PRAVASI

ഇന്ധന വഹ്നിന്യായം (മഞ്ജുളചിന്തകൾ )

Blog Image
വിറകിട്ടുകൊടുത്ത്‌ അഗ്നിയെ തൃപ്‍തിപ്പെടുത്തുവാൻ ആർക്കും കഴിയുകയില്ല എന്നാണ് ശീർഷകത്തിലെ ചിന്ത. എത്രകൊടുത്താലും തൃപ്തിയാകുക യില്ല എന്ന് നാം ചിലരെ ചൂണ്ടി  പറയാറുണ്ടല്ലോ. ജ്ഞാനപുംഗവനായിരുന്ന സോളമന്റെ കൃതികളിൽ വായിച്ചിട്ടില്ലേ "ഒരിക്കലും തൃപ്തി വരാത്തത് മൂന്നെണ്ണം ആണ്‌ " (സദൃശ:30:15-16)

വിറകിട്ടുകൊടുത്ത്‌ അഗ്നിയെ തൃപ്‍തിപ്പെടുത്തുവാൻ ആർക്കും കഴിയുകയില്ല എന്നാണ് ശീർഷകത്തിലെ ചിന്ത. എത്രകൊടുത്താലും തൃപ്തിയാകുക യില്ല എന്ന് നാം ചിലരെ ചൂണ്ടി  പറയാറുണ്ടല്ലോ. ജ്ഞാനപുംഗവനായിരുന്ന സോളമന്റെ കൃതികളിൽ വായിച്ചിട്ടില്ലേ "ഒരിക്കലും തൃപ്തി വരാത്തത് മൂന്നെണ്ണം ആണ്‌ " (സദൃശ:30:15-16).1. പാതാളം 2. വന്ധ്യയുടെ ഗർഭപാത്രം. 3. വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമി. തീ ഒരിക്കലും മതിയെന്നു പറയാറുമില്ല. ടൺ കണക്കിന് വിറകുകൾ ഇട്ടുകൊടുത്തിട്ടും മതിവരാത്ത തീകുണ്ഡത്തിനും അളവറ്റ ജലം കുടിച്ചിട്ടും തൃപ്തിവരാത്ത ഭൂമിക്കും  തുല്ല്യമായി ജീവിക്കുന്ന അനവധി മനുഷ്യരാണ് ഈ ലോകത്തിന്റെ സമാധാനം തകർക്കുന്നത്. 

അഴിമതിയും അന്യായവും അക്രമവും അനാശ്യാസ്യക്രീയകളും പെരുകുന്നതിനുള്ള പ്രധാനകാരണം ഇന്ധന വഹ്നിന്യായം തന്നെ. എത്രകിട്ടിയാലും മതിയാവുകയില്ല. ആയിരങ്ങൾ മിച്ചം വന്നപ്പോൾ അതിനെ പതിനായിരം ആക്കുവാനുള്ള തത്രപ്പാട്. ലക്ഷങ്ങൾ കുമിഞ്ഞുകൂടിയപ്പോൾ എങ്ങനെയെ ങ്കിലും കോടികൾ സമ്പാദിക്കണമെന്നുള്ള ആർത്തി അനേകരെയും "ഹവാലയിൽ" കൊണ്ടെത്തിച്ചു. സ്വർണ്ണാഭരണങ്ങൾ പോരാ സ്വർണ്ണകട്ടികൾ തന്നെ വേണമെന്ന നിർബന്ധം അനേകരെയും ഇരുമ്പഴികൾക്കുള്ളിൽ എത്തിച്ചു. ഭാര്യ സ്വഭവനത്തിൽ വാതിൽ തുറന്നിട്ടിട്ടും അവയെ മറികടന്നു അടഞ്ഞുകിടക്കുന്ന വാതിലുകളിൽ അർദ്ധരാത്രിയിൽ മുട്ടുന്നത് വന്ധ്യയുടെ ഗർഭപാത്രത്തിന്റെ ആർത്തിയെന്നല്ലാതെ എന്ത് പറയാൻ കഴിയും?

ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക എന്ന സത്യവചനത്തെ ചെവികൊണ്ടിരുന്നെങ്കിൽ സമാധാനപരമായി ജീവിക്കാമായിരുന്നുവല്ലോ. പകരം തെരുവിൽനി ന്നുകൊണ്ടു ചായക്കടകളിലെ ചില്ലരമാലയിലെ പലഹാരങ്ങൾനോക്കി നിന്ന് വിശപ്പടക്കിയവരിൽപലരും എങ്ങനെയൊക്കെയോ എവിടെയൊക്കയോ എത്തിപിടിച്ചു അഗ്രാസനാധിപതികളായി മാറിക്കഴിഞ്ഞപ്പോൾ മാന്യതകളുടേയും മര്യാദകളുടെയും സീമകൾ സർവ്വവും തകർത്തുകൊണ്ട് എന്തു മാകാം എന്ന് ചിന്തിച്ചതിനാൽ ഇന്നനുഭവിക്കുന്ന മനോവ്യഥകളുടെ ആഴം അളവറ്റതല്ലേ? ചെളിയിൽ ചവിട്ടിയിട്ടു കഴുകന്നതിനേക്കാൾ നല്ലതു ചെളി പറ്റാതെ നാം നമ്മെ സൂക്ഷിക്കണമെന്ന ജ്ഞാന ചിന്തകൾ അനുസ്സരിക്കുന്നതാണ് ഏറെ ഉത്തമം.

ആഗ്രഹങ്ങൾക്കു കടിഞ്ഞാണിട്ടില്ലെങ്കിൽ അവ നമ്മെ ആസക്തരാക്കും.അവിടെയും നിയന്ത്രണങ്ങൾ ഉണ്ടാകുന്നല്ലെങ്കിൽ അപഹരണമാർഗ്ഗങ്ങൾ മെനയും. തുടരുകയാണെങ്കിൽ ചെറുതായി തോന്നിയ ഒരാഗ്രഹം നമ്മെ അക്രമാസക്തരാക്കും. അപ്പോഴാണ് പിടിക്കപ്പെടുന്നത്. പാപചിന്തകൾ എപ്പോ ഴും നമ്മേ ആസക്തരാക്കികൊണ്ടേയിരിക്കുമല്ലോ. അതുകൊണ്ടത്രേ സെന്റ് പോൾ ഒപ്പിച്ചത് പാപത്തോട് പോരാടുന്നതിൽ ജീവൻ പോകേണ്ടി വന്നാലും പോരാട്ടം നിറുത്തരുതേയെന്നു. മദ്യാസക്തി, കാമാസക്തി, ദ്രവ്യാസക്തി ഇവകളെല്ലാം മനുഷ്യനിൽ എപ്പോഴും മോഹങ്ങളേ ജനിപ്പിച്ചു കൊണ്ടിരിക്കും. അവകൾ മനസ്സിലെ അശ്വമേധ മൃഗങ്ങളാണ്. ഈ മൃഗങ്ങളെ പിടിച്ചുകെട്ടിയില്ലങ്കിൽ അവകൾ നമ്മെ പരസ്യകോലമാക്കും.

ദൈവം നമുക്ക് നൽകിയ ഈ ആയുസ്സു എന്തിന് നാം നാമെത്തന്നെ തീകുണ്ഡങ്ങളിലെ വിറകുകൊള്ളികളാക്കുന്നു? ജീവിക്കരുതോ മര്യാദക്ക്? ഉള്ളതുകൊണ്ട് തൃപ്തിപ്പെടു. ആരേയും ആരുടേതിനേയും ഒന്നും അപഹരിക്കേണ്ടന്നെ. പാർക്കുന്ന വീടിന്റെ വലിപ്പം വ്യത്യസ്തമാണെകിലും അവസ്സാനം കിടത്തുന്ന കുഴിയുടെ വലിപ്പം ഒന്നല്ലേ! എത്രവാരികൂട്ടിയാലും അവസ്സാനം ഒരു മാമ്പപലക പെട്ടിപോലും കിട്ടിയെന്ന് വരികയില്ലെന്ന് "കോവിഡ്" നമ്മെ പഠിപ്പിച്ചില്ലേ? ആകയാൽ തീപ്പൊയ്കയിലെ വിറകുകൊള്ളികളാകാതെ നിത്യജീവനെ കരസ്ഥമാക്കു. പാപങ്ങളെ വെറുക്കു, ദൈവത്തെ അനുസ്സരിക്കു.  വിഷപാമ്പുകളെപോലെ തിരിഞ്ഞുകൊത്തുന്ന മദ്യാസക്തിയും നിലയില്ലാക്കയത്തിലെന്നെപോലെ മുക്കിക്കളയുന്ന കാമാസക്തിയും സകലവിധ ദോഷങ്ങൾക്കും കാരണമായ ദ്രവ്യാസക്തിയും വിട്ടൊഴിഞ്ഞു സമാധാനമായി ജീവിക്കു.അതല്ലേ നല്ലതു. 

പാസ്റ്റർ ജോൺസൺ സഖറിയ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.