കൊല്ലം റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഫിലിം ആൻഡ് ഡോക്യുമെന്ററി മത്സരത്തിൽ പാട്ടം എന്ന ഹ്രസ്വചിത്രത്തിന് നാല് പുരസ്കാരങ്ങൾ ലഭിച്ചു.
കൊല്ലം റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഫിലിം ആൻഡ് ഡോക്യുമെന്ററി മത്സരത്തിൽ പാട്ടം എന്ന ഹ്രസ്വചിത്രത്തിന് നാല് പുരസ്കാരങ്ങൾ ലഭിച്ചു. ഏറ്റവും മികച്ച ഹൃസ്വചിത്രം ഏറ്റവും മികച്ച നടൻ, ഏറ്റവും മികച്ച സിനിമ ഫോട്ടോഗ്രാഫർ, സ്പെഷ്യൽ ജൂറി മെൻഷൻ., എന്നീ പുരസ്കാരങ്ങളാണ് ലഭിച്ചത്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ടി പി കുരിയന്റേതാണ്. പ്രധാന വേഷം ചെയ്തിരിക്കുന്നത് യുഎസ്എ യിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ ഗബ്രിയേൽ തട്ടിലാണ്. രാഹുൽ വാഴയിലാണ് മികച്ച ഫോട്ടോഗ്രാഫർ. പ്രശസ്ത സിനിമാതാരം ശ്രീ ശിവജി ഗുരുവായൂരിന് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. ധാരാളം ഹ്രസ്വ ചിത്രങ്ങൾ ചെയ്തിട്ടുള്ള ശ്രീ സിരിൻ സൺ ആണ് ഈ ഷോർട്ട് ഫിലിമിന്റെയും സംവിധായകൻ.ഗാനങ്ങൾ രചിച്ചിരിക്കുന്നത്, പ്രശസ്ത സിനിമ ഗാനരചയിതാവ് ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് റിച്ചാർഡ് അന്തിക്കാട് .ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തട്ടിൽ ഫിലിംസ്.