PRAVASI

ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 19 ന്

Blog Image
ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ്   ഒക്ടോബർ 19  ന് Play and  Thrive ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു  .  എല്ലാ പ്രായത്തിലുള്ള ബാഡ്മിന്റൺ കളിക്കാർക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സര ഇനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്

ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ്   ഒക്ടോബർ 19  ന് Play and  Thrive ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു  .  എല്ലാ പ്രായത്തിലുള്ള ബാഡ്മിന്റൺ കളിക്കാർക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സര ഇനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് . 2 അംഗങ്ങളുള്ള ടീം ഇനം (Doubles)  ആയാണ് മത്സരങ്ങൾ . പുരുഷ വിഭാഗത്തിൽ ജൂനിയർ 14 വയസ് ( ഒക്ടോബർ 20, 2009 ന് ശേഷം ജനിച്ചവർ ) ഓപ്പൺ ഏജ്  (A & B ) , സീനിയർ- ABOVE  45 (  ഒക്ടോബർ 19 , 1978   ന് മുൻപ്  ജനിച്ചവർ) സീനിയർ AGE 100 COMBINED എന്നിവ ആയിരിക്കും . വനിതാ വിഭാഗത്തിൽ ജൂനിയർ 14 വയസ് ( DOB : ഒക്ടോബർ 20, 2009 ന് ശേഷം ജനിച്ചവർ ) ഓപ്പൺ ഏജ് , സീനിയർ- ABOVE  35 ( ഒക്ടോബർ 19 , 1988   ന് മുൻപ്  ജനിച്ചവർ)  എന്നിവ ആയിരിക്കും . 

ആകർഷകമായ PRIZE MONEY യും ട്രോഫികളും ജേതാക്കൽക്കും രണ്ടാം സ്ഥാനക്കാർക്കും ലഭിക്കുന്നതാണ് . പുരുഷ ഓപ്പൺ വിഭാഗത്തിലെ വിജയികൾക്ക് അമേരിക്കയിലെ ഏറ്റവും വലിയ ബാഡ്മിന്റൺ ക്ലബ് ആയ Pluma Badminton Club നൽകുന്ന ക്യാഷ് അവാർഡ് ലഭിക്കുന്നതായിരിക്കും . വനിതാ വിഭാഗത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് നൽകുന്ന ആകർഷകമായ ആഭരണങ്ങളും ഗിഫ്റ് വൗച്ചറുകളൂം സമ്മാനമായിരിക്കും . ഗ്രെയ്റ്റർ ചിക്കാഗോ യിലെ 30 -ൽ അധികം ബിസിനസ് സംരംഭകർ ആണ് ഈ ടൂർണമെന്റിന്റെ സ്പോൺസേർസ് . എല്ലാ നല്ലവരായ സ്പോൺസേഴ്‌സിനും ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു . ഒക്ടോബര് 19 നു രാവിലെ 9 മണിക്ക് തന്നെ ആദ്യ മത്സരം ആരംഭിക്കുന്നതായിരിക്കും . Schaumburg -ൽ ഉള്ള Play  and Thrive Badminton Club (1230 N Roselle Rd, Schaumburg, IL 60195) വച്ച് ആയിരിക്കും ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് നടക്കുന്നത് .

അമേരിക്കയിലുള്ള എല്ലാ മലയാളികൾക്കും (who has Malayalee Routs )ഈ മല്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് . പങ്കെടുക്കുന്ന എല്ലാവർക്കും Breakfast , lunch ,dinner നൽകുന്നതായിരിക്കും . റെജിസ്ട്രേഷൻ ഫീ ടീമിന് 60 ഡോളർ ആയിരിക്കും . കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ, മത്സര നിയമാവലി എന്നിവക്കായി കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക .ടൂർണമെന്റിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഒരു കായിക താരത്തിന്   സഹ താരത്തിനെ ലഭിക്കുന്നതിനായി  കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക.  (Anish Anto 773.655.0004               Santhosh Kattookaran 773.469.5048     Saji Varghese 847.275.3456 ,  Jithesh Chungath 224.522.9157 ). 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.