മദ്യലഹരിയിൽ സ്കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊന്ന കേസിലെ പ്രതിയായ അജ്മലിനെതിരെ കൂട്ടുപ്രതി ഡോ. ശ്രീക്കുട്ടിയുടെ മൊഴി. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് പൊലീസിനോട് പറഞ്ഞത്. 20 ലക്ഷംരൂപയും സ്വർണാഭരണവും അജ്മൽ തട്ടിയെടുത്തെന്നും ശ്രീക്കുട്ടി മൊഴി നല്‍കി
മദ്യലഹരിയിൽ സ്കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊന്ന കേസിലെ പ്രതിയായ അജ്മലിനെതിരെ കൂട്ടുപ്രതി ഡോ. ശ്രീക്കുട്ടിയുടെ മൊഴി. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് പൊലീസിനോട് പറഞ്ഞത്. 20 ലക്ഷംരൂപയും സ്വർണാഭരണവും അജ്മൽ തട്ടിയെടുത്തെന്നും ശ്രീക്കുട്ടി മൊഴി നല്‍കി.
കുഞ്ഞുമോൾ വീണത് കണ്ടിട്ടില്ല. കാർ മുന്നോട്ട് എടുക്കാന്‍ അജ്മലിനോട് പറഞ്ഞിട്ടില്ല. നിരപരാധിയാണെന്നും അജ്മലിന്റെ കെണിയിൽ വീണതാണെന്നുമാണ് മൊഴി നല്‍കിയത്. മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോളെ (45) കൊലപ്പെടുത്തിയ കേസിൽ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.
മൈനാഗപ്പള്ളിയില്‍ തിരുവോണ ദിനത്തിൽ വൈകിട്ടായിരുന്നു കൊലപാതകം. സ്കൂട്ടറില്‍ കാര്‍ ഇടിച്ചപ്പോള്‍ കുഞ്ഞുമോള്‍ കാറിനടിയിലായി. കാര്‍ എടുക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ ഇവരുടെ ദേഹത്തുകൂടി കാര്‍ കയറ്റി ഇറക്കുകയായിരുന്നു. സ്കൂട്ടര്‍ കാറില്‍ തട്ടിയ ശേഷം അജ്മല്‍ നടത്തിയത് ക്രൂരമായ നരഹത്യ ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.
വണ്ടി മുന്നോട്ട് എടുക്കാന്‍ പ്രേരിപ്പിച്ച ഡോക്ടർ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും കോടതി ജാമ്യം നിഷേധിച്ചത്. ഞായറാഴ്ചവരെ പ്രതികളെ കോടതിയില്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
.