ഓണം ബംബര്‍ ഭാഗ്യശാലി കര്‍ണാടക സ്വദേശി അല്‍ത്താഫ് ടിക്കറ്റുമായി കല്‍പ്പറ്റയിലെ ബാങ്കില്‍ എത്തി. എസ്ബിഐ ശാഖയിലാണ് അല്‍ത്താഫ് എത്തിയത്. അല്‍ത്താഫിന് എസ്ബിഐയില്‍ അക്കൗണ്ട് ഇല്ലാത്തതിനാല്‍ ആദ്യം അക്കൗണ്ട് എടുക്കാന്‍ ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ടിക്കറ്റ് ബാങ്ക് ലോക്കറില്‍ വയ്ക്കാനാണ് തീരുമാനം. അല്‍ത്താഫും ബന്ധുക്കളുമാണ് ബാങ്കില്‍ എത്തിയത്.

സന്തോഷമായിരിക്കുന്നു എന്നാണ് അല്‍ത്താഫ് പ്രതികരിച്ചത്. കാശ് എങ്ങനെ ചിലവാക്കും എന്ന ചോദ്യത്തിന് ആദ്യം കാശ് ലഭിക്കട്ടെ. അതിനുശേഷം അടുത്ത പരിപാടി എന്നാണ് അല്‍ത്താഫ് പറഞ്ഞത്. മലയാളി സ്വപ്നം കണ്ട ഓണം ബംബര്‍ ഫലം ഇക്കുറി പോയത് കര്‍ണാടകയിലേക്കാണ്. ബത്തേരിയില്‍ എത്തി ടിക്കറ്റ് എടുത്തപ്പോഴാണ്. കര്‍ണാടക സ്വദേശി അല്‍ത്താഫിനെ ഭാഗ്യം കടാക്ഷിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 15 വര്‍ഷമായി ടിക്കറ്റ് എടുക്കുന്നു. ഫുള്‍ ഹാപ്പി എന്നാണ് അല്‍ത്താഫ് ടിക്കറ്റ് അടിച്ച ശേഷം ആദ്യമായി പ്രതികരിച്ചത്.
സുൽത്താൻ ബത്തേരിയിലെ നാഗരാജിന്‍റെ എൻജിആർ ലോട്ടറീസ് വിറ്റ ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. എംഎം ജിനീഷ് നടത്തുന്ന പനമരത്തെ എസ്ജി ലക്കി സെന്ററില്‍ നിന്നാണ് നാഗരാജ് ലോട്ടറി വാങ്ങിയത്. ആകെ സമ്മാനതുക 25 കോടിയാണെങ്കിലും 12.8കോടി രൂപയാണ് (12,88,26,000 രൂപ) സമ്മാനർഹന് ലഭിക്കുക. ഏജൻസി കമ്മിഷനും എല്ലാ നികുതിയും കഴിഞ്ഞുള്ള തുകയാണിത്.