കുട്ടികളുടെ കൃഷിയറിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും, ആസൂത്രണ മികവോടെ മികച്ച അടുക്കളത്തോട്ടങ്ങൾ പരിപാലിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും അതിലുപരി സ്വയംപര്യാപ്‌തമായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിനുമായി കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് ഏർപ്പെടുത്തിയ ഈ വർഷത്തെ കർഷകശ്രീ അവാർഡുകൾ വിതരണം ചെയ്തു.
ലണ്ടൻ ഒന്റാരിയോ: കുട്ടികളുടെ കൃഷിയറിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും, ആസൂത്രണ മികവോടെ മികച്ച അടുക്കളത്തോട്ടങ്ങൾ പരിപാലിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും അതിലുപരി സ്വയംപര്യാപ്‌തമായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിനുമായി കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് ഏർപ്പെടുത്തിയ ഈ വർഷത്തെ കർഷകശ്രീ അവാർഡുകൾ വിതരണം ചെയ്തു. മെഗാസ്‌പോൺസർ ബി ടി പെർഫോർമൻസ് ആട്ടോ നൽകിയ സമ്മാനത്തുകയ്ക്ക് പുറമേ മെഡലുകളും, സർട്ടിഫിക്കേറ്റുകളും ഏറ്റുവാങ്ങിയ വിജയികളെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് അനുമോദിച്ചത്.
റോഹൻ ഡാന്റി, റോഷൻ ഡാന്റി & റയാൻ ഡാന്റി, അലൈന ബെന്നി & അലക്സാണ്ടർ ബെന്നി, ആൻ ഷീൻ & ജൊഹാൻ ഷീൻ എന്നിവരാണ് ഒന്നാം സമ്മാനം പങ്കിട്ടെടുത്തത്. ജയ്ക്ക് തോമസ്, ജെനെറ്റ് തോമസ് & ജോഷ് തോമസ്, ആഷെർ തോമസ് & ആരോൺ തോമസ് എന്നിവർക്ക് രണ്ടാം സമ്മാനവും നൈനിക ജോൺ പോൾ & നീൽ ജോൺ പോൾ എന്നിവർക്ക് മൂന്നാം സമ്മാനവും ലഭിച്ചു. മത്സരത്തിനായി രജിസ്റ്റർ ചെയ്തിരുന്ന ലണ്ടനിലെ മലയാളികളിൽ നിന്ന് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളുടെ കൃഷിയിടങ്ങളിൽ നേരിട്ടെത്തിയ കളിക്കൂട്ടം പ്രതിനിധികൾ കുട്ടികളുമായി കൃഷിയിലെ അവരുടെ പങ്കാളിത്തവും, കൃഷിസ്ഥലത്തിന്റെ അവതരണ രീതി, ആകർഷകരീതിയിൽ ചെടികളുടെ പരിപാലനം, വിളവെടുപ്പ് തുടങ്ങിയവയും ചർച്ച ചെയ്‌താണ് വിജയികളെ നിശ്ചയിച്ചത്.
ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം നിലനിർത്തുന്നതിന് ദൈനംദിനം ശരാശരി 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശ്ശിച്ചിട്ടുള്ളത്. എന്നാൽ നമ്മുടെ പച്ചക്കറി ഉപയോഗം ശരാശരി 30 ഗ്രാം മാത്രമാണ്. പോഷകസമൃദ്ധമായ ധാരാളം പച്ചക്കറികൾ നാം വീട്ടുവളപ്പിൽ തന്നെ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അതിനൊരു പ്രോത്സാഹനമായാണ് കളിക്കൂട്ടം കർഷകശ്രീ അവാർഡുകൾ നൽകി വരുന്നതെന്ന് പറഞ്ഞുകൊണ്ട് കളിക്കൂട്ടം ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ആയ ബിജോയ് ജോൺ, സന്തോഷ് മേക്കര, സിബി തോമസ്, പ്രസിഡന്റ് ജോബി ദേവസ്യ, വൈസ് പ്രസിഡന്റ് അഞ്ജു ജിതിൻ, സെക്രട്ടറി ചിക്കു ബേബി, ജോയിന്റ് സെക്രട്ടറി ഷിൻറ്റു ജോസ്, ട്രഷറർ ജെറിൽ കുര്യൻ ജോസ്, സ്പോർട്സ് കോഓർഡിനേറ്റർ വൈശാഖ് നായർ, ആർട്സ് കോഓർഡിനേറ്റർ ലിനിത ഏബ്രഹാം, കമ്മറ്റി അംഗങ്ങളായ ലിനു ജോർജ്ജ്, ഇമ്മാനുവേൽ തോമസ്, ഷിന്റോ സ്റ്റീഫൻ, സഞ്ജു സാബു, അമിത് ശേഖർ തുടങ്ങിയവർ മെഗാ സ്പോൺസർ ടിന്റോ ജോസഫ് - ബി ടി പെർഫോമൻസിനോടുള്ള നന്ദി രേഖപ്പെടുത്തുന്നതായും അറിയിച്ചു.
വൈകിട്ട് നാല് മണിയോടെ ആരംഭിച്ച് ഏകദേശം നാല് മണിക്കൂറോളം നീണ്ട വർണ്ണാഭമായ ചടങ്ങിൽ കളിക്കൂട്ടം അംഗങ്ങൾക്കായുള്ള ഡിസ്‌കൗണ്ട് കാർഡുകൾ, ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ് ബോബൻ ജെയിംസ് ഒരുക്കിയ ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങിയവയും വിതരണം ചെയ്യുകയുമുണ്ടായി.