കവി പ്രഭാ വർമ്മയ്ക്ക് ഒക്ടോബർ 3 വ്യാഴാഴ്ച സരസ്വതി സമ്മാൻ സമർപ്പിക്കുന്നതിനോടനുബന്ധിച്ച് കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിയ സൗഹൃദ സംഗമത്തിൽ കേരളാ എക്സ്പ്രസ് എക്സിക്യുട്ടീവ് എഡിറ്റർ ജോസ് കണിയാലി ബൊക്കെ നൽകി കവി പ്രഭാവർമ്മയെ അനുമോദിച്ചു. മലയാള കവിതാശാഖയ്ക്ക് പ്രഭാവർമ്മ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും 2009 ൽ ന്യൂജേഴ്സിയിൽ നടത്തപ്പെട്ട മൂന്നാമത് ഇന്ത്യാ പ്രസ് ക്ലബ് കോൺഫറൻസിൽ പ്രഭാവർമ്മ മുഖ്യാതിഥിയായി പങ്കെടുത്ത കാര്യവും ജോസ് കണിയാലി അനുസ്മരിച്ചു.
തിരുവനന്തപുരം:കവി പ്രഭാ വർമ്മയ്ക്ക് ഒക്ടോബർ 3 വ്യാഴാഴ്ച സരസ്വതി സമ്മാൻ സമർപ്പിക്കുന്നതിനോടനുബന്ധിച്ച് കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിയ സൗഹൃദ സംഗമത്തിൽ കേരളാ എക്സ്പ്രസ് എക്സിക്യുട്ടീവ് എഡിറ്റർ ജോസ് കണിയാലി ബൊക്കെ നൽകി കവി പ്രഭാവർമ്മയെ അനുമോദിച്ചു. മലയാള കവിതാശാഖയ്ക്ക് പ്രഭാവർമ്മ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും 2009 ൽ ന്യൂജേഴ്സിയിൽ നടത്തപ്പെട്ട മൂന്നാമത് ഇന്ത്യാ പ്രസ് ക്ലബ് കോൺഫറൻസിൽ പ്രഭാവർമ്മ മുഖ്യാതിഥിയായി പങ്കെടുത്ത കാര്യവും ജോസ് കണിയാലി അനുസ്മരിച്ചു.
മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. വി. എസ്. രാജേഷ് , ജോൺ മുണ്ടക്കയം , സരസ്വതി നാഗരാജൻ , ബിർള ഫൗണ്ടേഷൻ ഡയറക്ടർ ഋതുവർമ്മഘോഷ് , മോൻസ് ജോസഫ് എം. എൽ. എ, ഷിബു മണല എന്നിവർ ചടങ്ങിൽ സംസാരിച്ചു. സരസ്വതി സമ്മാൻ പുരസ്കാര ജേതാവ് പ്രഭാവർമ്മ മറുപടി പ്രസംഗം നടത്തി . പ്രഭാവർമ്മയുടെ മകൾ ജോത്സ്ന അച്ഛൻ രചിച്ച കവിത അവതരിപ്പിച്ചു. ചന്ദ്രകുമാർ കൃതജ്ഞത പറഞ്ഞു.
രാവിലെ നടന്ന ദൃശ്യ പ്രഭ ഫോട്ടോ എക്സിബിഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തിരുന്നു. മാദ്ധ്യമ പ്രവർത്തകരായ ലോക പ്രശസ്ത എഴുത്തുകാരുടെ സർഗാത്മക ജീവിതവും എഡിറ്റർ കൂടിയായിരുന്ന പ്രഭാവർമ്മയുടെ സർഗ ജീവിത മുഹുർത്തങ്ങളും അനാവരണം ചെയ്യുന്നതായിരുന്നു പ്രദർശനം.