PRAVASI

ഹ്യൂസ്റ്റനിൽ മരിയൻ എക്സിബിഷൻ

Blog Image
സെയിന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ മരിയൻ എക്സിബിഷൻ നടക്കുന്നു. ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ഛ്      2024  ഒക്ടോബർ 10 വ്യാഴാഴ്ച മുതൽ  പാരിഷ് ഹാളിലാണ് എക്സിബിഷൻ ആരംഭിച്ചത്

ഹ്യൂസ്റ്റൺ: സെയിന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ മരിയൻ എക്സിബിഷൻ നടക്കുന്നു. ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ഛ്      2024  ഒക്ടോബർ 10 വ്യാഴാഴ്ച മുതൽ  പാരിഷ് ഹാളിലാണ് എക്സിബിഷൻ ആരംഭിച്ചത്.

 ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മരിയൻ എക്സിബിഷൻറെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്,അസ്സി.വികാരി ഫാ.ജോഷി വലിയവീട്ടിൽ, എന്നിവർ സന്നിഹിതായിരുന്നു.

ബ്രദർ. ഡൊമിനിക് പി.ഡി. യുടെ നേതൃത്വത്തിലുള്ള ക്വീൻ മേരി മിനിസ്ടറി ഫിലാഡൽഫിയ ആണ് ഈ എക്സിബിഷൻ ക്രമീകരിച്ചത്.ബ്രദർ ഡൊമിനിക് എല്ലാ സമയവും സന്നിഹിതനായിരുന്ന് മാതാവിന്റെ സഭയിലുള്ള സാന്നിധ്യത്തെക്കുറിച്ചും, അമ്മയുടെ മധ്യസ്ഥത്താൽ ഇന്നും  അത്ഭുതങ്ങൾ നടക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്തു.

അറിവും വിശ്വാസവും വർദ്ധിപ്പിക്കുവാനും പരിശുദ്ധ അമ്മയിലുള്ള വിശ്വാസം  കൂടുതൽ  പകരാനും ഈ എക്സിബിഷൻ സഹായിച്ചു.സഭയുടെ പഠനങ്ങൾ മനസിലാകുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട വർഷങ്ങൾ,സ്ഥലങ്ങൾ, അമ്മയോടുള്ള പ്രാർത്ഥനയിൽ നടന്ന അത്ഭുതങ്ങൾ എന്നിവ എല്ലാം ചിത്രങ്ങൾ സഹിതം പ്രദർശിപ്പിച്ചത് വളരെ അനുഭവവേദ്യമായിരുന്നു എന്ന് സന്ദർശിച്ച എല്ലാവരും അഭിപ്രയപ്പെട്ടു.ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പോസ്റ്ററുകൾ  വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു.ഇടവക തിരുനാളിനോടനുബന്ധിച് നടത്തപ്പെട്ട ഈ പ്രദർശനം എല്ലാവർക്കും ഹൃദ്യമായ അനുഭവവും,അനുഗ്രഹപ്രദവുമായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.