PRAVASI

നാവൂറുന്ന സദ്യ ഒരുക്കി NSS കാലിഫോർണിയയുടെ ഓണാഘോഷങ്ങൾ

Blog Image
NSS California -യുടെ ഓണാഘോഷങ്ങൾ ഒരു വൻ വിജയമായി.  സെപ്റ്റംബർ ഇരുപത്തി രണ്ടു , ഞായറാഴ്ച  HUSD പെർഫോമിംഗ്  ആർട്സ്  സെന്ററിൽ  ആയിരുന്നു ഓണാഘോഷങ്ങൾ നടന്നത്.  11 മണിക്ക്, സദ്യയോട് കൂടി തുടങ്ങിയ പരിപാടികൾ, വൈകിട്ട് ഏഴു മണി വരെ നീണ്ടുനിന്നു.   NSS കലവറയുടെ രുചികരമായ വിഭവങ്ങൾ തന്നെയായിരുന്നു.  സദ്യയുടെ പ്രധാന ഹൈലൈറ്റ്

NSS California -യുടെ ഓണാഘോഷങ്ങൾ ഒരു വൻ വിജയമായി.  സെപ്റ്റംബർ ഇരുപത്തി രണ്ടു , ഞായറാഴ്ച  HUSD പെർഫോമിംഗ്  ആർട്സ്  സെന്ററിൽ  ആയിരുന്നു ഓണാഘോഷങ്ങൾ നടന്നത്.  11 മണിക്ക്, സദ്യയോട് കൂടി തുടങ്ങിയ പരിപാടികൾ, വൈകിട്ട് ഏഴു മണി വരെ നീണ്ടുനിന്നു.   NSS കലവറയുടെ രുചികരമായ വിഭവങ്ങൾ തന്നെയായിരുന്നു.  സദ്യയുടെ പ്രധാന ഹൈലൈറ്റ്
വിഭവ സമൃദ്ധ മായ സദ്യ ക്കു  ശേഷം രണ്ടു മണിയോടെ നടന്ന ഉത്‌ഘാടന ചടങ്ങിൽ   NSS കാലിഫോർണിയ  പ്രസിഡന്റ്  രാജേഷ് കൊണാഗാപറമ്പത്ത്‌ , വൈസ് പ്രസിഡന്റ് സുജിത് വിശ്വനാഥ് , സെക്രെട്ടറി ഇന്ദു നായർ, ജോയിന്റ് സെക്രെട്ടറി പ്രിയങ്ക സജീവ്, ട്രെഷറർ ശ്രീജിത്ത് നായർ, ജോയിന്റ്  ട്രെഷറർ രജനി ചാന്ദ്, മുൻ പ്രസിഡന്റ് സജേഷ് രാമചന്ദ്രൻ,ട്രുസ്ടീ  ബോർഡ് അംഗങ്ങളായ ജയപ്രദീപ് , ഹരി  ഗംഗാധരൻ സജീവ് പിള്ളയ്  എന്നിവർ പങ്കെടുത്തു. 
ഫ്രേമുണ്ട്  സിറ്റി  കൌൺസിൽ  മെമ്പർ  രാജ് സെൽവനോടൊപ്പം, മറ്റു പ്രമുഖ സംഘടനകളുടെ ഭാരവാഹികളുടെയും   കമ്മ്യൂണിറ്റി ലീഡേഴ്‌സിന്റെയും   സാന്നിധ്യം പരിപാടിയുടെ പകിട്ടേറ്റി. പ്രണവം  ടീം അവതരിപ്പിച്ച വ്യത്യസ്തമായ   തിരുവാതിരയോട് കൂടി തുടങ്ങിയ  വിവിധങ്ങളായ കല പരിപാടികൾ ഏറെ പ്രശംസ പിടിച്ചുപറ്റി. നിർത്യ നിർത്തങ്ങളും, ഓണപ്പാട്ടുകളും എല്ലാം  ഉൾപ്പെട്ട പരിപാടികൾ പര്യവസാനിച്ചതു, ആൻഡ്രോമിഡ  എന്ന  ചെറുനാടകത്തോടു  കൂടിയായിരുന്നു.  ബേ ഏരിയയിലെ മികച്ച കലാ പ്രതിഭകൾ ഒന്ന് ചേർന്ന      JAMMS ടീമിന്റെ ഗാനമേള ഏറെ ജനശ്രദ്ധ ആകർഷിച്ചു. 
  സൂരജ് സേതുമാധവനും  , ജിതേഷ് ചന്ദ്രനും ആയിരുന്നു പ്രോഗ്രാമിന്റെ Emcees. ഒപ്പം തന്നെ NSS വോളണ്ടിയെസിന്റെ പ്രവത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റി . ഓണം പ്രോഗ്രാമുകളുടെ  പ്ലാറ്റിനം സ്പോന്സർസ്  ആയ  റീൽറ്റർ മനോജ് തോമസ്, NANMAമലയാളം അക്കാദമി,  ഗോൾഡ് സ്പോന്സർസ്  ആയ, ഗ്രോവിങ് സ്റ്റാർസ്,ഡ്രീം ബിൽഡേഴ്‌സ്, സിൽവർ സ്പോന്സർസ് ആയ ഫാമിലി ഡെന്റിസ്റ്റി  എന്നിവരോടുള്ള നന്ദി വാക്കുകൾക്കതീതമാണന്നു ട്രെഷറർ ശ്രീജിത്ത് നായർ അറിയിച്ചു. 
NSS California യുടെ ഓണാഘോഷങ്ങൾ ഏറ്റവും ഭംഗിയായി  നടത്തുന്നതിൽ പങ്കു വഹിച്ച ഏവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ടാണ് ജോയിന്റ്  ട്രീസറെർ  രജനി പരിപാടികൾക്ക് പരിസമാപ്തി കുറിച്ചത്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.