1991 ൽ സ്ഥാപിതമായ ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയിസ് മലയാളി അസോസിയേഷന്റെ അടുത്ത (2025-26) വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് സ്ഥാനത്തേക്ക് ജോയി ഇണ്ടിക്കുഴിയെ തിരഞ്ഞെടുത്തു.
ചിക്കാഗോ: 1991 ൽ സ്ഥാപിതമായ ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയിസ് മലയാളി അസോസിയേഷന്റെ അടുത്ത (2025-26) വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് സ്ഥാനത്തേക്ക് ജോയി ഇണ്ടിക്കുഴിയെ തിരഞ്ഞെടുത്തു. സീനിയർ വൈസ് പ്രസിഡണ്ടായി സ്റ്റീഫൻ ചൊംള്ളമ്പേലും, വൈസ് പ്രസിഡണ്ടായി ജോസി കുരിശിങ്കൽ, സെക്രട്ടറിയായി പ്രജിൽ അലക്സാണ്ടറും തിരഞ്ഞെടുത്തു. കൂടാതെ ജോയിന്റെ സെക്രട്ടറിയായി ലിൻസ് ജോസഫ് താന്നിച്ചൂട്ടിൽ,ട്രഷറാർ ആയി ഷാനി എബ്രഹാം, ജോയിന്റെ ട്രഷറാർ ആയി ജോർജ് മാത്യുവിനെയും തിരഞ്ഞെടുത്തു. നവംബർ 22 വെള്ളിയാഴ്ച വൈകിട്ട് ചിക്കാഗോ കെ സി എസ്
കമ്മ്യൂണിറ്റി സെൻട്രറിൽ ചേരുന്ന ഐ എം എ പൊതുയോഗത്തിൽ വച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നിർവഹിക്കും.
ഇലക്ഷൻ കമ്മിറ്റി അംഗങ്ങളായ സിബു മാത്യു, ജോർജ് പണിക്കർ, സാം ജോർജ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകും.ഐ എം എ സംഘടനയിലെ എല്ലാ മെമ്പേഴ്സും തദവസരത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.