എവിടെയെങ്കിലും അനങ്ങാതെ കിടക്കുന്ന പാമ്പിന് യാദൃച്ഛീകമായി കിട്ടുന്ന ഇരയാണല്ലോ അതിന്റെ ആഹാരം. യാതൊരു അദ്ധ്വാനവുമില്ല, മുതൽ മുടക്കുകളൊന്നുമില്ല. വിരിഞ്ഞിറങ്ങുന്ന കാലം മുതൽ കൗശലം നന്നായി ഉപയോഗിക്കുവാൻ കഴിവുള്ള പാമ്പുകൾ, തനിക്കുള്ള ആഹാരം പിടിച്ചെടു ക്കുവാനുള്ള തന്ത്രപരമായ പെരുമാറ്റം വളരെ ശ്രദ്ധേയമാണ്.
എവിടെയെങ്കിലും അനങ്ങാതെ കിടക്കുന്ന പാമ്പിന് യാദൃച്ഛീകമായി കിട്ടുന്ന ഇരയാണല്ലോ അതിന്റെ ആഹാരം. യാതൊരു അദ്ധ്വാനവുമില്ല, മുതൽ മുടക്കുകളൊന്നുമില്ല. വിരിഞ്ഞിറങ്ങുന്ന കാലം മുതൽ കൗശലം നന്നായി ഉപയോഗിക്കുവാൻ കഴിവുള്ള പാമ്പുകൾ, തനിക്കുള്ള ആഹാരം പിടിച്ചെടു ക്കുവാനുള്ള തന്ത്രപരമായ പെരുമാറ്റം വളരെ ശ്രദ്ധേയമാണ്. അജഗരം (പെരുമ്പാമ്പ്) മറ്റ് പാമ്പുകളെയെല്ലാം വെല്ലുന്ന തന്ത്രമാണ് ഉപയോഗിക്കുന്ന ത് എന്ന് പറഞ്ഞു കേൾക്കുന്നു. ചെറു ജീവികളെക്കാളും സാമാന്യം വലിപ്പമുള്ള മൃഗങ്ങളെയാണ് ഇവകൾ നോട്ടം വയ്ക്കുന്നത്. നമ്മെപ്പോലെ ദിവസ്സ വും മൂന്നു നേരം ഭക്ഷിക്കുകയെന്നതല്ലെ ഇവകളുടെ ശീലം, പകരം ആഴ്ചകൾക്കുള്ള ആഹാരം ഒരുനേരം കൊണ്ട് ഭക്ഷിക്കുകയെന്ന രീതിയാണ് ഇവ കൾക്കുള്ളത്. വളർത്തുമൃഗങ്ങളും മനുഷ്യർ വരെയും ഇവകളുടെ "ഫ്രഷ് ഫുഡ്"ആണ്.
അദ്ധ്വാനിക്കാതെ ആഹാരം കഴിക്കുന്ന പെരുമ്പാമ്പുകൾ കാട്ടിൽ കുറഞ്ഞുവരുന്നുയെന്നു കേൾക്കുന്നുണ്ട്. കാരണം അവയെല്ലാം നാട്ടിലെക്കയിറ ങ്ങുന്നു. ആകയാൽ നാട്ടിൽ ഇങ്ങനെയുള്ള അജഗരങ്ങൾ പെരുകുന്നതായിട്ടാണ് പൊതുവേയുള്ള ശബ്ദം. ഈ പെരുമ്പാമ്പുകൾക്കു അവരുടേതാ യിട്ടുള്ള ന്യായങ്ങൾ കാണും. നാട്ടിലുള്ള പെരുമ്പാമ്പുകൾക്കുമുണ്ട് നിരത്തിവക്കുവാൻ ന്യായങ്ങൾ. ജനസേവന തിരക്കുകളാൽ ഒന്നിനും സമയ മില്ലന്നേ! രാഷ്ട്രീയം ആത്മീയം എന്നീ മേഖലകളിലെല്ലാം ജനസേവനം തകൃതിയായി നടക്കുന്നുണ്ടല്ലോ? നേട്ടങ്ങൾ കൊയ്‌യുന്നത് ഏറെയും ഈ പെരുമ്പാമ്പുകൾ തന്നെയാണ്. സേവനം ആരംഭിക്കുമ്പോൾ നീർക്കോലി പോലെ ഇരുന്നവർ ആഴ്ചകൾ കുറച്ച് പിന്നിട്ടപ്പോൾ പെരുമ്പാമ്പിനെയും കടത്തിവെട്ടി. ചില പെരുമ്പാമ്പുകൾ നീർക്കോലികൾ ആയതും ഇവരൊക്കെത്തന്നെ കാരണം. വിലപിച്ചിട്ടു പ്രയോജനമില്ലന്നെ, ചതിവിൽ അകപ്പെ ടാതെ സൂക്ഷിക്കണമായിരുന്നു.
ഉദ്യോഗസ്ഥരായ മാതാപിതാക്കൾ അവരുടെ മകനെ നോക്കുവാൻ ഒരു സ്ത്രീയെ നിയോഗിച്ചു. മകന് ആവ്യശ്യമായ ആഹാരമെല്ലാം വാങ്ങുകയും ചെ യ്തു. ആഴ്ചകൾ പിന്നിട്ട്, അവരുടെ മകൻ നന്നേ ക്ഷീണിച്ചിരിക്കുന്നു. അത് മാതാപിതാക്കളെ വേദനിപ്പിച്ചു. ബേബിസിറ്ററാകട്ടെ വന്നതിലും വളരെയ ധികം പുഷ്ടിപ്പെട്ടുമിരിക്കുന്നു. അവർ ആ സ്ത്രീയോട് ചോദിച്ചു എന്താണ് മോൻ ഇത്രയും ക്ഷീണിക്കുവാനുള്ള കാരണം? ആ സ്ത്രീയുടെ മറുപടി കേൾക്കേണ്ടതാണ് "മാഡം മോൻ ഒന്നും കഴിക്കുന്നില്ലന്നേ, ഞാൻ പത്ത് ബിസ്ക്കറ്റ് തിന്ന് കാണിച്ചാൽ പോലും മോൻ ഒരെണ്ണംപോലും തിന്നത്തില്ല" ഇതാണ് അജഗര ന്യായം. ഇങ്ങനെയുള്ള ന്യായവാദങ്ങൾ പറയാത്തവരും കേൾക്കാത്തവരും എവിടെയുണ്ട്? അരമനയിലും അൾത്താരയിലും, നിയമ സഭയിലും ദൈവസഭയിലും അങ്ങനെയെല്ലായിടങ്ങളിലും അജഗര ന്യായങ്ങളുടെ സീൽക്കാരശബ്ദങ്ങൾ കേൾക്കുന്നില്ലേ? എവിടേയും പെരുമ്പാമ്പുകൾ!
മറ്റുള്ളവരെ പലനിലകളിലും ചുഷണം ചെയ്യുന്ന "ഇത്തിൾകണ്ണികൾ" ഇന്ന് എല്ലാമേഖലകളിലും അധികാരസ്ഥന്മാരായി വിഹരിക്കുന്നുണ്ട്. അവരെ "പവ്വർഗ്രൂപ്പ്" എന്നാണ് പലരും വിളിക്കുന്നതുപോലും. മാനവും മേനിയും ചൂഷണത്താൽ കളങ്കിതമായതിനുശേഷം വിലപിച്ചിട്ടോ വിദ്വേഷം വിളമ്പരം ചെയ്തതുകൊണ്ടോ പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. ആകെയുള്ള ഗുണം പലരേയും നമുക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ ഇത്തിക്കണ്ണികളും അവരുടെ അജഗര ന്യായം മുഴക്കും "നിയമം നിയമത്തിന്റെ വഴിയേ പോകും" ഞാൻ എന്റെ വഴിയേയും! ഇതു ദുഷ്കലമാകയാൽ സമയം തക്കത്തിൽ ഉപയോഗിക്കണമെന്നും അജ്ഞാനികളായിട്ടല്ല ജ്ഞാനികളായി തന്നെ ജീവിക്കണമെന്ന ബൈബിൾ വചനത്തെ മനഃപൂർവ്വം അവഗണിച്ചിട്ട് ഇനി ആരുടെ മേൽ പഴിചാരും ?
ഏദെൻ തോട്ടത്തിൽ വന്ന് ഹവ്വയെ ചതിച്ചതും സർപ്പമാണെന്നുള്ള സത്യം ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഇന്നും എവിടെയും പതുങ്ങിയും ഒതുങ്ങിയും അനവധി അജഗരങ്ങൾ പലവിധ വേഷങ്ങളിൽ ആസനസ്ഥരായിട്ടുണ്ട്. വേഷത്തിൽ ഭക്തരായ പാമ്പുകൾ ഒട്ടും കുറവല്ല. നാം ഇവരെ തിരിച്ചറിയുക മാത്രമല്ല അകറ്റി നിറുത്തണം. അല്ലെങ്കിൽ അവർ നമ്മെ വിഴുങ്ങിക്കളയും. എത്ര അനുഭവിച്ചാലും പഠിക്കാത്തവർ വളരെയുണ്ട്. ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള മധ്യസ്ഥന്മാരെ മാറ്റിനിറുത്തിയിട്ട് നേരെ ദൈവത്തോട് സമ്പർക്കംപുലർത്താനുള്ള ബന്ധം സ്ഥാപിച്ചാൽ അനേകം പാമ്പുകൾ മറ്റുപണി നോക്കിയേനെ. നമ്മേയും നമുക്കുള്ളവയേയും വിഴുങ്ങുന്ന പെരുമ്പാമ്പുകളെ സമ്പന്നരാക്കാൻ ഇനിയും നിന്നുകൊടുക്കണമോ? അജഗര ന്യായങ്ങളല്ല നമ്മുടെ ന്യായപ്രമാണം. ദൈവീക പ്രമാണങ്ങളെ പിൻപറ്റുക. അവകൾ നമ്മെ നിത്യജീവന്റെ മാർഗ്ഗത്തിൽ എത്തിക്കും.
പാസ്റ്റർ ജോൺസൺ സഖറിയ