ഡാളസ്: കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 6 ന് മൗണ്ട് സീനായി ചർച്ച് ഓഫ് ഗോഡ് ഹാളിൽ പ്രസിഡന്റ് പാസ്റ്റർ തോമസ് മുല്ലക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളായി ഷാജി മണിയാറ്റ് (പ്രസിഡണ്ട്), എസ്. പി. ജെയിംസ് (സെക്രെട്ടറി), രാജു തരകൻ (ട്രഷറർ), വെസ്ലി മാത്യു (മീഡിയ കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
വർഗീസ് വർഗീസ്, തോമസ് ചെള്ളേത്ത്, സാം മാത്യു, പാസ്റ്റർ വിൽഫ്രഡ് ഡാർവിൻ, പാസ്റ്റർ തോമസ് മുല്ലക്കൽ എന്നിവരെ കമ്മിറ്റി അംഗംങ്ങളായും തിരഞ്ഞെടുത്തു. വിപുലമായ പദ്ധതികളാണ് അടുത്ത പ്രവർത്തന വർഷത്തേയ്ക്ക് ആവിഷ്ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.