PRAVASI

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്റ് കൗണ്ടിയുടെ ഓണാഘോഷം ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ്സില്‍ അതിമനോഹരമായി ആഘോഷിച്ചു.

Blog Image
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്റ്കൗണ്ടിയുടെ ഓണാഘോഷം ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ്സില്‍ അതിമനോഹരമായി ആഘോഷിച്ചു.

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്റ്കൗണ്ടിയുടെ ഓണാഘോഷം ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ്സില്‍ അതിമനോഹരമായി ആഘോഷിച്ചു.താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി മന്നനെയും വിശിഷ്ടാതിഥികളെയും ഘോഷയാത്രയോടെ സ്റ്റേജിലേക്ക് ആനയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജീജോ ആന്റണി ഭദ്രദീപം തെളിയിച്ചതോടെ മാര്‍ക്കിന്റെ ഓണാഘോഷത്തിന് തുടക്കമായി

റോക്ക്‌ലാന്റിലെ ഏറ്റവും മികച്ച കര്‍ഷകനുള്ള എവര്‍റോളിങ് ട്രോഫിയും ക്യാഷ്അവാര്‍ഡും നേടി ജോസ് അക്കക്കാട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വര്‍ക്കി പള്ളിത്താഴത്തിന് രണ്ടാം സ്ഥാനത്തിനുള്ള ക്യാഷ് അവാര്‍ഡ് ലഭിച്ചു. മനോജ് അലക്സിന് മൂന്നാം സ്ഥാനത്തിനുള്ള ക്യാഷ് അവാര്‍ഡ് ലഭിച്ചു. തോമസ് അലക്സായിരുന്നു കര്‍ഷകശ്രീയുടെ അവാര്‍ഡ് കമ്മിറ്റി പേഴ്സണ്‍.

ഷാജി പീറ്ററിന്റെ നാടന്‍ പാട്ടുകള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി. നെഹാ ജോജിയുടെ ഗാനം കൈയടി ഏറ്റുവാങ്ങി. ജറിന്‍ ജോസും, സ്നേഹ ഇടുക്കുളയും ചേര്‍ന്നാലപിച്ച ഗാനങ്ങളും ജനപ്രീതി നേടി. അനബേല്‍ മണലില്‍, അബിഗേല്‍ മണലില്‍, അഞ്ചലീന ജറിന്‍ എന്നിവര്‍ അവതരിപ്പിച്ച ഡാന്‍സും, ഷാരോണ്‍ ഇടുക്കുള, സ്നേഹ ഇടുക്കുള, ക്രിസ്റ്റിനാ ജോസ്, എയിഞ്ചല്‍ ജോണ്‍, അസലിന്‍ ജോബി എന്നിവരുടെ ഫ്യൂഷന്‍ ഡാന്‍സും അതിമനോഹരമായിരുന്നു.

വര്‍ക്കി പള്ളിത്താഴത്തായിരുന്നു മഹാബലിയായി വേഷമിട്ടത്. ശബ്ദനിയന്ത്രണം ഷാജി പീറ്ററായിരുന്നു. സണ്ണി കല്ലൂപ്പാറ ആയിരുന്നു എം.സി.

സന്തോഷ് വറുഗീസ് നന്ദി രേഖപ്പെടുത്തി. മാര്‍ക്ക് നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ഐ. ഫോര്‍ ദി ബ്ലയിന്‍സ്, ഹോം ഫോര്‍ ഹോം ലെസ്സ്, കിഡ്നി ഫൗണ്ടേഷന്‍ (ചിറമേലച്ചന്‍) തിരുവനന്തപുരത്തുളള ലൂര്‍ദ് മാതാ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ (ഫാ. മോബന്‍ ചൂരവടി) എന്നീ സാധുജന ക്ഷേമ പദ്ധതികളാണ് മാര്‍ക്ക് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.