ഡിട്രോയിറ്റ് - വിൻഡ്സർ കെ.സി.എസ് ക്നാനായ നൈറ്റ് സെപ്റ്റംബർ 28, 2024 ന് ആഘോഷിച്ചു. കെ സി വൈ ലിന്റെ നേതൃത്വത്തിലുള്ള ജപമാലയോടുകൂടി പരിപാടികൾ ആരംഭിച്ചു
ക്നാനായ കാത്തോലിക് ഡിട്രോയിറ്റ് - വിൻഡ്സർ സൊസൈറ്റിയുടെ ക്നാനായ നൈറ്റ് സെപ്റ്റംബർ 28, 2024 ന് ആഘോഷിച്ചു. കെ സി വൈ ലിന്റെ നേതൃത്വത്തിലുള്ള ജപമാലയോടുകൂടി പരിപാടികൾ ആരംഭിച്ചു. ഏഴു മണിക്ക് ആരംഭിച്ച മീറ്റിംഗിൽ ജോയിന്റ് സെക്രട്ടറി ബിജു തേക്കിലക്കാട്ടിൽ എം സി ആയി പ്രവർത്തിച്ചു. കെ സി സ് പ്രസിഡന്റ് സജി മരങ്ങാട്ടിൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പള്ളിയും അസോസിയേഷനും ഒരുമിച്ചു പ്രവർത്തിക്കുന്നതുകൊണ്ട് ക്നാനായ കമ്മ്യൂണിറ്റി അംഗകൾക്കുള്ള ഗുണംകളെക്കുറിച്ച് കെ സി സ് പ്രസിഡന്റ് തന്റെ സ്വാഗതപ്രസംഗത്തിൽ എടുത്തു പറഞ്ഞു. KCCNA പ്രസിഡന്റ്ഷാജി എടാട്ട് ക്നാനായനൈറ്റ് ഉത്ഘാടനം ചെയ്തു. KCCNA പ്രസിഡന്റ് ക്നാനായ പാരമ്പര്യങ്ങൾ യുവതലമുറക്ക് മനസ്സിലാക്കി കൊടുക്കണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ ഉത്ഘാടന പ്രെസംഗത്തിൽ ഊന്നി പറഞ്ഞു. വിമൻസ് ഫോറം പ്രസിഡന്റ് ജൂഡി കോട്ടൂർ KCCNA പ്രസിഡന്റിനു ബോക്കെ നൽകി ആദരിച്ചു. മീറ്റിംഗിൽവച്ചു കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഹൈസ്കൂൾ പൂർത്തിയാക്കിയ ആൻസൽ തോമസ്, ക്രിസ് സ്റ്റീവൻ എന്നിവരയും കോളേജ് ഗ്രേഡ്റുവേഷൻ പൂർത്തിയാക്കിയ ആഷ്‌ന വെട്ടിക്കാട്ടിനേയും KCCNA പ്രസിഡന്റ് പുഷ്പ്പങ്ങൾ നൽകി ആദരിച്ചു. ആൻസലും, ക്രിസ്സും, ആഷ്‌നയും തങ്ങളുടെ സ്കൂൾ കോളേജ് അനുഭവങ്ങൾ സദസ്സിനോട് പങ്കുവെക്കുകയും ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കെ സി സ് ഡിട്രോയിറ്റ് - വിൻഡ്സർ ഹൈസ്കൂൾ graduates നു ക്യാഷ് അവാർഡ് നൽകി ആദരിപ്പിച്ചു. ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തത് ടോംസ് കിഴക്കേക്കട്ടിൽ ആയിരുന്നു.
ചടങ്ങിൽവെച്ചു KCCNA കൺവെൻഷൻ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട ഹെലൻ മംഗലത്തേട്ടിനെ പുഷ്പങ്ങൾ നൽകി ആദരിച്ചു. ഹെലൻ മനോഹരമായി ആലപിച്ച ഒരു മലയാളഗാനം കാതുകൾക്കു ഇമ്പമായി. ഇതോടുകൂടി മീറ്റിംഗ് അവസാനിക്കുകയും കലാപരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. കെ സി വൈ ൽ മെംബേർസ് ആയ ആൻസൽ, ക്രിസ്, നെസ്സിയ, ക്രിസ്റ്റ എന്നിവർ എം സി ആയി പ്രവർത്തിച്ചു. കിഡ്‌സ് ക്ലബ് കോർഡിനേറ്റർസ് ആയ മിഥുൻ താന്നിക്കുഴുപ്പിൽ, സുന്നു താനത്തു എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ , പ്രേത്യേകിച്ചു വില്ലടിച്ചാൻ പാട്ട് കാണികൾക്ക് ദൃശ്യ വിരുന്നായി മാറി. സ്റ്റാനിയ & സ്നേഹ മരങ്ങാട്ടിൽ, ആഷ്‌ന വെട്ടിക്കാട്ടിൽ എന്നിവർ കൊറിയോഗ്രാഫ് ചെയ്ത ഡാൻസ് പെർഫോമൻസിസ് പരിപാടികൾക് കൊഴുപ്പേകി. വിമൻസ് ഫോറം അവതരിപ്പിച്ച മാർഗംകളി ഫ്യൂഷനും, കോമഡി ഡാൻസും വേറിട്ട അനുഭവമായി. കെ സി സ് ദേട്രോയ്റ്റ് KCCNA കൺവെൻഷന് അവതരിപ്പിച്ചു ഒന്നാം സ്ഥാനം നേടിയ സ്കിറ്റ് വീണ്ടും സ്റ്റേജിൽ അവതരിപ്പിച്ചു കാണികളുടെ മനം കവർന്നു. കെ സി സ് വൈസ് പ്രസിഡന്റ് മാക്സിൻ ഇടത്തിപറമ്പിൽ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. കെ സി വൈ ൽ ചാരിറ്റി ഫണ്ട് റെയ്‌സിങ്ങിന്റെ ഭാഗമായി നടത്തിയ രാഫൾ ടിക്കറ്റ് നറുക്കെടുപ്പിൽ മിഥുൻ സ്റ്റീഫൻ ആപ്പിൾ വാച്ച് സമ്മാനമായി നേടി. സ്റ്റീഫൻ തന്നിക്കുഴുപ്പിൽ, ഷാജി വെട്ടിക്കാട്ട് എന്നിവർ ഫുഡ് കമ്മിറ്റി കോർഡിനേറ്റർസ് ആയിരുന്നു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ അവസാനിച്ചു.