ലോക രാഷ്ട്രങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു യിസ്രായേല്‍ ലേബനില്‍ പേജറുകള്‍ ഉപയോഗിച്ചുള്ള സ്പോടനം. അമേരിക്കന്‍ മുന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ലിയോണ്‍ പനേറ്റയുടെ അഭിപ്രായമനുസരിച്ച് പേജറുകള്‍ ഉപയോഗിച്ചുള്ള സ്പോടനം ഒരുതരം ഭീകരതയെയാണ് തുറന്ന് കാട്ടുന്നത്.
ലോക രാഷ്ട്രങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു യിസ്രായേല്‍ ലേബനില്‍ പേജറുകള്‍ ഉപയോഗിച്ചുള്ള സ്പോടനം. അമേരിക്കന്‍ മുന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ലിയോണ്‍ പനേറ്റയുടെ അഭിപ്രായമനുസരിച്ച് പേജറുകള്‍ ഉപയോഗിച്ചുള്ള സ്പോടനം ഒരുതരം ഭീകരതയെയാണ് തുറന്ന് കാട്ടുന്നത്. യുദ്ധമുഖത്ത് ശത്രുവിനെ തകര്‍ക്കുവാന്‍ ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പേജറുകള്‍ ഉപയോഗിച്ചുള്ള സ്പോടനം. ആശയവിനിമയത്തിന് 1921-ല്‍ പേജറുകള്‍ സര്‍വ്വസാധാരണമായിരുന്നു. ഒരു ചെറിയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ലഘു ഇലക്ട്രോണിക് ഉപകരണം റേഡിയോ റിസിവറായിട്ടും ബീപ്പര്‍ എന്ന നാമഥേയത്തിലുമാണ് അറിയപ്പെട്ടിരുന്നത്. സന്ദേശങ്ങള്‍ സ്വീകരിക്കുന്ന പേജറുകളും സന്ദേശങ്ങള്‍ക്ക് മറുപടി കൊടുക്കുന്ന പേജറുകളും നിലവിലുണ്ട്. 1990 വരെ പേജറുകള്‍ ജനങ്ങളുടെ ഒഴിച്ചുകുടാനാകാത്ത വാഹകനാണെങ്കില്‍ ഏകദേശം 2000 ത്തോടെ ആ സ്ഥാനം സെല്‍ ഫോണുകള്‍ ഏറ്റെടുത്തു. സദുദ്ദേശത്തോടുകൂടി നിര്‍മ്മിച്ച പേജറുകള്‍ ഇന്ന് സ്പോടനങ്ങള്‍ക്കായ് ഉപയോഗിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഗാസയില്‍ യിസ്രായേല്‍ നടത്തിയ ആക്രമം മൂലം 40,691 പേര്‍ മരണപ്പെടുകയും 94,000 പേര്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ജറുസലേം ആസ്ഥാനമായുള്ള ജൂത പീപ്പിള്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ആഗസ്റ്റ് മാസം നടത്തിയ സര്‍വ്വേയില്‍ 49% ജൂത യിസ്രായേല്‍ ജനങ്ങളും തങ്ങളുടെ സൈന്യം ഗാസ ഈജിപ്ത് അതിര്‍ത്തി വിടരുത് എന്നുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നവരാണ്. യിസ്രായേല്‍ സൈനികര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന പോരാട്ടത്തില്‍ ഹമാസ് പരാജയപ്പെടുമെന്ന വിശ്വാസത്തിലാണ് യിസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുള്ളത്. യിസ്രായേല്‍ രാഷ്ട്രം ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്, അതിന് കാരണം യിസ്രായേല്‍ ദൈവത്തിന്‍റെ സ്വന്തജനമാണ്. നമ്മള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ നിശ്ചയമായ് നാം ദൈവീക സംരക്ഷണ വലയത്തിനുള്ളിലാണ്. നിന്‍റെ വശത്ത് ആയിരം പേരും, നിന്‍റെ വലതു വശത്ത് പതിനായിരം പേരും വീഴും, എങ്കിലും അത് നിന്നോട് അടുത്തുവരികയില്ല(സങ്കീര്‍ത്തനം 91-ന്‍റെ 7). അത്യുന്നതന്‍റെ മറവില്‍ വസിക്കുകയും, സര്‍വ്വശക്തന്‍റെ നിഴലിന്‍ കീഴില്‍ പാര്‍ക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള ദൈവീക സംരക്ഷണം ലഭ്യമാകുന്നത്. മനുഷ്യര്‍ ഭീകരവാദികളായ് തീരുന്നതിന്‍റെ പ്രധാന കാരണം അവര്‍ യഥാര്‍ത്ഥ ദൈവത്തെ അറിയാത്തതുകൊണ്ടാണ്. ആയത് കൊണ്ട് പ്രേഷിത ദൗത്യത്തില്‍ നമ്മള്‍ക്ക് ഇനിയും മുന്നോട്ട് യാത്രതുടരേണ്ടിയിരിക്കുന്നു. നാം അറിഞ്ഞ സത്യം മറ്റുള്ളവരിലേക്ക് പകരാം.
രാജു തരകന്‍