ലോങ്ങ്ഐലൻഡിലെ സെന്റ്. സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നോർത്ത് അമേരിക്കൻ ക്നാനായ റീജിയൻ ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 , 2024, ശനിയാഴ്ച ദേവാലയത്തിനു അടുത്തുള്ള ബ്രിയേർലി പാർക്കിലാണ് മത്സരങ്ങൾ നടക്കുന്നത്
ന്യൂയോർക്ക്: ലോങ്ങ്ഐലൻഡിലെ സെന്റ്. സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നോർത്ത് അമേരിക്കൻ ക്നാനായ റീജിയൻ ഇന്റർ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 , 2024, ശനിയാഴ്ച ദേവാലയത്തിനു അടുത്തുള്ള ബ്രിയേർലി പാർക്കിലാണ് മത്സരങ്ങൾ നടക്കുന്നത്. നോർത്ത് അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 7 ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റൊരയ്ക്കാൻ തയ്യാറെടുക്കുന്നത്.
മത്സരത്തിൽ വിജയികൾ ആകുന്നവർക്ക് ഒന്നാം സമ്മാനമായി ഒരപ്പാങ്കൽ ഫാമിലി സ്പോൺസർ ചെയ്യുന്ന 2500 ഡോളറും, ഒ.സി. ജോസഫ് ഒരപ്പാങ്കൽ മെമ്മോറിയൽ ട്രോഫിയും ലഭിക്കുന്നതാണ്. രണ്ടാം സമ്മാനമായി ബേബി & സലോമി ഊരാളിൽ സ്പോൺസർ ചെയ്യുന്ന 1000 ഡോളറും, മൂന്നാം സമ്മാനമായി ന്യൂയോർക്ക് സോഷ്യൽ ക്ലബ് സ്പോൺസർ ചെയ്യുന്ന 750 ഡോളറും, നാലാം സമ്മാനമായി സൻജോയ് അഗസ്റ്റിൻ (സി. പി. എ) സ്പോൺസർ ചെയ്യുന്ന 500 ഡോളറും ലഭിക്കുന്നതാണ്. പ്രഥമ ക്നാനായ റീജിയൻ ഇന്റർ-ചർച്ച് ക്രിക്കറ്റ് ടൂർണമെന്റ് ഒരു വൻ വിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി മെൻസ് മിനിസ്ട്രി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.