PRAVASI

ജോസ് ആനമല,അഡ്വ. സാജു കണ്ണമ്പള്ളി-ചിക്കാഗോ കെ.സി.എസ് ആര് ഭരിക്കും?

Blog Image
നോര്‍ത്ത് അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സംഘടനകളില്‍ ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും ഏറ്റവും പ്രബലമായ സംഘടനയാണ് ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്). സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തെ നേതൃത്വത്തിനായി വാശിയേറിയ മത്സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംഘടനാ നേതൃത്വത്തിലേക്ക് ഇലക്ഷന്‍ നടക്കുന്നത്. ജോസ് ആനമല നയിക്കുന്ന ടീമും അഡ്വ. സാജു കണ്ണമ്പള്ളി നയിക്കുന്ന ടീമുമാണ് മത്സരരംഗത്തുള്ളത്.

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സംഘടനകളില്‍ ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും ഏറ്റവും പ്രബലമായ സംഘടനയാണ് ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്). സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തെ നേതൃത്വത്തിനായി വാശിയേറിയ മത്സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംഘടനാ നേതൃത്വത്തിലേക്ക് ഇലക്ഷന്‍ നടക്കുന്നത്. ജോസ് ആനമല നയിക്കുന്ന ടീമും അഡ്വ. സാജു കണ്ണമ്പള്ളി നയിക്കുന്ന ടീമുമാണ് മത്സരരംഗത്തുള്ളത്. ഒക്ടോബര്‍ 26-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 9 മണി വരെയാണ് ഇലക്ഷന്‍. ഡെസ്പ്ലെയിന്‍സിലുള്ള ക്നാനായ സെന്‍ററാണ് ഇലക്ഷന്‍ വേദി. മജു ഓട്ടപ്പള്ളി (ചെയര്‍മാന്‍), ബൈജു കുന്നേല്‍ (വൈസ് ചെയര്‍മാന്‍), ജോബ് മാക്കീല്‍, ജിമ്മി മുകളേല്‍ എന്നിവരടങ്ങിയ ലെയ്സണ്‍ ബോര്‍ഡ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കും. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ഇലക്ട്രോണിക് കൗണ്ടിങ്ങ്  സിസ്റ്റത്തിലൂടെയാണ് ഈ വര്‍ഷത്തെ ഇലക്ഷന്‍ നടക്കുന്നതെന്ന് ചെയര്‍മാന്‍ മജു ഓട്ടപ്പള്ളി കേരളാ എക്സ്പ്രസ്സിനോട് പറഞ്ഞു.

ജോസ് ആനമല

ചിക്കാഗോ കെ.സി.എസ് വൈസ് പ്രസിഡണ്ട്, ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജോസ് ആനമല പ്രസിഡണ്ടായി നേതൃത്വം കൊടുക്കുന്ന ടീമില്‍ മാറ്റ് വിളങ്ങാട്ടുശ്ശേരില്‍ (വൈസ് പ്രസിഡണ്ട്), ഡോ. ഷാജി പള്ളിവീട്ടില്‍ (സെക്രട്ടറി), ക്രിസ് കട്ടപ്പുറം (ജോയിന്‍റ് സെക്രട്ടറി), അറ്റോര്‍ണി റ്റീന തോമസ് നെടുവാമ്പുഴ (ട്രഷറര്‍) എന്നിവര്‍ മത്സരിക്കുന്നു. ജോമി ഇടയാടിയില്‍, ജെയ്സണ്‍ ഐക്കരപറമ്പില്‍, ബാബു തൈപ്പറമ്പില്‍, വിപിന്‍ ചാലുങ്കല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, സാജന്‍ പച്ചിലമാക്കില്‍, ആനന്ദ് ആകശാലയില്‍ എന്നിവരാണ് കെസിസിഎന്‍എ നാഷണല്‍ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥികള്‍. വിവിധ വാര്‍ഡുകളില്‍ നിന്നും സിറിള്‍ അംമ്പേനാട്ട്, സിജോ പുള്ളൂര്‍കുന്നേല്‍, മെറിള്‍ മൂടികല്ലേല്‍, അജയ് വാളത്താറ്റ്, ജെഫിന്‍ തേനാകര കളപ്പുരയില്‍, ജോബ്മോന്‍ പുളിക്കമറ്റം, സിറിള്‍ പാറേല്‍, മേഹുല്‍ അബ്രഹാം ഏലൂര്‍ എന്നിവര്‍ ലെജിസ്ലേറ്റീവ് ബോര്‍ഡിലേക്ക് മത്സരിക്കുന്നു.

അഡ്വ. സാജു കണ്ണമ്പള്ളി
കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതാ പ്രസിഡണ്ട്, ചിക്കാഗോ കെ.സി.എസ് വൈസ് പ്രസിഡണ്ട് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് അംഗീകാരം നേടിയിട്ടുള്ള അഡ്വ. സാജു കണ്ണമ്പള്ളി പ്രസിഡണ്ടായി നേതൃത്വം കൊടുക്കുന്ന ടീമില്‍ ജോമോന്‍ തൊടുകയില്‍ (വൈസ് പ്രസിഡണ്ട്), അരുണ്‍ നെല്ലാമറ്റം (സെക്രട്ടറി), ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ (ജോയിന്‍റ് സെക്രട്ടറി), അജോമോന്‍ പൂത്തുറയില്‍ (ട്രഷറര്‍) എന്നിവര്‍ മത്സരിക്കുന്നു. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍, ഡോ. ചാരി വണ്ടന്നൂര്‍, മഞ്ജു കൊല്ലപ്പള്ളില്‍, സജി മാലിത്തുരുത്തേല്‍, സിറിള്‍ കമ്പക്കാലുങ്കല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, മത്യാസ് പുല്ലാപ്പള്ളി എന്നിവരാണ് കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥികള്‍. വിവിധ വാര്‍ഡുകളില്‍ നിന്നും നിയ ചെള്ളക്കണ്ടത്തില്‍, സൂരജ് കോലടി, ജെയ്മോന്‍ പടിഞ്ഞാറേല്‍, പ്രസാദ് വെള്ളിയാന്‍, ബിജൂ പൂത്തുറ, റെജി പടിഞ്ഞാറേല്‍, ഷാജന്‍ മച്ചാനിക്കല്‍, ആന്‍റണി വല്ലൂര്‍ എന്നിവര്‍ ലെജിസ്ലേറ്റീവ് ബോര്‍ഡിലേക്ക് മത്സരിക്കുന്നു.
ജോസ് ആനമല ടീം വോട്ട് ഫോര്‍ ചെയ്ഞ്ച് എന്ന പേരിലും അഡ്വ. സാജു കണ്ണമ്പള്ളി ടീം വോട്ട് ഫോര്‍ ട്രൂത്ത് എന്ന പേരിലും വോട്ടര്‍മാരെ സ്വാധീനിക്കുന്നു. നാലായിരത്തില്‍പ്പരം വോട്ടര്‍മാര്‍ ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാണെന്നുള്ളത് മറ്റൊരു ചരിത്രസത്യം.
ക്നാനായ സമുദായത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ട് ടീമും വാഗ്ദാനം ചെയ്യുന്നു. കെ.സി.എസ് സംഘടനയ്ക്കും ക്നാനായ സമുദായത്തിനും ഗുണകരമായ വാഗ്ദാനങ്ങള്‍ അടങ്ങുന്ന മാനിഫെസ്റ്റോ രണ്ട് ടീമും പുറത്തിറക്കിയിട്ടുണ്ട്. ആഗോള ക്നാനായ സമൂഹം ആകാംക്ഷാപൂര്‍വം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പായി ഇത് മാറിക്കഴിഞ്ഞു. ദിവസങ്ങള്‍ മുന്നോട്ടു പോകുന്തോറും രണ്ട് ടീമിന്‍റെയും വിജയപ്രതീക്ഷ വര്‍ദ്ധിക്കുന്നു. എന്നാല്‍, യഥാര്‍ത്ഥ വിജയിക്കായി ഒക്ടോബര്‍ 26-ാം തീയതി വരെ കാത്തിരിക്കാം. ചിക്കാഗോ കെ.സി.എസിനെ അടുത്ത രണ്ടുവര്‍ഷം നയിക്കാന്‍ പോകുന്നത് ടീം ഫോര്‍ ചെയ്ഞ്ചോ? ടീം ഫോര്‍ ട്രൂത്തോ? 

 

ANAMALA EXECUTIVE BOARD

-----------------------------------------------

JOSE ANAMALA(PRESIDENT)

MATT VILANGATTUSSERIL(VICE PRESIDENT)

DR. SHAJI PALLIVEETTIL(SECRETARY)

CHRIS KATTAPURAM(JOINT SECRETARY)

ATTORNEY TEENA THOMAS NEDUVAMPUZHA(TREASURER)

 

KCCNA NATIONAL COUNCIL  

----------------------------------------

ANAND AKASALAYIL

BABU THAIPPARAMBIL

DIBIN VILANGUKALLEL

JAISON AIKKARAPARAMBIL

JOMY EDAYADIYIL

SAJAN PACHILAMMAKKIL

VIPIN CHALUNGAL

 

LEGISLATIVE BOARD 

----------------------------------

CYRIL AMBENATTU(WARD 1)

SIJO PULLORKUNNEL(WARD 2)

MERILL MOODIKALLEL(WARD 3)

AJAI VALATHATTU(WARD 4)

JEFFIN THENAKARAKALAPURAYIL(WARD 5)

JOBMON PULICKAMATTAM(WARD 6)

CYRIL PAREL (WARD 7)

MEHUL ABRAHAM ELOOR (WARD 8)

 

KANNAMPALLY EXECUTIVE TEAM

---------------------------------------------------------

SAJU KANNAMPALLY(PRESIDENT)

JOMON THODUKAYIL(VICE PRESIDENT)

ARUN NELLAMATTOM(SECRETARY)

JOSE SIMON MUNDAPLACKAL(JOINT SECRETARY)

AJOMON POOTHURAIL(TREASURER)

 

KCCNA NATIONAL COUNCIL

---------------------------------------------

\

CYRIL KAMPAKALUMKAL

DR CHARY VANDANNOOR

JOHNYKUTTY PILLAVEETTIL

MANJU KOLLAPPALLIL

MATHIAS PULLAPALLY

SAJI MALITHURUTHEL

STEPHEN KANDARAPPALLIL

 

LEGISLATIVE BOARD

-----------------------------------

NIYA CHELLAKANDATHIL(WARD 1)


SUREJ KOLADY(WARD 2)

JAIMON PADINJAREL(WARD 3)

PRASAD VALLIYAN(WARD 4)

BIJU POOTHARA(WARD 5)

REJI PADINJAREL(WARD 6)

SHAJAN MACHANIKAL(WARD 7)

ANTONY VALLOOR(WARD 8)

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.