ശബരിമലയിലെ വന്‍ ഭക്തജനത്തിരക്ക് സകല നിയന്ത്രണവും തെറ്റിക്കുന്നു. ദര്‍ശന സമയം മൂന്നു മണിക്കൂര്‍ കൂട്ടിയിട്ടുപോലും തിരക്ക് നിയന്ത്രിക്കാന്‍ ഇന്നലെ കഴിഞ്ഞില്ല. ഭക്തര്‍ മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും ദര്‍ശനം ലഭിച്ചില്ല.
ശബരിമലയിലെ വന്‍ ഭക്തജനത്തിരക്ക് സകല നിയന്ത്രണവും തെറ്റിക്കുന്നു. ദര്‍ശന സമയം മൂന്നു മണിക്കൂര്‍ കൂട്ടിയിട്ടുപോലും തിരക്ക് നിയന്ത്രിക്കാന്‍ ഇന്നലെ കഴിഞ്ഞില്ല. ഭക്തര്‍ മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും ദര്‍ശനം ലഭിച്ചില്ല. നടപ്പന്തലിലെ ബാരിക്കേഡിനുള്ളിലെ അവസ്ഥയും പരിതാപകരമായിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഞെരുങ്ങി നിൽക്കേണ്ടിവന്നു. ഇതര സംസ്ഥാനത്തുനിന്നും മറ്റും എത്തിയവർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ അവസ്ഥ കൂടുതല്‍ മോശമായി. സന്നിധാനത്തോ പരിസരത്തോ കുടിക്കാൻ വെള്ളംപോലും ലഭിച്ചതുമില്ല.
ശബരിമലയിലെ പോലീസ് നിയന്ത്രണവും ഇന്നലെ പാളിയ അവസ്ഥയിലായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലായി 50,000ല്‍ അധികം ബുക്കിംഗ് ഉണ്ടായിരുന്നെങ്കിലും പൊലീസ് അതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയില്ല എന്നാണ് ആക്ഷേപം. പോലീസിന്റെ എണ്ണത്തിലെ കുറവും നിയന്ത്രണങ്ങൾ പാളാൻ കാരണമായി. 16ന് നട തുറന്ന ശേഷം ഇതുവരെ 1,22,001 ഭക്തര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജാ ദിവസങ്ങളില്‍ ആകെ ദര്‍ശനം നടത്തിയ ഭക്തരെക്കാള്‍ കൂടുതലാണിത് എന്നാണ് പോലീസ് പറയുന്നത്.
ഒരു ദിവസം വെര്‍ച്വല്‍ ക്യൂ വഴി 80,000 പേര്‍ക്ക് ദര്‍ശനം ആണ് അനുവദിച്ചിരിക്കുന്നത്. അമ്പതിനായിരം തീർത്ഥാടകർ എത്തിയപ്പോള്‍ തന്നെ അവസ്ഥ ഇതാണ് എന്നാണ് ഭക്തര്‍ ചൂണ്ടിക്കാണിക്കുന്നത്.