PRAVASI

കാലം മഞ്ഞിലേക്ക് ഒഴുകുമ്പോൾ (കവിത )

Blog Image
തേങ്ങി കരഞ്ഞെന്റെ  വേനൽക്കാല കൃഷികൾ  മഞ്ഞിൻ വരവിനോർമയിൽ   മരവിച്ചങ്ങനെ !തേങ്ങി കരഞ്ഞെന്റെ  വേനൽക്കാല കൃഷികൾ  മഞ്ഞിൻ വരവിനോർമയിൽ   മരവിച്ചങ്ങനെ !

തേങ്ങി കരഞ്ഞെന്റെ 
വേനൽക്കാല കൃഷികൾ 
മഞ്ഞിൻ വരവിനോർമയിൽ  
മരവിച്ചങ്ങനെ !
                           
പഴുത്തൊരു പാവൽ 
പാടവലത്തോടോതി:- 
ഏറെക്കാലമില്ലെങ്കിലും                          
നാളെത്ര ഉല്ലസിച്ചു നമ്മൾ!

എത്ര ചിത്രശലഭങ്ങളെത്തി
നമ്മെ തേടി ,സുന്ദരിമാരാവരുടെ  
കവിൾത്തടങ്ങളിൽ 
എത്രയെത്ര ചുബനങ്ങൾ നൽകി 

കാറ്റുകൾ പുൽകിയ രാത്രികളിൽ 
കഥകൾപറഞ്ഞു നാം ഉറങ്ങിയില്ലേ !
ചന്ദ്രനുദിച്ച നിലാവിൽ
നമ്മിൽ വിടർന്ന  പൂക്കളെ  തേടി  
വണ്ടുകൾ വന്നതോർമ്മയില്ലേ!
മൂളിപ്പറന്നുമയക്കി നമ്മിലവർ 
ബീജംവിതച്ചു  പോയതോർമ്മയില്ലേ!  

എങ്കിലും പരാതിയില്ല 
സ്വാർത്ഥത നമ്മിലില്ല 
പരസ്പര സ്നേഹം കൊടുത്തു നാം 
പ്രകൃതിതൻ  വരദാനമായി 
മനുഷ്യരെയും സർവ ചരാചരങ്ങളെയും 
നിസ്വാർത്ഥമായി സേവിക്കും നമ്മൾ !

ഈജീവിതമെത്ര  ധന്യം 
ഇനിയുമൊരിക്കൽക്കൂടി 
ജീവിച്ചു മതിവരാൻ,
ഒരു വിത്തിലൊളിച്ചു വീണ്ടും 
വരും ഞങ്ങൾ അടുത്ത സമ്മറിൽ ! 

ജോൺ ഇളമത 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.