PRAVASI

മാർത്തോമാ സഭ നോർത്ത് അമേരിക്ക ഭദ്രാസനം നവം:24നു "ഡയസ്‌പോറ ഞായർ" ആയി ആചരിക്കുന്നു

Blog Image
മലങ്കര മാർത്തോമാ സഭ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ മാർത്തോമാ  ഇടവകകൾ ഉൾപ്പെടെ  മാർത്തോമാ സഭയിലെ  എല്ലാ ഇടവകളിലും 2024 നവംബർ 24 ഞായറാഴ്‌ച ഡയസ്‌പോറ ഞായർ ആയി ആചരിക്കുന്നു

ന്യൂയോർക് :മലങ്കര മാർത്തോമാ സഭ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ മാർത്തോമാ  ഇടവകകൾ ഉൾപ്പെടെ  മാർത്തോമാ സഭയിലെ  എല്ലാ ഇടവകളിലും 2024 നവംബർ 24 ഞായറാഴ്‌ച ഡയസ്‌പോറ ഞായർ ആയി ആചരിക്കുന്നു.

 സഭയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് പ്രവാസി അംഗങ്ങൾ നൽകുന്ന സഹകരണം ശ്ലാഘനീയമാണ്. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളാൽ സവിശേഷമായ ഒരു സമൂഹത്തിൽ, പ്രവാസി അംഗങ്ങൾ സഭയുടെ വ്യക്തിത്വം സജീവമായി ഉയർത്തിപ്പിടിക്കുകയും ആരാധനകളിലും സേവനങ്ങളിലും പങ്കെടുക്കുകയും ശുശ്രൂഷാ പ്രവർത്തനങ്ങളിൽ ആവേശത്തോടെ സംഭാവന ചെയ്യുകയും ചെയ്യുന്നു. ഇടവകകളുടെയും ഭദ്രാസനങ്ങളുടെയും സഭകളുടെയും ദൗത്യത്തിനും സാക്ഷ്യത്തിനും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന മാർത്തോമ്മാ വിശ്വാസികളുടെ അർത്ഥവത്തായ സംഭാവനകളെപ്രതി  സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. എല്ലാവരുടെയും സേവനത്തെ  നന്ദിയോടെ സ്മരിക്കുന്നു.

ദൈവത്തിൻറെ മാർഗനിർദേശത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനും പ്രവാസികളുടെ അനുഗ്രഹീതമായ ജീവിതത്തിനായി പ്രാർത്ഥിക്കുന്നതിനുമായി പ്രവാസ ഞായറാഴ്ച വേർതിരിച്ചിരിക്കുന്നതു.യുവാക്കളിൽ പലരും ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നു. ഈ യുവജനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശം നൽകാനും അവരെ പ്രോത്സാഹിപ്പിക്കാനും അവർക്ക് ആത്മീയ കൂട്ടായ്മ നൽകാനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ച്  പ്രാദേശിക സഭകളെയും ഇടവകകളെയും ഓർമ്മിപ്പിക്കുന്നു.

നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ ഉൾപ്പെടുന്ന മാർത്തോമാ സഭയിലെ  എല്ലാ ഇടവകകളും ഡയസ്പോറ ഞായറാഴ്ച അർത്ഥവത്തായ രീതിയിൽ ആചരിക്കാൻ പ്രോത്സാഹിപ്പിക്കുകയും  എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു. ഈ ദിവസം സഭയിലും സമൂഹത്തിലും ഫലപ്രദമായ ശുശ്രൂഷയെ പിന്തുണയ്ക്കുന്നതിനുള്ള അവസരമായി മാറണമെന്നു ഏതു സംബന്ധിച്ചു പുറത്തിറക്കിയ അറിയിപ്പിൽ  തിയോഡോഷ്യസ് മാർത്തോമ്മാ ഉധബോധിപ്പിച്ചു


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.