സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സീനിയേഴ്സ് ഡേ കെയർ ആരംഭിച്ചു.2024 സെപ്റ്റംബർ 18നു രാവിലെയുള്ള വിശുദ്ധ കുർബാനയെ തുടർന്നു നടന്നപ്രാർത്ഥനാനിർഭരമായ ചടങ്ങിൽ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഇടവകയുടെ ഈ നൂതന സംരംഭം ഉൽഘാടനം നിർവ്വഹിച്ചു.
ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സീനിയേഴ്സ് ഡേ കെയർ ആരംഭിച്ചു.2024 സെപ്റ്റംബർ 18നു രാവിലെയുള്ള വിശുദ്ധ കുർബാനയെ തുടർന്നു നടന്നപ്രാർത്ഥനാനിർഭരമായ ചടങ്ങിൽ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഇടവകയുടെ ഈ നൂതന സംരംഭം ഉൽഘാടനം നിർവ്വഹിച്ചു.
പ്രതീക്ഷാനിർഭരമായ ജീവിതമാണ് ദൈവം നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത് എന്നും ഭാവി തലമുറയുടെ നന്മ നിറഞ്ഞ ജീവിതത്തിനായി പ്രാർത്ഥിക്കുകയും കഴിയും വിധം പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഫാ. മുത്തോലത്ത് തന്റെ ഉത്ഘാടന സന്ദേശത്തിൽ പറഞ്ഞു.ക്നാനായ റീജിയനിൽ ഇദംപ്രദമായി തുടങ്ങിയ സീനിയേഴ്സ് ഡേ കെയർ വലിയൊരു തുടക്കമാകട്ടെ എന്നും ഫാ.മുത്തോലത്ത് അഭിപ്രായപ്പെട്ടു.
പ്രായമായവരുടെ പ്രോത്സാഹനം ഒരു സമൂഹത്തിന്റെ വളർച്ചക്ക് വളരെയേറെ പ്രയോജനം നൽകുമെന്ന് അസി.വികാരി ഫാ.ജോഷി വലിയവീട്ടിൽ പറഞ്ഞു .
ആഴ്ചയിലെ എല്ലാ ബുധനാഴ്ചയും ദൈവാലയ ഹാളിൽ 60 വയസിനു മേൽ പ്രായമുള്ള എല്ലാവർക്കും ഒരുമിച്ചു കൂടി വിവിധ പരിപാടികളിൽ സന്തോഷത്തോടെ സമയം ചെലവഴിക്കുന്നു. പങ്കെടുക്കുന്ന എല്ലാവരും ചേർന്നുള്ള വിവിധയിനം കളികളും, പാട്ടുകളും, തമാശകളും, പൊട്ടിച്ചിരികളും കൂട്ടായ്മക്ക് മാറ്റ് പകരുന്നു.
കൂട്ടായ്മയും ഒരുമിച്ചു ചേരലും മനസിനും, ശരീരത്തിനും വലിയ ഉണർവേകി എന്നും, മനസ്സിനുള്ളിൽ ഓർമ്മിക്കുവാൻ സാധിക്കുന്ന ഒരു ദിവസമായിരുന്നു ഇത് എന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.
എല്ലാവരും ചേർന്ന് പാകം ചെയ്ത ഉച്ച ഭക്ഷണം, ഒരുമിച്ചു ചേർന്ന് ഭക്ഷിച്ചതു നല്ലൊരു അനുഭവമായിരുന്നു.എല്ലാ ബുധനാഴ്ചകളിലും വീണ്ടും കാണാമെന്ന പ്രത്യാശയിൽ സന്തോഷത്തോടെ പിരിഞ്ഞു.
ഇടവക സീനിയേഴ്സ് കോർഡിനേറ്റർ സിസ്റ്റർ റെജി എസ്.ജെ.സി. കമ്മിറ്റി അംഗങ്ങൾ, ബിബി തെക്കനാട്ട് എന്നിവർ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി.