പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്നും വീണുമരിച്ച സംഭവത്തിൽ പോലീസ് ഇന്ന് കോളജിലെത്തി പ്രിൻസിപ്പൽ അടക്കമുള്ളവരില്‍ നിന്നും മൊഴി എടുത്തു. അമ്മു ആത്മഹത്യ ചെയ്യില്ലെന്നുള്ള വീട്ടുകാരുടെ പരാതി ഉള്ളതിനാല്‍ വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. മരണത്തില്‍ ആരോപണ വിധേയരായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെയും മൊഴി രേഖപ്പെടുത്തും.
പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്നും വീണുമരിച്ച സംഭവത്തിൽ പോലീസ് ഇന്ന് കോളജിലെത്തി പ്രിൻസിപ്പൽ അടക്കമുള്ളവരില്‍ നിന്നും മൊഴി എടുത്തു. അമ്മു ആത്മഹത്യ ചെയ്യില്ലെന്നുള്ള വീട്ടുകാരുടെ പരാതി ഉള്ളതിനാല്‍ വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. മരണത്തില്‍ ആരോപണ വിധേയരായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെയും മൊഴി ഇരേഖപ്പെടുത്തും.
ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ നാലാംവർഷ വിദ്യാര്‍ത്ഥിനി തിരുവനന്തപുരം അയിരൂപാറ അമ്മു എ.സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ സ്വകാര്യ വനിതാ ഹോസ്‌റ്റലിന്റെ മുകളിൽനിന്ന് വീണത്. തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ എത്തിക്കുന്നതിന് ഇടയിലാണ് മരിച്ചത്.
മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് പോലീസ്. പക്ഷെ സന്തോഷവതിയായിരുന്ന വിദ്യാര്‍ത്ഥിനി എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് അന്വേഷിക്കുന്നത്. നാല് സഹപാഠികള്‍ തമ്മില്‍ ഉറ്റ അടുപ്പമായിരുന്നു. ഇവരില്‍ മൂന്നു പേര്‍ ഒരു ഭാഗത്തും അമ്മു മറുഭാഗത്തുമായാണ് പ്രശ്നം തുടങ്ങിയത്.
ക്ലാസില്‍ നിന്നും ടൂര്‍ പോകാനുള്ള കോഡിനേറ്ററായി അമ്മുവിനെ ചുമതലപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. കോളജില്‍ കുട്ടികള്‍ തമ്മില്‍ പ്രശ്നമുണ്ടായപ്പോള്‍ അമ്മുവിന്‍റെ അച്ഛന്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് അമ്മുവിനെ ഹോസ്റ്റല്‍ നിലയില്‍ നിന്നും വീണു പരുക്കേറ്റ നിലയില്‍ കാണുന്നത്. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിക്കുകയും ചെയ്തു.
വഴക്കടിക്കാത്ത പ്രകൃതമാണ് അമ്മുവിന്റേത് എന്നാണ് കുടുംബം പറയുന്നത്. കോളേജിൽനിന്ന് ടൂർ പോകുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. സഹപാഠികളായ ചില പെൺകുട്ടികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചു. അമ്മു താമസിച്ചിരുന്ന മുറിയിൽ സഹപാഠികൾ അതിക്രമിച്ച് കയറിയതായും കുടുംബം പറയുന്നു. ഇത് മാനസികമായി അമ്മുവിനെ ഉലച്ചു. മരണം അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.