PRAVASI

കെ.സി.എസ് ഓണാഘോഷം വർണ്ണാഭമായി

Blog Image
ചിക്കാഗോ കെസിഎസ് നടത്തിയ ഓണാഘോഷം, ജനസാന്നിധ്യം കൊണ്ടും, വന്നപ്പകിട്ടാർന്ന കലാപരിപാടികൾ കൊണ്ടും,  ഗൗരവമേറിയ, ചർച്ചകൾ കൊണ്ടും വർണ്ണാഭമായി. തുശനിലയിൽ വിളമ്പിയ ഓണസദ്യയിൽ എണ്ണൂറിൽപരം ആളുകൾ   പങ്കെടുത്തു

ചിക്കാഗോ കെസിഎസ് നടത്തിയ ഓണാഘോഷം, ജനസാന്നിധ്യം കൊണ്ടും, വന്നപ്പകിട്ടാർന്ന കലാപരിപാടികൾ കൊണ്ടും, 
ഗൗരവമേറിയ, ചർച്ചകൾ കൊണ്ടും വർണ്ണാഭമായി. തുശനിലയിൽ വിളമ്പിയ ഓണസദ്യയിൽ എണ്ണൂറിൽപരം ആളുകൾ  
പങ്കെടുത്തു. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും മുത്തുക്കുടകളും പുലികളിയും ഒക്കെയായി, നടത്തിയ ഘോഷയാത്രയിൽ, കെ സി എസ്, കെ സി സി എന്നെ നേതാക്കൾക്കൊപ്പം, വിശിഷ്ടാതിഥികളും പങ്കെടുത്തു. ജിനോയ് കവലക്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ടക്കാരും, പുലി വേഷം അണിഞ്ഞ കുട്ടികളും, താലപ്പൊലി ഏന്തിയ സ്ത്രീകളും, ഘോഷയാത്രയ്ക്ക് കൊഴുപ്പ് ഏകി.സജി പൂത്തൃക്കയിൽ, പീറ്റർ കുളങ്ങര, റോയ് നെടുംചിറ എന്നിവർ നേതൃത്വം നൽകിയ ഘോഷയാത്രയ്ക്ക് ശേഷം ശ്രീമതി ചിന്നു തോട്ടത്തിന്റെ കൊറിയോഗ്രാഫിയിൽ നടത്തിയ തിരുവാതിര കാണികളുടെ പ്രശംസ പിടിച്ചു പറ്റി.പിന്നീട് നടന്ന സമ്മേളനത്തിൽ കെസിഎസ് സെക്രട്ടറി ശ്രീ സിബു കുളങ്ങര എംസി ആയിരുന്നു

ശ്രീ സജി മാലിതുരുത്തിൽ, ശ്രീമതി ലിഡിയ മേൽക്കരപ്പുറം എന്നിവരുടെ ഓണപ്പാട്ടോടെ  സമ്മേളനം ആരംഭിച്ചു. കെസിഎസ് 
വൈസ് പ്രസിഡന്റ് ശ്രീ ജിനോ കക്കാട്ടിൽ, ഏവർക്കും സ്വാഗതം അരുളി.കെ സി എസ് വിമൻസ് ഫോറം പ്രസിഡന്റ്‌ ടോസ്‌മി കൈതക്കത്തോട്ടി, നാഷണൽ വുമൺസ് ഫോറം വൈസ് പ്രസിഡന്റ്‌ ഷൈനി വിരുതികുളങ്ങര, യുവജന വേദി നാഷണൽ പ്രസിഡന്റ്‌ ആൽബിൻ പുലികുന്നേൽ, കെസി വൈ എൽ എന്നെ 
നാഷണൽ വൈസ് പ്രസിഡന്റ്‌ ആൽവിൻ പിണർക്കയിൽ, കെസി എസ് ലെജിസ്ലേറ്റീവ് ചെയർമാൻ അഭിലാഷ് നല്ലാമറ്റം, 
ലൈസൻ ബോർഡ്‌ ചെയർമാൻ മജു ഓട്ടപള്ളി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.കെ. സി. എസ് പ്രസിഡന്റ് ജെയിൻ മാക്കിൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ, കെ. സി. എസിന്റെ രണ്ട് വർഷത്തെ പ്രവർത്തനങ്ങളിലെ ജനശ്രദ്ധ, പുതിയ തലമുറ ഉൾപ്പെടെ, ചെറുപ്പക്കാരും വനിതകളും അടക്കം, കെ സി എസ് നേതൃത്വത്തിലേക്ക് വരുവാൻ, താൽപര്യം കാണിച്ചത് സ്വാഗതാർഹമാണെന്നും, അവർക്ക് വിജയാശംസകൾ അർപ്പിച്ചതിനോടൊപ്പം, 
ആരോഗ്യപരമായ ഒരു മത്സരം കാഴ്ച വയ്ക്കുവാൻ, അഭ്യർത്ഥിക്കുകയും ഉണ്ടായി.മലയാള സിനിമ രംഗത്തെ പ്രിയങ്കരി നടി, ശ്രീമതി ആൻ അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. ഏവർക്കും ഓണാശംസകൾ അറിയിച്ച ആൻ കേരളത്തിൽ നിന്നും വെളിയിലെ തന്റെ ആദ്യത്തെ ഓണം ആണെന്നും, ഇത്തവണ ചിക്കാഗോയിൽ ആഘോഷിക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

സിപിഐ കേരള സംസ്ഥാന സെക്രട്ടറിയും, മുൻ വനം വകുപ്പ് മന്ത്രിയും, മുൻ രാജ്യസഭ എംപി യുമായ, സഖാവ് ബിനോയ് വിശ്വം, തന്റെ ആശംസ പ്രസംഗത്തിനിടെ, പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും, സമൃദ്ധിയും സമ്പാദ്യവും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനെപ്പറ്റിയും, എടുത്തുപറഞ്ഞു. ഇക്കാര്യത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരനായ താൻ, മാർപ്പാപ്പയെയാണ് അനുഗമിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി.

സെന്റ് മേരീസ്  ക്നാനായ ഇടവക വികാരി, ഫാദർ സിജു മുടക്കോടിൽ, ഫാദർ തോമസ് ആനിമൂട്ടിൽ, ഫാദർ ജിതിൻ വല്ലാർകാട്ടിൽ,
കെസിസി എന്നെ പ്രസിഡന്റ് ശ്രീ ഷാജി എടാട്ട്, ആർ വി പി ശ്രീ സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവരും ആശംസ പ്രസംഗം നടത്തി. കെ സി എസ് ട്രഷറർ ബിനോയ് കിഴക്കനടി  നന്ദി പ്രഭാഷണം നടത്തി.ശ്രീമതി അനിത, നിമിഷ, അനീസ് സണ്ണി എന്നിവരുടെ  നേതൃത്വത്തിൽ ഒരുക്കിയ പൂക്കളം, ഏറെ ആകർഷകമായിരുന്നു.
ചടങ്ങിൽ വച്ച് ചിക്കാഗോ കെ. സി. എസിലെ മെമ്പര്മാര്ക്കിടയിൽ ആദ്യം ജനിച്ച വരുൺ & ആൽഫി ഇല്ലികുന്നുംപുറത്തു .
ദമ്പതികളുടെ കുഞ്ഞായ ഹെസ്‌ലിന് വരുണിനു ഫിലിപ്പ് & ചിന്നമ്മ ഞാറവേലിൽ സ്പോൺസർ ചെയ്ത പാരതോഷികം നൽകി.കെ സി എസ് ബോർഡ് അംഗം അനിൽ മറ്റത്തികുന്നേൽ സൗണ്ട് കൈകാര്യം ചെയ്തു. മീഡിയയ്ക്ക് വേണ്ടി എൻ ആർ ഐ 
റിപ്പോർട്ടർ ബിജു കിഴക്കേക്കുറ്റ്, കെ വി ടിവി ലൈവ് ശ്രീ സാജു കണ്ണമ്പള്ളി, സജി പണയപ്പറമ്പിൽ, ഏഷ്യാനെറ്റിന് വേണ്ടി 
അനിൽ മറ്റത്തികുന്നേൽ എന്നിവർ വാർത്തകൾ സംപ്രേഷണം ചെയ്തു.
ഡോമിനിക് ചൊള്ളമ്പേൽ ഫോട്ടോഗ്രാഫിയും, ജെ ബി ഡെക്കറേഷൻസ്, സ്റ്റേജുമണിയിച്ചൊരുക്കി.ഇത്തവണത്തെ ഓണത്തിന്റെ കേറ്ററിംഗ് പാർട്ണർ റോയൽ മഹാരാജ ആയിരുന്നു.ചിക്കാഗോ ചെണ്ട ക്ലബ്ബിന്റെ ഫ്യൂഷൻ ചെണ്ട കാണികളിൽ വിസ്മയമുണർത്തി. ചിക്കാഗോയിലെ പ്രശസ്ത ഗായകരുടെ 
ഗാനമേളയും അരങ്ങേറി. കൾച്ചറൽ പരിപാടികൾക്ക് മോഹിൻ മാമ്മൂട്ടിൽ എം സി ആയിരുന്നു.

PHOTO- DOMINIC CHOLLAMBEL

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.