കുവൈത്ത് സിറ്റി∙ കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി യുവാവ് അന്തരിച്ചു. ഫോർട്ട്കൊച്ചി പള്ളുരുത്തി ബിന്നി കമ്പനി റോഡ് അറക്കൽ വീട്ടിൽ അനൂപ് ബെന്നി (32) ആണ് ഇന്ന് അന്തരിച്ചത്. ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്ന അനൂപിന് കുവൈത്തിൽ വച്ച് വെള്ളിയാഴ്ച രാവിലെ അസ്വസ്ഥത ഉണ്ടായി. തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തി.
ഹൃദയമിടിപ്പിൽ വ്യത്യാസം കാണിച്ചതോടെ നാട്ടിലേക്ക് വൈകിട്ടത്തെ എയർ ഇന്ത്യ എക്സ്പ്രസിൽ വിമാനത്തിൽ യാത്രാമധ്യേയാണ് മരിച്ചത്. മൃതദേഹം മുംബൈയിലാണ് ഉള്ളത്. കഴിഞ്ഞ് 8 വർഷമായിട്ട് കുവൈത്തിലുണ്ടായിരുന്ന അനൂപ് ഇപ്പോൾ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ അക്കൗണ്ടന്റായിരുന്നു. ആറ് മാസം മുൻപാണ് കല്യാണം കഴിഞ്ഞത്. ഭാര്യ: ആൻസി സാമുവേൽ ( ഇലന്തൂർ പുതിയത്ത്).