കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനെതിരായ ലഹരിക്കേസ് കൊച്ചിയില്‍ പുകയുന്നു. പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മലയാളം സിനിമാ താരങ്ങളുടെ പേരുകളും പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്.
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനെതിരായ ലഹരിക്കേസ് കൊച്ചിയില്‍ പുകയുന്നു. പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മലയാളം സിനിമാ താരങ്ങളുടെ പേരുകളും പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. അതേസമയം ലഹരിക്കേസില്‍ കേസിൽ ഒന്നാം പ്രതി ശിഹാസിനും ഓം പ്രകാശിനും ഇന്ന് ജാമ്യം ലഭിച്ചിട്ടുണ്ട്. പോൾ ജോർജ് വധക്കേസില്‍ പ്രതിയായ ശേഷം ഒഴിവാക്കപ്പെട്ടയാളാണ് ഓംപ്രകാശ്. ഒട്ടേറെ കേസുകളില്‍ പ്രതിയുമാണ്.
ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്നും ഓം പ്രകാശിനെ പൊലീസ് പിടികൂടിയത്. ബോബി ചലപതി എന്നയാളുടെ പേരില്‍ എടുത്ത മുറിയിലാണ് ഇവര്‍ തങ്ങിയത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് മൊഴി നൽകിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
തലസ്ഥാനം കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശ് രണ്ട് ദിവസമായി കൊച്ചിയിലുണ്ട്. ഇതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാർക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്. ആദ്യം കരുതൽ കസ്റ്റഡിയിലെടുത്ത ഇവരെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു.