ഹൂസ്റ്റണിലെ പോസ്റ്റോക് പ്രദേശത്തെ മലയാളി കുടുംബാംഗങ്ങൾ പുതുതായി രൂപീകരിച്ച പോസ്റ്റോക് ഫ്രണ്ട്‌സ് ഓഫ് കേരള എന്ന കൂട്ടായ്മയുടെ ഔപചാരികമായ ഉത്ഘടനവും ഓണാഘോഷ പരിപാടികളും ഫോർഡ് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്‌ജും മലയാളിയുമായ സുരേന്ദ്രൻ പട്ടേൽ നിർവഹിച്ചു.
ഹൂസ്റ്റണിലെ പോസ്റ്റോക് പ്രദേശത്തെ മലയാളി കുടുംബാംഗങ്ങൾ പുതുതായി രൂപീകരിച്ച പോസ്റ്റോക് ഫ്രണ്ട്‌സ് ഓഫ് കേരള എന്ന കൂട്ടായ്മയുടെ ഔപചാരികമായ ഉത്ഘടനവും ഓണാഘോഷ പരിപാടികളും ഫോർഡ് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്‌ജും മലയാളിയുമായ സുരേന്ദ്രൻ പട്ടേൽ നിർവഹിച്ചു.
ഇന്ത്യയിലെ കാൽ നൂറ്റാണ്ടുകാലത്തെ അഭിഭാഷക ജീവിതത്തിനു ശേഷം അമേരിക്കയിലെത്തി ഉപരിപഠനവും അറ്റോർണി ജീവിതവും തുടരുന്നതിനിടയിൽ സാമൂഹ്യ സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച പട്ടേൽ ഇന്ത്യാക്കാരുടെ ഒന്നാകെയുള്ള വിശ്വാസവും അമേരിക്കൻ ജനതയുടെ അംഗീകാരവും ആർജ്ജിച്ചു ഡിസ്ട്രിക്ട് ജഡ്ജി
പദവിയിലേക്ക്ല്ല നല്ല ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്. കെട്ടികിടന്നിരുന്ന കേസ്സുകൾ റെക്കോർഡ് വേഗത്തിൽ തീർപ്പാക്കിയും ജുഡീഷ്യറിയെ കൂടുതൽ
ജനകീയമാക്കിയും സുരേന്ദ്രൻ പട്ടേൽ ഇന്ന് മറ്റു ജഡ്ജിമാർക്ക് മാതൃകയാവുകയാണ്.
അരനൂറ്റാണ്ടുകൾക്കു മുൻപേ തന്നെ അമേരിക്കയിലേക്ക് കുടിയേറ്റം ആരംഭിച്ചിരുന്ന മലയാളികൾ ആദ്യ നാളുകളിൽ
അതിജീവനത്തിൽ മാത്രം പ്രവർത്തനങ്ങൾ ഒതുക്കിയിരുന്നെങ്കിൽ ഇന്ന് അമേരിക്കൻ മുഖ്യധാരയുടെ ഭാഗമായി വിവിധ അധികാര
സ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെടുന്ന പദവികളിലും എത്തിച്ചേരുകയും സർവ്വ സമ്മതമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായും അദ്ദേഹം തന്റെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. വിശാലമായ വീക്ഷണവും സമർപ്പിത സേവനവും കൊണ്ട് എല്ലാ ദേശക്കാരുടെയും പിന്തുന്ന ഉറപ്പാക്കി മുന്നോട്ടുവരുന്ന ഇന്ത്യക്കാർ
ഇന്ന് അധികമാണ്. ഭാഷകൾക്കും ദേശങ്ങൾക്കും അതീതമായി എല്ലാ ഇന്ത്യക്കാരും വിശിഷ്യ മലയാളി സമൂഹവും ഒന്നാകെ നൽകുന്ന
പിന്തുണയാണ് ടെക്സസിൽ മാത്രം ഒന്നിലധികം മലയാളി മേയർമാരും കൗൺസിലർമാരും നീതിന്യായ സ്ഥാനപതികളുംഉണ്ടാകാൻ ഇടയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി താൻ പ്രവർത്തിച്ച കാലത്തെ
നല്ല അനുഭവങ്ങൾ പങ്കുവച്ച അദ്ദേഹം നിസ്സാര പ്രശ്നങ്ങളുടെ പേരിൽ സംഘടനകളിൽ ചേരിതിരിവുകൾ ഉണ്ടാക്കുന്ന ദുസ്ഥിതിയെ
അപലപിച്ചു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചു നമ്മുടെ കൂട്ടായ ഇടപെടലുകൾ മുഖ്യധാരയിൽ അർഹിക്കുന്ന പരിഗണനയോടെ
എത്തിക്കുവാൻ ഇത്തരം സംഘടനകൾ കൂടുതൽ സഹായകമാകുമെന്നും പറഞ്ഞു. തന്നെപോലുള്ളവരുടെ പ്രവർത്തനങ്ങൾക്ക് എന്നും പ്രോത്സാഹനം നൽകുന്ന മലയാളി സമൂഹത്തിനു നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല.
അമേരിക്കൻ ജനാധിപത്യത്തിൽ കൂടുതൽ സജീവമാകാൻ യുവാക്കളോട് അഭ്യർത്ഥിച്ച അദ്ദേഹം നമ്മുടെ സമൂഹത്തിലെ ഒരു സൂക്ഷ്മ ന്യൂന പക്ഷം നടത്തുന്ന ആശാസ്യമല്ലാത്ത പ്രവർത്തനങ്ങളെ
സാമാന്യവൽക്കരിച്ചു ഇതര വിഭാഗങ്ങളുടെ മുന്നിൽ ഇന്ത്യക്കാരെയാകെ ഇകഴ്ത്തി കാണിക്കാൻ നടത്തുന്ന ശ്രമങ്ങളെ നീരുത്സാഹപ്പെടുത്തണമെന്നും ഓർമ്മിപ്പിച്ചു.
ഉൽഘാടന പ്രസംഗത്തിന് ശേഷം നിയുക്ത ഭാരവാഹികളോടൊപ്പം ജഡ്‌ജി ഭദ്രദീപം തെളിയിച്ചു ഓണാഘോഷ പരിപാടികൾക്കും തുടക്കം കുറിച്ചു.സംഘടനയുടെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുരേന്ദ്രൻ നായർ വൈസ് പ്രസിഡന്റ് ജോൺ ജോർജ്,സെക്രട്ടറി
കുര്യാക്കോസ് സി.ജെ, ആക്ടിങ് സെക്രട്ടറി അജിത് സി.കെ, ട്രഷറർ തോമസ്കെ.ജെ, ജോയിന്റ് സെക്രട്ടറി അലീഷ വെള്ളാപ്പിള്ളി
എന്നിവരെ സദസ്സിന് പരിചയപ്പെടുത്തി.
സാധാരണ ഓണാഘോഷങ്ങളുടെ ഭാഗമായ പൂക്കളവും പൂവിളിയും മഹാബലിയും ചെണ്ടമേളവും ഒത്തുചേർന്ന ആഘോഷങ്ങളിൽ
തിരുവാതിര വിവിധ നൃത്യ നൃത്തങ്ങൾ ഗാനങ്ങൾ നാടോടി പാട്ടുകൾ എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു.ഹൂസ്റ്റണിലെ സമൂഹ സദ്യകളിൽ സജീവ
സാന്നിധ്യമായ സുരേഷ് രാമകൃഷ്ണന്റെ നേതൃത്വത്തിൽ പാകപ്പെടുത്തിയ വിഭവസമൃദ്ധമായ സദ്യയോടെ ട്രഷറർ തോമസിന്റെ
നന്ദി പ്രകടനത്തോടെയും.