ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) -യുടെ 2024-25 വർഷത്തിൽ സംഘടിപ്പിക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയുടെ രണ്ടാമത്തെ പരിപാടി സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച വൈകീട്ട് (8 PM CST/9PM EST/6 PM PST) സൂമിലുടെ നടക്കും. പങ്കെടുക്കുന്ന എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും, രചനാനുഭവങ്ങളെക്കുറിച്ചും, രചനക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് “എന്റെ എഴുത്തുവഴികൾ” .

ഈ പരിപാടിയിൽ വടക്കെ അമേരിക്കയിലെ പ്രസിദ്ധരായ രണ്ട് എഴുത്തുകാരുടെ പുസ്തകങ്ങളാണ് പരിചയപ്പെടുത്തുന്നത്. ലാനയുടെ മുൻ പ്രസിഡണ്ട് ശ്രീ ജോൺ മാത്യു എഴുതിയ “മുദ്ര” എന്ന പുസ്തകം ലാനയുടെ മുൻ പ്രസിഡണ്ട് കൂടിയായ ശ്രീ ജെ. മനോഹർ തോമസ് പരിചയപ്പെടുത്തും. ശ്രീ വേണുഗൊപ്പാലൻ കോക്കോടന്റെ “കൂത്താണ്ടവർ” പരിചയപ്പെടുത്തുന്നത് ലാനയുടെ മുൻ പ്രസിഡണ്ട് ശ്രീ അനിലാൽ ശ്രീനിവാസൻ ആണ്.
തുടർന്ന് സൂമിലുടെ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും. “എന്റെ എഴുത്തുവഴികൾ” എന്ന് പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ ശനിയ്ഴ്ച്ച പങ്കുചേരാവുന്നതണ്. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!!
Join Zoom Meeting
https://us02web.zoom.us/j/85120735641
Meeting ID: 851 2073 5641
(റിപ്പോർട്ട് തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരൻ)