സമൂഹത്തിന്റെ സ്ഥിതിഗതികൾ മനസിലാക്കി സാമൂഹ്യ ശാക്തീകരണ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിശീലനം നേടിയ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തർക്ക് നിർണ്ണായക പങ്കാണ് ഉള്ളതെന്ന് ഷാഹുൽ ഹമീദ് എ. ഐ പി എസ്. പറഞ്ഞു.
സമൂഹത്തിന്റെ സ്ഥിതിഗതികൾ മനസിലാക്കി സാമൂഹ്യ ശാക്തീകരണ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിശീലനം നേടിയ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തർക്ക് നിർണ്ണായക പങ്കാണ് ഉള്ളതെന്ന് ഷാഹുൽ ഹമീദ് എ. ഐ പി എസ്. പറഞ്ഞു. ജനാധിപത്യസമൂഹത്തിൽ നിയമ ബോധവും പൗരബോധവും ഉത്തരവാദിത്വവും വളർത്തുന്നതിലേക്ക് സർക്കാർ സംവിധാനങ്ങൾക്കൊപ്പം എല്ലാവരും ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ബി സി എം കോളേജിൽ സംഘടനയുടെ വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി ഇന്ത്യ സോഷ്യൽ വർക്ക് മാസാചരണത്തിന്റെ സമാപനത്തിന്റെയും ബി സി എം കോളേജ് സോഷ്യൽ വർക്ക് വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച അൽഷിമേഴ്‌സ് സെമിനാറിന്റെയും ഉദ്ഘാടനവും വാർഷിക പൊതുയോഗത്തിൽ മുഖ്യാതിഥിയായും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാപ്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ. എം പി ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാപ്‌സ് ഭാരവാഹികളായ എം ബി ദിലീപ് കുമാർ, ഡോ. ഐപ്പ് വർഗീസ്, മിനി ടീച്ചർ, ഡോ. ഫ്രാൻസിന സേവ്യർ, ഫാ. ഫിൽമോൻ കളത്ര എന്നിവർ പ്രസംഗിച്ചു.
കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ബി സി എം കോളേജിൽ സംഘടനയുടെ വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി ഇന്ത്യ സോഷ്യൽ വർക്ക് മാസാചരണത്തിന്റെ സമാപനത്തിന്റെയും ബി സി എം കോളേജ് സോഷ്യൽ വർക്ക് വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച അൽഷിമേഴ്‌സ് സെമിനാറിന്റെയും ഉദ്ഘാടനകർമ്മം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐ പി എസ്. നിർവഹിക്കുന്നു.
ഡോ. ഐപ്പ് വർഗ്ഗിസ്
സെക്രട്ടറി ജനറൽ,
INPSWA
ഫോൺ:94464 48215
ഡോ. എം പി ആന്റണി ,
പ്രസിഡന്റ് KAPS
ഫോൺ:9446002500
എം ബി ദിലീപ് കുമാർ
ജനറൽ സെക്രട്ടറി,
KAPS
ഫോൺ: 8589021462
ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്
കൺവീനർ
മീഡിയ & പബ്ലിക് റിലേഷൻസ്
KAPS
ഫോൺ: 9447858200