വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളിടിവി യൂ എസ് എ ആരംഭിച്ച ഷോർട് ഫിലിം മത്സരത്തിൽ വിവിധ സ്റ്റേറ്റ് കളിൽ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു ..അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മല്സരത്തില് ഉണ്ടായിരുന്നത്
ന്യൂയോർക് :വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളിടിവി യൂ എസ് എ ആരംഭിച്ച ഷോർട് ഫിലിം മത്സരത്തിൽ വിവിധ സ്റ്റേറ്റ് കളിൽ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു ..അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച ലഘു ചിത്രങ്ങളാണ് മല്സരത്തില് ഉണ്ടായിരുന്നത് ..അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണക്കുന്നതിനും വേണ്ടിയാണു കൈരളിടിവി ടീം ഈ ഷോർട് ഫിലിം മത്സരം സംഘടിപ്പിച്ചത് .. , അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിശാന്ത് (അസിസ്റ്റന്റ് പ്രൊഫസർ ശ്രീ വിവേകാനന്ദ കോളേജ് ) , കവിയും ന്യൂസ് ഡയറക്ടറുമായ ഡോക്ടർ എ ൻ പി ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങൾ തെരെഞ്ഞെടുത്തു.. പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹൃസ്വ ചലച്ചിത്രം തെരെഞ്ഞെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കുന്നു ..
മികച്ച ഹൃസ്വ ചിത്രം സാൻ ഡിയാഗോയിൽ നിന്നുള്ള ശ്രീ ലേഖ ഹരിദാസ് സംവിധാനം നിർവഹിച്ച "ഒയാസിസ് "തെരഞ്ഞെടുക്കപ്പെട്ടു ..തൃശൂർ സ്വദേശിയെ ആയ ശ്രീലേഖ സാൻ ഡിയാഗോയിൽ കോർപ്പറേറ്റ് അറ്റോർണിയാണ്..ചെറുപ്പം മുതൽ സിനിമ മനസ്സിൽ കൊണ്ട് നടന്ന ശ്രീ ലേഖ പുനഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സിനിമ പഠിക്കാൻ പോകാൻ ആഗ്രഹിച്ചിരുന്നു ..അമേരിക്കയിൽ എത്തിയ ശേഷം സ്വപ്നങ്ങൾ പൊടി തട്ടിയെടുത്തത് സാൻ ഡിയാഗോയിലെ ലോക്കൽ അസോസിയേഷന്റെ ഷോർട് ഫിലിം മത്സരത്തിലൂടെയാണ് 2022 മുതൽ ഓരോ ഷോർട്ഫിലിമുകൾ പുറത്തു വന്നിട്ടുണ്ട്, ഓരോന്നും ഒന്നിനൊന്നു മെച്ചം .. ശ്രീലേഖ യുടെ"ഒയാസിസ് എന്ന ഷോർട്ഫിലിമിലാണ് കൈരളി യുഎസ് എ യുടെ ഒന്നാം സമ്മാനം ..
മികച്ച നടനായി മിക്സഡ് ജ്യൂസ് ,പോസിറ്റീവ് എന്നി ഹൃസ്വ ചിത്രങ്ങളിൽ അഭിനയിച്ച ജോസ് കുട്ടി വലിയകല്ലുങ്കൽ തെരഞ്ഞെടുക്കപ്പെട്ടു ..കൈരളിടിവി ടെലികാസ്റ് ചെയിത ജന ഹൃദയങ്ങൾ കീഴടക്കിയ അക്കരകാഴ്ചയിലെ നായകനായാ ജോസ് ലോകത്തുള്ള മലയാളി പ്രവാസികൾക്ക് സുപരിചിതനാണ് ..അക്കരകാഴ്ചയിലെ അഭിനയ മികവിന് ശേഷം മലയാള സിനിമയിലും ,നാടകങ്ങളിലും പല വേഷങ്ങളിൽ അഭിനയിച്ചു.. ഒന്ന് രണ്ടു മലയാള സിനിമകൾ മികച്ച വേഷങ്ങൾ ഓഫർ കിട്ടിയെങ്കിലും ഇവിടുത്ത ജോലി ഉപേക്ഷിച്ചു നാട്ടിൽ പോയ് നാളുകൾ താമസിക്കാൻ കഴിയാത്തതിനാൽ ഓഫറുകൾ നിരസിക്കേണ്ടി വന്നു ..ജോലിക്കു പുറമെ കലാ പ്രവർത്തനവും നടത്തുന്ന ജോസ് കുട്ടി ന്യൂജേഴ്‌സിയിൽ താമസിക്കുന്ന കോട്ടയം ജില്ലയിയിലെ വെളിയന്നൂർ സ്വദേശിയാണ്..
മികച്ച നടി ദീപ മേനോൻ (ചിത്രം ഒയാസിസ് ) സാൻ ഡിയാഗോയിൽ ഐ ടി രംഗത്ത് ജോലിചെയ്യുന്ന പാലക്കാട് പള്ളിപ്പുറം സ്വദേശിയാണ്.. സ്പോർട്സിലും ഡാൻസിലും മികവ് തെളിയിച്ചട്ടുള്ള ദീപ ആദ്യമായിട്ടു അഭിനയിച്ച ഷോർട് ഫിലിമിൽ തന്നെ കൈരളിടിവി ഷോർട് ഫിലിം അവാർഡ് ലഭിച്ചു..കൂടുതൽ അവസരങ്ങൾ അഭിനയ രംഗത്ത് ദീപയെ തേടി എത്തുമെന്നുള്ള കാര്യത്തിൽ സംശയമില്ല..
ഒക്ടോബർ 19 ന് വൈകിട്ട് കേരള സെന്റർ പ്രതിഭകളായ യൂസ് മലയാളികൾക്ക് നൽകുന്ന നാഷണൽ അവാർഡ് വേദിയിൽ കൈരളി യൂ എസ് എ യുടെ ഷോർട്ഫിലിം മത്സരത്തിൽ വിജയികളായവർക്കു അവാർഡുകൾ നൽകുന്നു ..
11 ഷോർട്ഫിലിമുകളാണ് അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ..മത്സരത്തിൽ പങ്കെടുത്ത എല്ലാ ചിത്രങ്ങളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു . ..അവസാന റൗണ്ടിൽ എത്തിയവരിൽ നിന്ന് മികച്ച ഷോർട്ഫിലിം , മികച്ച അഭിനേതാക്കൾ എന്നിവർക്കാണ് സമ്മാനങ്ങൾ നൽകുന്നത് ..ഡോ .ജോൺ ബ്രിട്ടാസിൻറെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം , ജോസഫ് പ്ലാക്കാട്ട് പുറമെ ഷോർട് ഫിലിം കോർഡിനേറ്റർ തോമസ് രാജൻ അമേരിക്കയിലെ മികച്ച അവതാരകരായ സുബി തോമസ് , തുഷാര ഉറുമ്പിൽ , പ്രവിധ എന്നിവരാണ് ഈ മത്സരങ്ങളുടെ ചുക്കാൻ പിടിച്ചത് .. കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 9149549586