PRAVASI

ഗൃഹാതുരത്വസ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണമാഘോഷിച്ചു

Blog Image
ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടനും’, അസ്സോസിയേഷൻ അംഗങ്ങളായ ചെണ്ടക്കാരടങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ എത്തിയ ‘മാവേലി തമ്പുരാനും” ഈ വർഷത്തെ ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA) ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി.

ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടനും’, അസ്സോസിയേഷൻ അംഗങ്ങളായ ചെണ്ടക്കാരടങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ എത്തിയ ‘മാവേലി തമ്പുരാനും” ഈ വർഷത്തെ ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA) ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി.ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ച് നടത്തിയ ഓണാഘോഷ പരിപാടികൾ വ്യത്യസ്‍തവും വൈവിദ്ധ്യവുമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബർ 14 ന് ശനിയാഴ്ച്ച രാവിലെ 11 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ 4 മണിക്കൂർ നീണ്ടു നിന്നു.

പ്രസിഡന്റ് ബാബു കൂടത്തിനാലിൽ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടികൾ  ഫോർട്ട് ബെൻഡ്  കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, വിശിഷ്ഠാതിതിഥികളായ വൈദിക ശ്രേഷ്ഠർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ബിനു സഖറിയ കളരിക്കമുറിയിൽ സ്വാഗതം ആശംസിച്ചു.മുഖ്യാതിഥി ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഓണസന്ദേശം നൽകി. റാന്നി സ്വദേശികളായ റവ. ഫാ. പ്രസാദ് കോവൂർ കൊറെപ്പിസ്‌കോപ്പ(വികാരി, സെന്റ് ജെയിംസ് ക്നാനായ യാക്കോബായ ഇടവക), റവ.സാം.കെ .ഈശോ (വികാരി, ട്രിനിറ്റി മാർത്തോമാ ഇടവക) ഉപരക്ഷാധികാരി ജോയ് മണ്ണിൽ, വൈസ് പ്രസിഡണ്ട് എബ്രഹാം ജോസഫ് (ജോസ്),ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ  എന്നിവർ ഓണാശംസകൾ നേർന്നു ആഘോഷപരിപാടികളെ മികവുറ്റതാക്കിയപ്പോൾ ഗായകൻ കൂടിയായ റവ. ജീവൻ ജോൺ (അസി.വികാരി, ട്രിനിറ്റി മാർത്തോമാ ഇടവക) പാടിയ ശ്രുതിമനോഹരമായ ഒരു ഗാനം ഗൃഹാതുരത്വ സ്മരണകളുണർത്തി. മൂന്ന് വർഷക്കാലം പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ബാബു കൂടത്തിനാലിനെ പൊന്നാട നൽകി ആദരിച്ചു.      

ഗ്രാൻഡ് സ്പോൺസർമാരായ പ്രമുഖ റിയൽറ്റർ പ്രിയൻ ജേക്കബ് (ജോബിൻ പ്രിയൻ റിയൽ എസ്റ്റേറ്റ് ടീം)  സന്ദീപ് തേവർവേലിൽ ( പെറി ഹോംസ് സെയിൽസ് കൺസൽട്ടൻറ്) സിൽവർ സ്പോൺസർമാരായ ജീമോൻ റാന്നി (TWFG ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസ്),   റജി.വി.കുര്യൻ (കൂപ്പർ വാൽവ്‌സ് ), ബിജു തച്ചനാലിൽ (കെൽ‌വിൻ എയർകണ്ടീഷനിംഗ് ആൻഡ് ഹീറ്റിംഗ്), സുരേഷ് രാമകൃഷ്ണൻ (മിസ്സോറി സിറ്റി അപ്‌നാ ബസാർ) ബിജു സഖറിയ (സാക് സൗണ്ട്‌സ് ) എന്നിവരെ റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു.

തുടർന്ന് ബിനു സക്കറിയയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ ‘മാവേലി തമ്പുരാനെ” വരവേറ്റു. ഹൂസ്റ്റണിൽ പകരം വയ്ക്കാനില്ലാത്ത, ഒരു സുന്ദരമാവേലി’യായി റിച്ചാർഡ് സ്കറിയ ‘മാവേലി തമ്പുരാനെ’ ഉജ്ജ്വലമാക്കി.തുടർന്ന് പ്രസിഡന്റിന്റെ നേതൃത്വത്തിൽ താളലയ മേളങ്ങളോടെ നടത്തിയ വള്ളം കളി ആഘോഷത്തെ മികച്ചതാക്കി. റാന്നിയിലെ എല്ലാ കരക്കാരുടെയും പേരുകൾ കോർത്തിണക്കി അവതരിപ്പിച്ച വഞ്ചിപ്പാട്ട് രചിച്ചത് എച്ച്‌ആർഎയുടെ ഉറ്റ സുഹൃത്തും റാന്നി ഗുഡ് സമരിറ്റൻ സൊസൈറ്റി ചെയർമാൻ റവ.ഫാ. ബെൻസി മാത്യു കിഴക്കേതിലും ഈണം നൽകിയതു പ്രശസ്ത വഞ്ചിപ്പാട്ട് ഇൻസ്‌സ്ട്രക്ടർ ഓമനക്കുട്ടൻ അയിരൂരുമാണ്.

ഹൂസ്റ്റണിലെ മികച്ച ഗായകരായ മീരാ സഖറിയാ, റോയ് തീയാടിക്കൽ, മെവിൻ     പാണ്ടിയത്ത്‌, ജോസ് മാത്യൂ, സജി വർഗീസ് തുടങ്ങിവരുടെ മധുരഗാനങ്ങൾ  കാണികളുടെ നിറഞ്ഞ കൈയടി നേടി. ബാബു കൂടത്തിനാലിൽ, ജോമോൻ ജേക്കബ് എന്നിവരതരിപ്പിച്ച കോമഡി സ്കിറ്റും സദസ്സിൽ ചിരി പടർത്തി.

ജോ.സെക്രട്ടറി വിനോദ് ചെറിയാന്റെ നേതൃത്വത്തിൽ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ച "കിച്ചൻ ഡാൻസ് " ആഘോഷത്തെ മികവുറ്റതാതാക്കി.ഈ വർഷത്തെ റാന്നി 'മന്നൻ' 'മങ്ക' ദമ്പതികളായി ജോസ് പുതിയമഠവും സാലമ്മ ജോസും തിരഞ്ഞെടുക്കപ്പെട്ടു. .റെജിസ്ട്രേഷന് മിന്നി ജോസഫ്, ഷീലാ ചാണ്ടപ്പിള്ള , ഷീജ ജോസ്, ജോളി തോമസ് , നിസ്സി രാജൻ, എന്നിവർ നേതൃത്വം നൽകി. സൗണ്ട്സ് സിസ്റ്റം ബിജു സക്കറിയ കളരിയ്ക്കമുറിയിലും ഡിലൻ സക്കറിയയും കൈകാര്യം ചെയ്തപ്പോൾ ബാബു കലീനയും ജെഫിൻ നൈനാനും ഫോട്ടോഗ്രാഫിയിൽ ആഘോഷത്തിൻെറ മനോഹര ചിത്രങ്ങൾ ഒപ്പിയെടുത്തു. ഡാളസിനെ പ്രതിനിധീകരിച്ചു ബിജു പുളിയിലേത്തും കുടുംബവും പങ്കെടുത്തു.

വിഭവസമൃദ്ധമായ 22 ഇനങ്ങളടങ്ങിയ ഓണസദ്യ വിളമ്പലിനു ജോൺ.സി ശാമുവേൽ (കുഞ്ഞു), ജോയ് മണ്ണിൽ, വിനോദ് ചെറിയാൻ, വിജു വര്ഗീസ്, റിജു ജോൺ, മാത്യൂസ് ചാണ്ടപിള്ള, എബ്രഹാം ജോസഫ് (ജോസ്),ജോസ് മാത്യു,ഷിജു തച്ചനാലിൽ,  സി.ജി.ഡാനിയേൽ തുടങ്ങിയവർ നേതൃത്വം നൽകി.ജിൻസ് മാത്യു കിഴക്കേതിലും ബിനു സക്കറിയയും എംസിമാരായി പ്രവർത്തിച്ചു പരിപാടികൾ നിയന്ത്രിച്ചു.വൈസ് പ്രസിഡണ്ട് മാത്യൂസ് ചാണ്ടപ്പിള്ള നന്ദി പ്രകാശിപ്പിച്ചു. 200 നടുത്ത്‌ ആളുകൾ പങ്കെടുത്ത റാന്നി ഓണം 2024 എന്നെന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുമെന്ന് പങ്കെടുത്തവർ എല്ലാവരും അഭിപ്രായപ്പെട്ടു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.