PRAVASI

കീൻ 16-മത് കുടുംബ സംഗമം നവംബർ 9-ന് ന്യൂ ജേഴ്സിയിൽ

Blog Image
കേരളാ എൻജിനിയറിങ് ഗ്രാജുവേറ്റ്‌സ് അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) 16-മത് കുടുംബ സംഗമം 2024 നവംബർ 9-)൦ തീയതി വൈകിട്ട് 5 മണിക്ക് ന്യൂ ജേഴ്‌സിയിലെ കാർട്ടറേറ്റിൽ ഉള്ള യുക്രൈനിയൻ കമ്മ്യൂണിറ്റി സെന്ററിൽ (691 Roosevelt Ave, Carteret, NJ 07008) വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നതാണ്.

ന്യൂ യോർക്ക്: കേരളാ എൻജിനിയറിങ് ഗ്രാജുവേറ്റ്‌സ് അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) 16-മത് കുടുംബ സംഗമം 2024 നവംബർ 9-)൦ തീയതി വൈകിട്ട് 5 മണിക്ക് ന്യൂ ജേഴ്‌സിയിലെ കാർട്ടറേറ്റിൽ ഉള്ള യുക്രൈനിയൻ കമ്മ്യൂണിറ്റി സെന്ററിൽ (691 Roosevelt Ave, Carteret, NJ 07008) വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നതാണ്.

സിറ്റി ബാങ്ക് ഗ്രൂപ്പിൻറെ കൺട്രോൾസ് ടെക്നോളജിയുടെ ഗ്ലോബൽ ഹെഡ് ശ്യാം ശശിധരൻ മുഖ്യ അതിഥി ആയിരിക്കും. 

കീനിന്റെ ഈ കുടുംബ സംഗമം വിവിധ പരിപാടികളോടും, പരിജ്ഞാന സമ്മേളനങ്ങൾ കൊണ്ടും സമ്പുഷ്ടമായിരിക്കും. ഇതിൽ പങ്കെടുക്കുന്നവർക്ക് മറ്റു എഞ്ചിനീയറിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി നെറ്റ്‌വർക്കിന് ഉള്ള അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ലോക്‌ഹെഡ് മാർട്ടിനിൽ എഞ്ചിനീയർ ആയ ജസ്റ്റിൻ ജോസഫ്, റോബോട്ടിക്‌സിൻറെ സാധ്യതകളെപ്പറ്റിയുള്ള ഒരു അവലോകനവും നടത്തുന്നതാണ്.

കുടുംബസംഗമത്തിനോട് അനുബന്ധിച്ചു നടത്തുന്ന സമ്മേളനത്തിൽ വച്ച് എഞ്ചിനീയറിംഗ് രംഗത്ത് മികവ് തെളിയിച്ചവർക്കുള്ള "എഞ്ചിനീയർ ഓഫ് ദി ഇയർ" അവാർഡ്, എൻജിനീയറിങ്ങിൽ പുതുതായി അഡ്മിഷൻ നേടിയിട്ടുള്ള എൻജിനീയറിങ് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്, എഞ്ചിനീയറിംഗ് പഠനത്തിൽ നൈപുണ്യം കാണിച്ചിട്ടുള്ള അർഹരായ കേരളത്തിലെ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്, കീൻ അംഗങ്ങളുടെ കുട്ടികൾക്കുള്ള സ്കോളർഷിപ് എന്നിവയും വിതരണം ചെയ്യുന്നതാണ്.

തഹ്‌സീൻ മുഹമ്മദ്, ജേക്കബ് ജോസഫ് എന്നിവരുടെ പാട്ടുകളും ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനി, സൗപർണിക സ്കൂൾ ഓഫ് ഡാൻസ് എന്നിവരുടെ പ്രോഗ്രാം പരിപാടികൾക്ക് ആവേശം പകരും. 

കഴിഞ്ഞ 16 വർഷമായി കീൻ നടത്തി വരുന്ന പ്രവർത്തനങ്ങൾ അസൂയാവഹമാണ്. 125-ൽ പ്പരം കുട്ടികൾക്ക് ഇതിനോടകം തന്നെ സഹായം നൽകി അവരുടെ എൻജിനീയറിങ് പഠനം പൂർത്തിയാക്കാൻ സഹായിച്ചത് തന്നെ കീനിൻറെ വലിയ നേട്ടമാണ്. കൂടാതെ പ്രൊഫഷണൽ സർവീസ് ആവശ്യമുള്ള മേഖലകളിലെല്ലാം തന്നെ കീനിന്റെ എൻജിനീയേഴ്‌സ് സഹായ ഹസ്തങ്ങൾ എത്തിക്കുന്നു. 501 C (3) സ്റ്റാറ്റസ് ഉള്ള ഈ സംഘടന വിശ്വസനീയവും, കഴിവുള്ളതും, ഒഴിച്ചുകൂടാനാവാത്തതുമായ പ്രതികരണ ശേഷിയുള്ള ഒരു സംഘടനയായി വളർത്തിയതിൻറെ പിറകിൽ കഴിഞ്ഞ 16 കൊല്ലമായി ഇതിന് നേതൃത്വം കൊടുത്തവരുടെ ആത്മാർഥമായ പരിശ്രമം ഒന്ന് മാത്രമാണ്. 

ട്രൈസ്റ്റേറ്റ് ഏരിയയിലുള്ള എല്ലാ എഞ്ചിനീയറിംഗ് സുഹൃത്തുക്കളെയും ഈ കുടുംബ സംഗമത്തിലേക്ക്  ഹാർദവമായി സ്വാഗതം ചെയ്യുന്നു.

കീൻ മെമ്പർഷിപ് എടുക്കുന്നതിനും കുടുംബ സംഗമത്തിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:

സോജിമോൻ ജെയിംസ് (പ്രസിഡന്റ്) - 732 939 0909
ജേക്കബ് ജോസഫ് (സെക്രട്ടറി) - 973 747 9591
ലിന്റോ മാത്യു (ട്രെഷറാർ) - 516 286 4633
ലിസ്സി ഫിലിപ്പ് (BOT ചെയർ) - 845 642 2060 

വാർത്ത: ഫിലിപ്പോസ് ഫിലിപ്പ് (പി.ആർ.ഓ)
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.