ബലാത്സംഗ കേസിൽ ചോദ്യം ചെയ്യാൻ ഹാജരായ നടൻ സിദ്ദിഖ് മടങ്ങി. രണ്ടര മണിക്കൂര്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നിട്ടില്ല. ചില രേഖകള്‍ സിദ്ദിഖ് ഹാജരാക്കിയില്ല. ഇത്തരം കാര്യങ്ങളാണ് നടനോട് ചോദിച്ചത്. ഈ മാസം 12 ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ സിദ്ദിഖിന് നിർദേശം നൽകിയിട്ടുണ്ട്.
ബലാത്സംഗ കേസിൽ ചോദ്യം ചെയ്യാൻ ഹാജരായ നടൻ സിദ്ദിഖ് മടങ്ങി. രണ്ടര മണിക്കൂര്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നിട്ടില്ല. ചില രേഖകള്‍ സിദ്ദിഖ് ഹാജരാക്കിയില്ല. ഇത്തരം കാര്യങ്ങളാണ് നടനോട് ചോദിച്ചത്. ഈ മാസം 12 ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ സിദ്ദിഖിന് നിർദേശം നൽകിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിലപാട്. സുപ്രീം കോടതി അറസ്റ്റ് തടഞ്ഞതോടെ താന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ അറസ്റ്റ് ചെയ്താലും വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. ചില പരിശോധനകള്‍ക്ക് സിദ്ദിഖിനെ വിധേയനാക്കണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്. ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് ഒളിവില്‍ പോയാണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. താല്‍കാലികമായി അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി അന്വേഷണവുമായി സഹകരിക്കാന്‍ സിദ്ദിഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അറസ്റ്റുണ്ടായാല്‍ വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കാനും നിര്‍ദേശിച്ചു . ഇതേ തുടര്‍ന്നാണ് സിദ്ദിഖ് പുറത്തുവന്നതും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായതും.