1983 -ൽ സ്ഥാപിതമായ അമേരിക്കയിലെ ആദ്യത്തെ ദേശീയ സംഘടനയായ ഫൊക്കാനയിൽ ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷന് (GCMA ) അംഗത്വം . കഴിഞ്ഞ രണ്ടു വർഷത്തോളമായി വിശാല ചിക്കാഗോയിൽ സാംസ്‌കാരിക , കായിക , സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യമായ ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിനായി നടത്തിയ സന്നദ്ധ സേവനങ്ങളുടെ അംഗീകാരമാണ് ഫൊക്കാന അംഗത്വം എന്ന് സംഘടനയുടെ ഭാരവാഹികൾ വിലയിരുത്തി .
തങ്ങളുടെ ഫൊക്കാന അംഗത്വത്തിനുള്ള അപേക്ഷ അംഗീകരിച്ച ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രെഷറർ ജോയ് ചാക്കപ്പൻ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജ് , മറ്റു ഭാരവാഹികളായ രേവതി പിള്ള , മനോജ് ഈമന , ജോൺ കല്ലോലിക്കൽ , അപ്പുകുട്ടൻ പിള്ള , മിനി ഫിലിപ്പ് , ചിക്കാഗോ റീജിണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ , യൂത്ത് റെപ് വരുൺ നായർ , ട്രസ്റ്റീ അംഗങ്ങളായ ജെയ്‌ബു കുളങ്ങര , സതീശൻ നായർ എന്നിവർക്കുമുള്ള കൃതജ്ഞത ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് , എക്സിക്യൂട്ടീവ് സെക്രട്ടറി സേവ്യർ ജോൺ ഒറവണകളത്തിൽ , ട്രെഷറർ മേഴ്‌സി കുര്യാക്കോസ് , മറ്റു ഭാരവാഹികളായ ജോൺസൻ കാരിക്കൽ , മനോജ് തോമസ് കോട്ടപ്പുറം , സന്തോഷ് കാട്ടൂക്കാരൻ , ലീസ് മാത്യു , അനിൽ കൃഷ്ണൻ , അനീഷ് അന്റൊ എന്നിവരും , മറ്റു ബോർഡ് അംഗങ്ങളും അറിയിച്ചു .
ഫൊക്കാനയുടെ ഭാവി പരിപാടികളിലും , വളർച്ചയിലും , ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷനും അതിന്റെ അംഗങ്ങളും നിർണായക സാംഭാവനകൾ നല്കുന്നതായിരിക്കുമെന്നു പൊതുയോഗം അറിയിച്ചു . 2026 -2028 കാലയളവിലെ ഫൊക്കാന ഭരണ സമിതിയിലേക്ക് ജനറൽ സെക്രട്ടറി ആയി മത്സരിക്കുന്ന ഇപ്പോഴത്തെ ചിക്കാഗോ റീജിണൽ വൈസ് പ്രെസിഡന്റുമായ സന്തോഷ് നായർക്ക് എല്ലാ പിന്തുണയും ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രഖ്യാപിച്ചു .
ഈ വർഷം നിരവധി കലാ സാംസ്‌കാരിക , കായിക പരിപാടികൾ ഗ്രെയ്റ്റർ ചിക്കാഗോ നിവാസികൾക്കായി നടത്തുവാൻ യോഗം തീരുമാനിച്ചു . മെയ് മാസത്തിൽ ഫീഡ് ദി ഹൻഗർ , സെപ്തംബര് - 6ന് ഓണാഘോഷം , ഒക്ടോബര്- 11 നു നാഷണൽ ലെവൽ ബാഡ്മിന്റൺ ടൂർണമെന്റ് , ഡിസംബറിൽ ക്രിസ്മസ് , പുതു വത്സര ആഘോഷം എന്നീ പരിപാടികളും സമയ ബന്ധിതമായി മറ്റു നിരവധി കർമ്മ പരിപാടികളും നടത്തുവാൻ തീരുമാനിച്ചു . ചാരിറ്റി ഇവന്റ് കോർഡിനേറ്റർ ആയി ടോമി മെതിപ്പാറ , ഓണം കോർഡിനേറ്റഴ്സ് ആയി മനോജ് തോമസ് കോട്ടപ്പുറം , മേഴ്‌സി കുര്യാക്കോസ് , ബാഡ്മിന്റൺ കോർഡിനേറ്റഴ്സ് ആയി സന്തോഷ് കാട്ടൂക്കാരൻ , അനിഷ് ആന്റോ എന്നിവരെയും തിരഞ്ഞെടുത്തു .