ചെയർമാനായി ജോൺ പാട്ടപതിയേയും, അഡ്വൈസറി കൗൺസിൽ ചെയർമാനായി സ്റ്റീഫൻ കിഴക്കേക്കുറ്റ്, വൈസ് ചെയർമാനായി സണ്ണി വള്ളിക്കളം, കമ്മിറ്റി മെമ്പറായി Ashily ജോർജ് എന്നിവരെയും പൊളിറ്റിക്കൽ കമ്മിറ്റി ചെയർമാനായി റോയ് മുളങ്കുന്നത്തേയും തിരഞ്ഞെടുക്കപ്പെടുക യുണ്ടായി. കമ്മ്യൂണിറ്റി അഫയേഴ്സ് ചെയർമാനായി മേഴ്സി കുര്യാക്കോസിനെയും , കോഡിനേറ്റർ ആയി അറ്റോണി ടീന തോമസിനെയും , സീനിയേഴ്സ് ഫോറം ചെയർമാനായി ജോർജ് ജോസഫ് കൊട്ടുകാപള്ളിയെയും , കോഡിനേറ്റേഴ്സ് ആയി റോയ് നെടുങ്കോട്ടിൽ നെയും, വർഗീസ് തോമസിനെയും പ്രസ്തുത യോഗത്തിൽ ഫണ്ട് റേസിംഗ് ചെയർമാൻ മാരായി വിനു മാമൂട്ടിൽ ,മനോജ് അച്ചേട്ട്നെയിം, ജിജി പി സാമിനേയും പ്രസിഡൻറ് നോമിനേറ്റ് ചെയ്യുകയുണ്ടായി.
      
വുമൺസ് ഫോറം ചെയർമാനായി ഡോക്ടർ റോസ് വടകരയും വൈസ് ചെയർമാനായി ഡോക്ടർ സിബിൾ ഫിലിപ്പിനെയും സെക്രട്ടറിയായി Santhi ജയ്സനേയും ജോയിൻ സെക്രട്ടറിയായി Linta ജോസ് ,ട്രഷററായി ജോയ്സി ചെറിയാൻ , ജോയിൻറ് ട്രഷറർ ലിസി ഇൻഡിക്കുഴി തിരഞ്ഞെടുക്കപ്പെട്ടു 

വുമൺസ് ഫോറം കോഡിനേറ്ററായി ആക്ട്നെസ് തെങ്ങുമൂട്ടിൽ നെയും,  സെൻട്രൽ റീജന്റ് കൾച്ചർ കമ്മിറ്റി ചെയർ പേഴ്സൺ ആയി സാറ അനിലിനെയും, കോ ചെറായി Shana Mohan , വുമൺസ് കൾച്ചറൽ കമ്മിറ്റി കോഡിനേറ്റർ ആയി ഷൈനി Haridas , വുമൺസ് കമ്മിറ്റി മെമ്പേഴ്സ് ആയി  ഫിലോമിന കുരിശിങ്കൽ,  ബീന ജോർജ്,  Delsy മാത്യു,  ജിനു ജോസ്, ജില്ബി സുഭാഷ്, സിനിൽ ഫിലിപ്പ്, Srija Nishath എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ട യുണ്ടായി.

പ്രസ്തുത യോഗത്തിൽ യൂത്ത് കോഡിനേറ്ററായി ഡേവിഡ് ജോസഫ്, കാൽവിൻ കവലക്കൽ,  സി ജെ മാത്യു , ഡയാന സ്കറിയ,  ജോർലി തരിയത്ത് എന്നിവരെയും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പ്രസ്തുത യോഗത്തിൽ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു എം സി ആയി പ്രവർത്തിക്കുകയും ചെയർമാൻ ആന്റോ കവലക്കൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.