മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്
മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും. 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്. നിലവിലെ വത്തിക്കാനിൽ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തിൽ അംഗമാണ് നിയുക്ത കർദിനാൾ. ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്.
ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയില്‍പ്പെട്ട കൂവ ക്കാട്ട് ജേക്കബ് വര്‍ഗീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗ ത്തില്‍ സേവനമനുഷ്ഠിച്ചുവരികയാണ്.അള്‍ജീരിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായിരുന്നു. വെനസ്വേലയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയ സെക്രട്ടറിയായിരി ക്കെയാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തി ക്കാനിലെ കേന്ദ്രകാര്യാലയത്തിന്റെ പൊതുകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്.മോണ്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നതോടെ കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം മൂന്നായി.