PRAVASI

പി. ജെ. ഫിലിപ്പ് ഡാളസിൽ നിര്യാതനായി

Blog Image
വടശ്ശേരിക്കര പുത്തൻപറമ്പിൽ (പർവ്വതത്തിൽ ) കുടുംബാംഗമായ പി.ജെ. ഫിലിപ്പ് ( 80 ) ഡാളസിൽ വെച്ച് സെപ്റ്റംബർ 13 വെള്ളിയാഴ്ച അന്തരിച്ചു . പരേതൻ. ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു

ഡാളസ്: വടശ്ശേരിക്കര പുത്തൻപറമ്പിൽ (പർവ്വതത്തിൽ ) കുടുംബാംഗമായ പി.ജെ. ഫിലിപ്പ് ( 80 ) ഡാളസിൽ വെച്ച് സെപ്റ്റംബർ 13 വെള്ളിയാഴ്ച അന്തരിച്ചു . പരേതൻ. ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു.ഭാര്യ: ഡെയ്സി ഫിലിപ്പ് . മക്കൾ: ഷൈനി - ജോസ് ഡാനിയേൽ, ഫിന്നി ഫിലിപ്പ് - ബിൻസി. ജിറ്റ - ബെൻ ജോൺ. കൊച്ചുമക്കൾ: ഹന്ന, ജെയ്സൺ, നോഹ, ഏരൺ, ഈഥൻ, നോറ.

 സുവിശേഷ തൽപരനായിരുന്ന ഇദ്ദേഹം കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിലും, ബാംഗ്ലൂർ ബെറിയൻ ബൈബിൾ കോളേജിലും തിരുവചനം അഭ്യസിച്ചിട്ടുണ്ട്. ചർച്ച് ഓൺ ദി റോക്ക് ( COTR ) കോളേജിൻ്റെ സ്ഥാപക പ്രസിഡൻ്റ് ആയിരുന്ന പരേതനായ ഡോ. പി.ജെ. ടൈറ്റസിൻ്റെ ഇളയ സഹോദരനായിരുന്നു

ഭൗതിക ശരീരം സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ഗാർലൻഡിലുള്ള ഐ.പി.സി. ഹെബ്രോൻ ആരാധനാലയത്തിൽ (1751 Wall Street, Garland, TX 75041 ) പൊതുദർശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 21 രാവിലെ 9 മണിക്ക് ഇതേ ആരാധനാലയത്തിൽ ആരംഭിക്കുകയും തുടർന്ന് ഡാളസ് ഗ്രീൻവിൽ അവന്യൂവിലുള്ള റെസ്റ്റ് ലാൻഡ് ( 13005 Greenville Avenue, Dallas, TX 75243) സെമിത്തേരിയിൽ ഭൗതിക സംസ്കാരവും നടക്കും. ഇരു ദിവസങ്ങളിലേയും ശുശ്രൂഷകൾ തത്സമയം   www.provisiontv.in - ലഭ്യമാണ്

പി. ജെ. ഫിലിപ്പ്

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.