കെ സി എസ് ചിക്കാഗോയുടെ സീനിയർ സിറ്റിസൺസ് മീറ്റിംഗ് ഇന്ന് (4/26/25) ഡെസ് പ്ലെയിൻസിൽ ഉള്ള കനാനായ സെൻ്ററിൽ വച്ച് കൂടുതുകയുണ്ടായി. ഏതാണ്ട് അൻപതിൽ പരം സീനിയർ സിറ്റിസൺസ് പങ്കെടുത്ത ഈ മീറ്റ്, സമൂഹത്തിലെ മുതിർന്ന അംഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു മികച്ച ഒത്തുചേരലായിരുന്നു. അംഗങ്ങൾ തമ്മിലുള്ള സൗഹൃദം പുതുക്കലും, കുശലം പറച്ചിലും, ജീവിതാനുഭവങ്ങൾ പങ്കു വെച്ചും കൊണ്ടുള്ള അവരുടെ കൂട്ടായ്മ ഒന്ന് കാണേണ്ടതായിരുന്നു എന്ന് പരിപാടിയിൽ പങ്കെടുത്ത കെ.സി.എസ് ജോയിൻ്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം പ്രസ്താവിക്കുകയുണ്ടായി. സീനിയർ സിറ്റിസൺസ് കോഡിനേറ്റേഴ്സ് ആയ മാത്യു പുളിക്കത്തോട്ടിലും മാത്യു വാക്കലും മീറ്റിങ്ങിന് നേതൃത്വം നൽകി. അംഗങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി ആഴ്ചയിൽ ഒരു ദിവസം യോഗായും, രണ്ട് ദിവസം സിമ്പിൾ സ്ട്രെച്ചിങ് എക്സസൈസ് നടത്തുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. മുതിർന്ന അംഗങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക ക്ഷേമം വർദ്ധിപ്പിക്കുന്നതിനുമായി ഈ മീറ്റിംഗുകൾ പതിവായി തുടരുമെന്ന് കെ.സി.എസ് ടീം പ്രതീക്ഷിക്കുന്നു. ജ്യോതി ആലപ്പാട്ട് നയിച്ച ഇൻഫർമേഷൻ സെക്ഷൻ ഹോം ഹെൽത്ത് സർവീസിനെ കുറിച്ച് സീനിയർ സിറ്റിസൺസിൻ്റെ ഇടയിൽ കൂടുതൽ അവബോധം ഉളവാക്കാൻ സഹായകമായി.കെ സി എസ് പ്രസിഡൻ്റ് ജോസ് ആനമലയുടെ ആശംസ പ്രസംഗം സീനിയർ സിറ്റിസൺസ് മീറ്റിങ്ങിന് ഉണർവേകി.