PRAVASI

പാസ്റ്റർ തോമസ് മത്തായിയുടെ സംസ്കാരം ശനിയാഴ്ച രാവിലെ

Blog Image
ന്യൂയോർക്ക് എലീം ഫുൾ ഗോസ്‌പെൽ അസംബ്ലി ചർച്ച് മുൻ സഭാ മുൻ ശുശ്രൂഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ സീനിയർ ശുശ്രൂഷകൻ നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസൻ പാസ്റ്റർ മാത്യു സാമൂവേലിന്റെ ഇളയ സഹോദരൻനും, ക്രൈസ്തവ എഴുത്തുകാരനുമായിരുന്ന പത്തനംതിട്ട ഇലന്തൂർ സ്വദേശി പാസ്റ്റർ തോമസ് മത്തായി (88 വയസ്സ്) ഹ്യുസ്റ്റനിലെ ഷുഗർലാൻഡിൽ വച്ച് സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇലന്തൂർ-വലിയവെട്ടത്ത്,‌ താഴയിൽ-വാലുപറമ്പിൽ കുടുംബത്ത്,‌ മത്തായി,കുഞ്ഞമ്മ (മെഴുവേലി കിഴക്കേമലയിൽ കുടുംബം) ദമ്പതികളുടെ മകനായി മേയ്‌ 20, 1936ൽ ജനനം.മൂത്ത സഹോദരൻ നി. പാസ്റ്റർ മാത്യു സാമുവെൽ, ഇളയ സഹോദരി നി. മേരിക്കുട്ടി ഏബ്രഹാം.
കുഴിക്കാലാ ഐ.പി.സി. സഭാംഗം; കുഴിക്കാലാ സി.എം.എസ്‌. സ്കൂളിൽ പഠിച്ചു.
1965 ഡിസംബർ 20 ന്  മൈലപ്ര പീടികപ്പറമ്പിൽ കുടുംബത്ത്‌ ന്ന് എലിസബെത്ത്‌ (കുഞ്ഞുമോൾ) മായി വിവാഹം.
ആസ്സാം തുടങ്ങിയ സ്റ്റേറ്റുകളിലെ റേയ്‌ല്‌വേയ്സ്‌ ലെ സിവിൽ എഞ്ചിനീറിങ്‌ ജോലിക്ക്‌ ശേഷം 1969ൽ ന്യൂയോർക്കിൽ വന്നു. മേരിലൻഡ്‌ ബൈബ്ൾ കോളെജ്‌ ൽ പഠിച്ചു, റിട്ടയർമ്മെന്റിനു ശേഷം നയാക്ക് അലയൻസ്‌‌ ബൈബ്‌ൾ കൊളെജ്‌ ൽ നിന്നും ബിരുദം നേടി. ന്യൂയോർക്ക്‌ ഹൗസിങ്‌ അഥോറിറ്റിയിൽ ദീർഘകാലം ഇൻസ്പെക്റ്റർ ആയിരുന്നു.
ക്വീൻസ്‌ ലെ എൽംഹഴ്സ്റ്റ്‌, ജമൈക്ക എസ്റ്റേറ്റ്സ്‌, ലോങ്ങ്‌ ഐലന്റ്‌ ലെ ഫ്ലവർ ഹിൽ എന്നിടങ്ങളിൽ താമസിച്ചു.
ന്യൂയോർക്ക്‌ ഏലിം ഫുൾ ഗോസ്പൽ അസ്സംബ്ലിയുടെ പാസ്റ്റർ ആയിരുന്നു, 2021ൽ ഹ്യൂസ്റ്റൺ ലേക്ക്‌ മാറിത്താമസിക്കും വരെ. ഹ്യൂസ്റ്റൺ ഹെബ്രോൻ ഐ പി സി സഭാംഗം ആയിരുന്നു.
ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
മക്കൾ: ഡോ. ഷിബു തോമസ്‌ (2020ൽ മരിച്ചു); ഡോ. ഷീബാ പൗലോസ്‌ (ഹ്യൂസ്റ്റൺ-ഷുഗർ ലാന്റ്‌); സിബിൾ ജോർജ്ജ്‌ (ഓക്ക്ലഹോമ.) 8 കൊച്ചുമക്കൾ.

പാസ്റ്റർ തോമസ് മത്തായി അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഹ്യുസ്റ്റൻ : ന്യൂയോർക്ക് എലീം ഫുൾ ഗോസ്‌പെൽ അസംബ്ലി ചർച്ച് മുൻ സഭാ മുൻ ശുശ്രൂഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ സീനിയർ ശുശ്രൂഷകൻ നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസൻ പാസ്റ്റർ മാത്യു സാമൂവേലിന്റെ ഇളയ സഹോദരൻനും, ക്രൈസ്തവ എഴുത്തുകാരനുമായിരുന്ന പത്തനംതിട്ട ഇലന്തൂർ സ്വദേശി പാസ്റ്റർ തോമസ് മത്തായി (88 വയസ്സ്) ഹ്യുസ്റ്റനിലെ ഷുഗർലാൻഡിൽ വച്ച് സെപ്റ്റംബർ 20 വെള്ളിയാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ : ശ്രീമതി എലിസബത്ത് തോമസ് (കുഞ്ഞുമോൾ). മക്കൾ : ഡോ. ഷേബ പൗലോസ് (റ്റെക്സസ്), സിബിൽ ജോർജ് (ഒക്കലോഹോമ), പരേതനായ ഡോ. ഷിബു തോമസ്.
മെമ്മോറിയൽ സർവീസ് വെള്ളിയച്ഛയും (7 PM)
സംസ്കാരം 9.30 നു ഐപിസി ഹെബ്രോൻ ഹ്യൂസ്റ്റനിൽ വച്ച് നടക്കും
വിലാസം 4660 south south Houston Parkway East, Texas 77043.

പാസ്റ്റർ തോമസ് മത്തായി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.