ആഘോഷത്തിൻ നിറമണിഞ്ഞു. ഓണം പൊന്നോണം.. ആമോദത്തിൻ ചിരി പകർന്നു ഓണം പൊന്നോണം.. ഓണം പൊന്നോണം..
ഓണപ്പാട്ടുകൾ കേട്ടുണരും.
ചിങ്ങപ്പുലരികളിൽ.
പൂ നുള്ളാൻ പോകണ്ടേ.
പുക്കളമൊരുക്കാനായ്.
കാക്കപ്പൂ ,തുമ്പപ്പൂ, തെച്ചിപ്പൂ,മന്താരം
പൂത്തുനിൽപ്പൂ പുനുളളായ്.
നുളളിയ പൂക്കളാൽ പൂക്കളംമൊരുക്കി
ഓണത്തപ്പനെ വരവേൽക്കാൻ.
ഓണപുടവകൾ ചുറ്റിയുടുത്തു
ഓണസദ്യ വിളമ്പി തൂശനിൽ..
ഒത്തൊരുമിച്ച് ഞങ്ങളിരുന്നു
സ്നേഹം നിറയും സദ്യ കഴിക്കാൻ.
മേളത്തിനൊപ്പം ചുവടുകൾ വച്ച്
താളത്തിൽ ആടി പുലികളും.
വട്ടത്തിൽ എല്ലാരും പാട്ടുകൾക്കൊപ്പം
താളത്തിൽ കൊട്ടി കൈ കൊട്ടികളിയും.
ആഘോഷത്തിൻ നിറമണിഞ്ഞു.
ഓണം പൊന്നോണം..
ആമോദത്തിൻ ചിരി പകർന്നു
ഓണം പൊന്നോണം..
ഓണം പൊന്നോണം..
ഓണം പൊന്നോണം..
വന്ദിത ലാൽ